india

ആറുദിവസംകൊണ്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നേടിയത് 26,000 കോടി രൂപയുടെ വില്പന

Tiju Kannampally  ,  2019-10-05 05:09:49amm

 

ബെംഗളുരു : രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്ബനികളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വില്പന മാമാങ്കം അവസാനിച്ചപ്പോള്‍ ചെറു പട്ടണങ്ങളില്‍നിന്നുപോലും മികച്ച പ്രതികരണം ലഭിച്ചതായി റിപ്പോര്‍ട്ട്.
എക്കാലത്തെയും ഉയര്‍ന്ന വില്പനയാണ് ഇത്തവണ കമ്ബനികള്‍ നേടിയത്. രണ്ടുകമ്ബനികളുംകൂടി ശരാശരി370 കോടി ഡോളറിന്റെ(26,000 കോടി രൂപ)വിറ്റുവരവാണ് ആറുദിവസംകൊണ്ട് നേടിയത്. കഴിഞ്ഞവര്‍ഷത്തെ ഉത്സവ വില്പനയേക്കാള്‍ 33 ശതമാനം അധികമാണിത്. ആമസോണിന് വില്പനയുടെ 50 ശതമാനം വിഹിതം നേടാനായതായാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. അതേസമയം, വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്‌ളിപ്കാര്‍ട്ടിന് 73ശതമാനം വിപണി വിഹിതം നേടാനായാതായണ് അവരുടെ അവകാശവാദം.
50 ശതമാനം ഉപഭോക്താക്കള്‍ പുതിയതായി എത്തിയെന്ന് ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ രാജ്യത്തുള്ള 99.4 ശതമാനം പിന്‍കോഡുകളില്‍നിന്നും ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണും പറയുന്നു. ഇതില്‍ 88 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളില്‍നിന്നാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്കായിരുന്നു ആവശ്യക്കാരേറെയും. ഉപഭോക്തൃ, ഫാഷന്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങളും വന്‍തോതില്‍ വിറ്റുപോയി. 15,000 പിന്‍ കോഡുകളില്‍നിന്നുള്ളവര്‍ പ്രൈം മെമ്ബര്‍ഷിപ്പ് എടുത്തതായും ആമസോണ്‍ അധികൃതര്‍ പറയുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെ വില്പനയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കിടയിലെ ഒഴിവാക്കാനാവാത്ത ഉത്സവമായിക്കഴിഞ്ഞു.

ബെംഗളുരു : രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്ബനികളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വില്പന മാമാങ്കം അവസാനിച്ചപ്പോള്‍ ചെറു പട്ടണങ്ങളില്‍നിന്നുപോലും മികച്ച പ്രതികരണം ലഭിച്ചതായി റിപ്പോര്‍ട്ട്. എക്കാലത്തെയും ഉയര്‍ന്ന വില്പനയാണ് ഇത്തവണ കമ്ബനികള്‍ നേടിയത്. രണ്ടുകമ്ബനികളുംകൂടി ശരാശരി370 കോടി ഡോളറിന്റെ(26,000 കോടി രൂപ)വിറ്റുവരവാണ് ആറുദിവസംകൊണ്ട് നേടിയത്. കഴിഞ്ഞവര്‍ഷത്തെ ഉത്സവ വില്പനയേക്കാള്‍ 33 ശതമാനം അധികമാണിത്. ആമസോണിന് വില്പനയുടെ 50 ശതമാനം വിഹിതം നേടാനായതായാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. അതേസമയം, വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്‌ളിപ്കാര്‍ട്ടിന് 73ശതമാനം വിപണി വിഹിതം നേടാനായാതായണ് അവരുടെ അവകാശവാദം.

50 ശതമാനം ഉപഭോക്താക്കള്‍ പുതിയതായി എത്തിയെന്ന് ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ രാജ്യത്തുള്ള 99.4 ശതമാനം പിന്‍കോഡുകളില്‍നിന്നും ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണും പറയുന്നു. ഇതില്‍ 88 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളില്‍നിന്നാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്കായിരുന്നു ആവശ്യക്കാരേറെയും. ഉപഭോക്തൃ, ഫാഷന്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങളും വന്‍തോതില്‍ വിറ്റുപോയി. 15,000 പിന്‍ കോഡുകളില്‍നിന്നുള്ളവര്‍ പ്രൈം മെമ്ബര്‍ഷിപ്പ് എടുത്തതായും ആമസോണ്‍ അധികൃതര്‍ പറയുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെ വില്പനയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കിടയിലെ ഒഴിവാക്കാനാവാത്ത ഉത്സവമായിക്കഴിഞ്ഞു.

 

 

 

 

 

 

 

 



Latest

Copyrights@2016.