india

ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും

Tiju Kannampally  ,  2019-10-03 10:29:48pmm

 

ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ആണ് ഇന്ന് ട്രാക്കിലിറങ്ങുക. ദില്ലി - ലഖ്‌നൗ റൂട്ടിലോടുന്ന ഈ വണ്ടിക്ക് തേജസ്സ് എന്നാണ് പേര്. നാളെ മുതല്‍ തേജസ്സ് നിത്യ സര്‍വീസ്‌ ആരംഭിക്കും. മുംബൈ - അഹമ്മദാബാദ് തേജസ്സ് ട്രയിന്‍ ഉടന്‍ ആരംഭിക്കും.
മികച്ച വരുമാനമുള്ള 28 റൂട്ടിലെ 150 ട്രെയിനാണ്‌ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കുന്നത്‌. ഇതില്‍ ദക്ഷിണ റെയില്‍വേയിലെ നാല്‌ റൂട്ടുകള്‍ ഉള്‍പ്പെടും.
ചെന്നൈ - ബംഗളൂരു, ചെന്നൈ - കോയമ്ബത്തൂര്‍, ചെന്നൈ - മധുര, തിരുവനന്തപുരം - എറണാകുളം റൂട്ടുകളാണിത്‌. ഈ റൂട്ടുകളിലേക്ക്‌ സ്വകാര്യ ഏജന്‍സികളില്‍നിന്ന്‌ ടെന്‍ഡര്‍ ക്ഷണിക്കാന്‍ റെയില്‍വേ ബോര്‍ഡ്‌ തീരുമാനിച്ചു.
ലോക്കോ റണ്ണിങ് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷനാണ്‌ രാജ്യത്താകെ ഇന്ന് കരിദിനമാചരിക്കുന്നത്‌.
തത്‌കാല്‍ നിരക്കിനെക്കാള്‍ 25 ശതമാനം അധികമാണ്‌ സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്‌. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ലഭിക്കുന്ന ഇളവ്‌ ഉള്‍പ്പെടെ യാത്രാസൗജന്യങ്ങള്‍ ഒന്നും ലഭിക്കില്ല.
സമയ കൃത്യത, ഇന്‍ഷുറന്‍സ്‌, വണ്ടി വൈകിയാല്‍ നഷ്‌ടപരിഹാരം തുടങ്ങിയവയാണ്‌ സ്വകാര്യ സര്‍വീസുകളുടെ വാഗ്‌ദാനങ്ങള്‍. സ്വകാര്യ ട്രെയിനുകള്‍ക്ക്‌ കടന്നുപോകാന്‍ സാധാരണ ട്രെയിനുകള്‍ പിടിച്ചിടുന്ന സ്ഥിതി വരും.
രാജ്യത്ത്‌ വര്‍ഷം തോറും 40,000 മുതല്‍ 50000 വരെ ജീവനക്കാര്‍ക്ക്‌ റെയില്‍വേയില്‍ ജോലി ലഭിക്കുന്നുണ്ട്‌. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും സംവരണവും ലഭിച്ചിരുന്നു.
സ്വകാര്യവല്‍ക്കരണത്തോടെ സംവരണ ആനുകൂല്യവും നഷ്‌ടപ്പെടും. തുടക്കത്തില്‍ ആദ്യ സര്‍വീസ്‌ ഐആര്‍സിടിസിക്കാണ്‌ നല്‍കിയതെങ്കിലും മറ്റ്‌ റൂട്ടുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ കൈമാറും.

ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ആണ് ഇന്ന് ട്രാക്കിലിറങ്ങുക. ദില്ലി - ലഖ്‌നൗ റൂട്ടിലോടുന്ന ഈ വണ്ടിക്ക് തേജസ്സ് എന്നാണ് പേര്. നാളെ മുതല്‍ തേജസ്സ് നിത്യ സര്‍വീസ്‌ ആരംഭിക്കും. മുംബൈ - അഹമ്മദാബാദ് തേജസ്സ് ട്രയിന്‍ ഉടന്‍ ആരംഭിക്കും. മികച്ച വരുമാനമുള്ള 28 റൂട്ടിലെ 150 ട്രെയിനാണ്‌ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കുന്നത്‌. ഇതില്‍ ദക്ഷിണ റെയില്‍വേയിലെ നാല്‌ റൂട്ടുകള്‍ ഉള്‍പ്പെടും. ചെന്നൈ - ബംഗളൂരു, ചെന്നൈ - കോയമ്ബത്തൂര്‍, ചെന്നൈ - മധുര, തിരുവനന്തപുരം - എറണാകുളം റൂട്ടുകളാണിത്‌. ഈ റൂട്ടുകളിലേക്ക്‌ സ്വകാര്യ ഏജന്‍സികളില്‍നിന്ന്‌ ടെന്‍ഡര്‍ ക്ഷണിക്കാന്‍ റെയില്‍വേ ബോര്‍ഡ്‌ തീരുമാനിച്ചു.

ലോക്കോ റണ്ണിങ് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷനാണ്‌ രാജ്യത്താകെ ഇന്ന് കരിദിനമാചരിക്കുന്നത്‌. തത്‌കാല്‍ നിരക്കിനെക്കാള്‍ 25 ശതമാനം അധികമാണ്‌ സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്‌. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ലഭിക്കുന്ന ഇളവ്‌ ഉള്‍പ്പെടെ യാത്രാസൗജന്യങ്ങള്‍ ഒന്നും ലഭിക്കില്ല. സമയ കൃത്യത, ഇന്‍ഷുറന്‍സ്‌, വണ്ടി വൈകിയാല്‍ നഷ്‌ടപരിഹാരം തുടങ്ങിയവയാണ്‌ സ്വകാര്യ സര്‍വീസുകളുടെ വാഗ്‌ദാനങ്ങള്‍. സ്വകാര്യ ട്രെയിനുകള്‍ക്ക്‌ കടന്നുപോകാന്‍ സാധാരണ ട്രെയിനുകള്‍ പിടിച്ചിടുന്ന സ്ഥിതി വരും.

രാജ്യത്ത്‌ വര്‍ഷം തോറും 40,000 മുതല്‍ 50000 വരെ ജീവനക്കാര്‍ക്ക്‌ റെയില്‍വേയില്‍ ജോലി ലഭിക്കുന്നുണ്ട്‌. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും സംവരണവും ലഭിച്ചിരുന്നു. സ്വകാര്യവല്‍ക്കരണത്തോടെ സംവരണ ആനുകൂല്യവും നഷ്‌ടപ്പെടും. തുടക്കത്തില്‍ ആദ്യ സര്‍വീസ്‌ ഐആര്‍സിടിസിക്കാണ്‌ നല്‍കിയതെങ്കിലും മറ്റ്‌ റൂട്ടുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ കൈമാറും.

 



Latest

Copyrights@2016.