india

വേഗത കൂട്ടി കൊച്ചി മെട്രോ

Tiju Kannampally  ,  2019-10-08 02:33:49amm
ആലുവയിൽനിന്ന് തൈക്കൂടം വരെ ഇനി മുതല്‍ കൊച്ചി മെട്രോയിൽ 44 മിനിറ്റ്‌കൊണ്ട്‌ എത്താം . നേരത്തെ ഇത് 53 മിനിറ്റ് എടുക്കുമായിരുന്നു. മഹാരാജാസ് മുതൽ തൈകുടം വരെയുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നതിലൂടെയാണ് യാത്രാ സമയത്തിൽ 9 മിനിറ്റ് ലാഭിക്കുന്നത്

ആലുവയിൽനിന്ന് തൈക്കൂടം വരെ ഇനി മുതല്‍ കൊച്ചി മെട്രോയിൽ 44 മിനിറ്റ്‌കൊണ്ട്‌ എത്താം. നേരത്തെ ഇത് 53 മിനിറ്റ് എടുക്കുമായിരുന്നു. മഹാരാജാസ് മുതൽ തൈകുടം വരെയുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നതിലൂടെയാണ് യാത്രാ സമയത്തിൽ 9 മിനിറ്റ് ലാഭിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലായിരുന്നു മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ ട്രെയിനുകൾ സഞ്ചരിച്ചിരുന്നത്. ഇനി 80 കിലോമീറ്റർ വേഗതയിലാകും യാത്ര. ഇതോടെ പുതിയ പാതയിൽ 14 മിനിറ്റ് കൂടുമ്പോൾ സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം 7 മിനിറ്റായി ചുരുങ്ങും. വേഗത കൂട്ടുന്നതോടെ മെട്രോ ഉപയോഗിക്കുന്നവരുടെ പണവും സമയവും ലാഭിക്കാമെന്ന് കെ.എം.ആർ.എൽ എംഡി അൽകേഷ് കുമാർ ശർമ്മ അറിയിച്ചു.

 

 

 




Latest

Copyrights@2016.