europe

ലണ്ടന്‍ നഗരം സ്തംഭിപ്പിച്ച്‌ കൊണ്ട് കാലാവസ്ഥാ പ്രക്ഷോഭകര്‍

Tiju Kannampally  ,  2019-10-08 02:52:15amm

കാലാവസ്ഥാ പ്രക്ഷോഭകര്‍ ലണ്ടന്‍ നഗരം സ്തംഭിപ്പിച്ച്‌ കൊണ്ട് രണ്ടാഴ്ച നീളുന്ന പ്രക്ഷോഭം ആരംഭിച്ചു.ഇന്നലെ തുടങ്ങിയ സമരത്തിന്റെ ഭാഗമായി ലണ്ടന്‍ നഗരത്തിന്റെ പ്രധാന തെരുവുകള്‍ എല്ലാം ഇവര്‍ പിടിച്ചടക്കിയിരുന്നു. ഡൗണിങ് സ്ട്രീറ്റും ട്രാല്‍ഫാഗല്‍ സ്‌ക്വയറും വരെ പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്നു. തുടര്‍ന്ന് പൊലീസ് രംഗത്തെത്തി അനേകരെ അറസ്റ്റ് ചെയ്തിട്ടും ഫലമുണ്ടായില്ലെന്നാണ്. ഇത്തരത്തിലുള്ള ഒരു നാണക്കേടുണ്ടായതില്‍ പൊട്ടിത്തെറിച്ച്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തുകയും ചെയ്തിരന്നു.അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രക്ഷോഭം കാരണം ലണ്ടനിലെ ജനജീവിതം സ്തംഭിച്ചിരുന്നു.
പ്രക്ഷോഭകര്‍ ലാംബെത്ത് ബ്രിഡ്ജും വെസ്റ്റ്മിന്‍സ്റ്റര്‍ബ്രിഡ്ജും ഉപരോധിച്ച്‌ കൊണ്ടാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ട്രാഫാല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന പ്രക്ഷോഭത്തില്‍ സെലിബ്രിറ്റികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. വൈറ്റ്ഹാള്‍,ഡൗണിങ് സ്ട്രീറ്റ്, വിക്ടോറി എംബാര്‍ക്ക്മെന്റ് തുടങ്ങിയ നഗരത്തിലെ നിര്‍ണായക ഇടങ്ങളിലെല്ലാം പക്ഷോഭകര്‍ കടുത്ത തടസമായിരുന്നു സൃഷ്ടിച്ചിരുന്നത്. വെസ്റ്റ്മിന്‍സ്റ്ററിലെ പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം ഇതിനെ തുടര്‍ന്ന് യാത്രാതടസങ്ങള്‍ ഉണ്ടായിരുന്നു. തല്‍ഫലമായി ബസുകള്‍ വഴി തിരിച്ച്‌ വിടേണ്ടി വരുകയും മോട്ടോറിസ്റ്റുകളും യാത്രക്കാരും സമയം വൈകിയെത്തി നരകയാതന അനുഭവിക്കുകയും ചെയ്തു.
വര്‍ധിച്ച്‌ വരുന്ന ആഗോളതാപനത്തില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും നിരാഹാരമനുഷ്ഠിക്കാനും തയ്യാറായി ആയിരക്കണക്കിന് പേരാണ് ലണ്ടനിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. 276 പേരെ സമരത്തിന്റെ ആദ്യം ദിവസം തന്നെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. രണ്ടാഴ്ചയിലധികം കാലത്തെ സമരപരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ട്രാഫാല്‍ഗര്‍ സ്‌ക്വയറിലെ പ്രക്ഷോബത്തില്‍ മോഡലായ ഡെയ്സി ലോവെ, കൊമേഡിയന്‍ റൂബി വാക്സ, നടന്മാരായ ജൂലിയറ്റ് സ്റ്റീവന്‍സന്‍, മാര്‍ക്ക് റൈലാന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
പ്രക്ഷോഭത്തിന് ഇത്തരത്തില്‍ കനത്ത ജനപിന്തുണ ലഭിച്ചിരുന്നുവെങ്കിലും ലണ്ടനിലെ താമസക്കാര്‍, യാത്രക്കാര്‍, ഹോസ്പിറ്റലിലെ രോഗികള്‍, പാരാമെഡിക്സ്, തുടങ്ങിയവര്‍ ഈ പ്രക്ഷോഭത്തില്‍ കടുത്ത ധാര്‍മിക രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭം കാരണം തങ്ങളുടെ ജീവിതം നരകസമാനമായതിനാലാണിത്. കാലാവസ്ഥാ പ്രക്ഷോഭം കാരണം ഇത് രണ്ടാം വട്ടമാണ് ഈ വര്‍ഷം തലസ്ഥാനത്ത് ഈ വിധത്തില്‍ ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നത്.
വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിഡ്ജ്, ലാംബെത്ത് ബ്രിഡ്ജ്, വിക്ടോറി സ്ട്രറ്റ്, വൈറ്റ്ഹാള്‍, ഹോഴ്സ് ഗാര്‍ഡ്സ് റോഡ്, തുടങ്ങിയിടങ്ങളില്‍ പ്രക്ഷോഭകര്‍ വഴിതടസപ്പെടുത്തിയാണ് പ്രതിഷേധിച്ചിരുന്നത്. ഇവരെ നേരിടാനായി സ്‌കോട്ലന്‍ഡ് യാര്‍ഡ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. അനേകരം അറസ്റ്റ് ചെയത് നീക്കിയിട്ടും ക്രമസമാധാനം സാധാരണ നിലയിലാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. വൈറ്റ്ഹാളിലെ ബാന്‍ക്യൂറ്റ് ഹൗസില്‍ മുന്‍ പ്രധാനമന്ത്രി മാര്‍ഗററ്റ് താച്ചറുടെ ജീവ ചരിത്രത്തിന്റെ രണ്ടാമത്തെ വോള്യം പുറത്തിറക്കുകയായിരുന്ന ബോറിസ് പ്രതിഷേധത്തെക്കുറിച്ചറിഞ്ഞ് ആ നിമിഷം കടുത്ത രോഷം പ്രകടിപ്പിച്ചിരുന്നു.

കാലാവസ്ഥാ പ്രക്ഷോഭകര്‍ ലണ്ടന്‍ നഗരം സ്തംഭിപ്പിച്ച്‌ കൊണ്ട് രണ്ടാഴ്ച നീളുന്ന പ്രക്ഷോഭം ആരംഭിച്ചു.ഇന്നലെ തുടങ്ങിയ സമരത്തിന്റെ ഭാഗമായി ലണ്ടന്‍ നഗരത്തിന്റെ പ്രധാന തെരുവുകള്‍ എല്ലാം ഇവര്‍ പിടിച്ചടക്കിയിരുന്നു. ഡൗണിങ് സ്ട്രീറ്റും ട്രാല്‍ഫാഗല്‍ സ്‌ക്വയറും വരെ പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്നു. തുടര്‍ന്ന് പൊലീസ് രംഗത്തെത്തി അനേകരെ അറസ്റ്റ് ചെയ്തിട്ടും ഫലമുണ്ടായില്ലെന്നാണ്. ഇത്തരത്തിലുള്ള ഒരു നാണക്കേടുണ്ടായതില്‍ പൊട്ടിത്തെറിച്ച്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തുകയും ചെയ്തിരന്നു.അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രക്ഷോഭം കാരണം ലണ്ടനിലെ ജനജീവിതം സ്തംഭിച്ചിരുന്നു.

പ്രക്ഷോഭകര്‍ ലാംബെത്ത് ബ്രിഡ്ജും വെസ്റ്റ്മിന്‍സ്റ്റര്‍ബ്രിഡ്ജും ഉപരോധിച്ച്‌ കൊണ്ടാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ട്രാഫാല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന പ്രക്ഷോഭത്തില്‍ സെലിബ്രിറ്റികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. വൈറ്റ്ഹാള്‍,ഡൗണിങ് സ്ട്രീറ്റ്, വിക്ടോറി എംബാര്‍ക്ക്മെന്റ് തുടങ്ങിയ നഗരത്തിലെ നിര്‍ണായക ഇടങ്ങളിലെല്ലാം പക്ഷോഭകര്‍ കടുത്ത തടസമായിരുന്നു സൃഷ്ടിച്ചിരുന്നത്. വെസ്റ്റ്മിന്‍സ്റ്ററിലെ പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം ഇതിനെ തുടര്‍ന്ന് യാത്രാതടസങ്ങള്‍ ഉണ്ടായിരുന്നു. തല്‍ഫലമായി ബസുകള്‍ വഴി തിരിച്ച്‌ വിടേണ്ടി വരുകയും മോട്ടോറിസ്റ്റുകളും യാത്രക്കാരും സമയം വൈകിയെത്തി നരകയാതന അനുഭവിക്കുകയും ചെയ്തു.

വര്‍ധിച്ച്‌ വരുന്ന ആഗോളതാപനത്തില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും നിരാഹാരമനുഷ്ഠിക്കാനും തയ്യാറായി ആയിരക്കണക്കിന് പേരാണ് ലണ്ടനിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. 276 പേരെ സമരത്തിന്റെ ആദ്യം ദിവസം തന്നെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. രണ്ടാഴ്ചയിലധികം കാലത്തെ സമരപരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ട്രാഫാല്‍ഗര്‍ സ്‌ക്വയറിലെ പ്രക്ഷോബത്തില്‍ മോഡലായ ഡെയ്സി ലോവെ, കൊമേഡിയന്‍ റൂബി വാക്സ, നടന്മാരായ ജൂലിയറ്റ് സ്റ്റീവന്‍സന്‍, മാര്‍ക്ക് റൈലാന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

 Latest

Copyrights@2016.