america

ചങ്ങനാശേരി - കുട്ടനാട് പിക്‌നിക്ക് നടത്തി

Tiju Kannampally  ,  2019-09-26 06:16:04amm

 

ചങ്ങനാശേരി - കുട്ടനാട് പിക്‌നിക്ക് നടത്തി
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള ചങ്ങനാശേരി- കുട്ടനാട് നിവാസികളുടെ പിക്‌നിക്ക് സെപ്റ്റംബര്‍ 21-നു നടത്തി. ഡെസ്‌പ്ലെയിന്‍സിലെ ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തിയത്.
അനുകൂലമായ കാലാവസ്ഥയാലും വിഭവസമൃദ്ധമായ ഭക്ഷണപാനീയങ്ങളാലും ജനസാന്നിധ്യത്താലും പിക്‌നിക്ക് അവിസ്മരണീയമായി.
പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികളാല്‍ പങ്കെടുത്ത ഏവരേയും കൂടുതല്‍ ആസ്വാദ്യജനകവും സജീവവും ആക്കുന്നതിനു സഹായിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പിക്‌നിക്ക് വൈകുന്നേരം അഞ്ചുമണിയോടുകൂടി പര്യവസാനിച്ചു.
ഭക്ഷണപാനീയങ്ങള്‍ ക്രമീകരിച്ച ഫിലിപ്പ് പൗവത്തിലിനു പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സ് നന്ദി പറഞ്ഞു.
പിക്‌നിക്കിന്റെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സായി ബിജി കൊല്ലാപുരവും, സണ്ണി വള്ളിക്കളവും പ്രവര്‍ത്തിച്ചു. സഹകാര്യദര്‍ശികളായി സാലിച്ചനും ജോസുകുട്ടി പാറയ്ക്കലും ഷിബു അഗസ്റ്റിനും പ്രവര്‍ത്തിച്ചു.
ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള ചങ്ങനാശേരി- കുട്ടനാട് നിവാസികളുടെ പിക്‌നിക്ക് സെപ്റ്റംബര്‍ 21-നു നടത്തി. ഡെസ്‌പ്ലെയിന്‍സിലെ ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തിയത്.അനുകൂലമായ കാലാവസ്ഥയാലും വിഭവസമൃദ്ധമായ ഭക്ഷണപാനീയങ്ങളാലും ജനസാന്നിധ്യത്താലും പിക്‌നിക്ക് അവിസ്മരണീയമായി.പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികളാല്‍ പങ്കെടുത്ത ഏവരേയും കൂടുതല്‍ ആസ്വാദ്യജനകവും സജീവവും ആക്കുന്നതിനു സഹായിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പിക്‌നിക്ക് വൈകുന്നേരം അഞ്ചുമണിയോടുകൂടി പര്യവസാനിച്ചു.

ഭക്ഷണപാനീയങ്ങള്‍ ക്രമീകരിച്ച ഫിലിപ്പ് പൗവത്തിലിനു പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സ് നന്ദി പറഞ്ഞു.പിക്‌നിക്കിന്റെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സായി ബിജി കൊല്ലാപുരവും, സണ്ണി വള്ളിക്കളവും പ്രവര്‍ത്തിച്ചു. സഹകാര്യദര്‍ശികളായി സാലിച്ചനും ജോസുകുട്ടി പാറയ്ക്കലും ഷിബു അഗസ്റ്റിനും പ്രവര്‍ത്തിച്ചു.

 

 

 



Latest

Copyrights@2016.