gulf

നിയന്ത്രണം വിട്ട് നടുക്കടലിൽ അകപ്പെട്ട കപ്പലിൽ നിന്ന് 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി

Tiju Kannampally  ,  2019-10-08 03:53:46amm

 

റിയാദ് ∙ എൻജിൻ തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട് നടുക്കടലിൽ
ഒഴുകിക്കൊണ്ടിരുന്ന കപ്പലിൽ കുടുങ്ങിയ 65 പേരെ അറബ് സഖ്യസേന
രക്ഷപ്പെടുത്തി. 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യെമൻ
ആസ്ഥാനമായുള്ള അൽവാതിഖ് കപ്പലിലെ 60 യാത്രക്കാരെയും 5 കപ്പൽ
ജീവനക്കാരെയും സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്. ഇവരിൽ 11 സ്ത്രീകളും 7
കുട്ടികളും 42 പുരുഷന്മാരും ഉൾപ്പെടും.
സൊകോത്ര ദ്വീപിൽ നിന്നു യെമൻ തീരമായ അൽ മഹാറയിലേക്ക് വരികയായിരുന്നു.
നാഷ്ടൂൺ തുറമുഖത്തുനിന്നും 117 നോട്ടിക്കൽ മൈൽ അകലെ വച്ച് ശക്തമായ
കടൽകാറ്റിലകപ്പെട്ട കപ്പലിന്‍റെ എൻജിനുകൾ തകരാറിലാവുകയായിരുന്നു. അറബ്
സഖ്യസേനയുടെ ബോട്ടുകളിലാണ് ഇവരെ നാഷ്ടൂൺ തുറമുഖത്തെത്തിച്ചത്.
ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായ യാത്രക്കാരുടെ ആരോഗ്യം
പരിശോധിച്ചു ഉറപ്പുവരുത്തുകയും ആവശ്യമായ ഭക്ഷണം എത്തിക്കുകയും ചെയ്തു.

റിയാദ് : എൻജിൻ തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട് നടുക്കടലിൽ ഒഴുകിക്കൊണ്ടിരുന്ന കപ്പലിൽ കുടുങ്ങിയ 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യെമൻ ആസ്ഥാനമായുള്ള അൽവാതിഖ് കപ്പലിലെ 60 യാത്രക്കാരെയും 5 കപ്പൽ ജീവനക്കാരെയും സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്. ഇവരിൽ 11 സ്ത്രീകളും 7 കുട്ടികളും 42 പുരുഷന്മാരും ഉൾപ്പെടും. സൊകോത്ര ദ്വീപിൽ നിന്നു യെമൻ തീരമായ അൽ മഹാറയിലേക്ക് വരികയായിരുന്നു. നാഷ്ടൂൺ തുറമുഖത്തുനിന്നും 117 നോട്ടിക്കൽ മൈൽ അകലെ വച്ച് ശക്തമായ കടൽകാറ്റിലകപ്പെട്ട കപ്പലിന്‍റെ എൻജിനുകൾ തകരാറിലാവുകയായിരുന്നു. അറബ് സഖ്യസേനയുടെ ബോട്ടുകളിലാണ് ഇവരെ നാഷ്ടൂൺ തുറമുഖത്തെത്തിച്ചത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായ യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു ഉറപ്പുവരുത്തുകയും ആവശ്യമായ ഭക്ഷണം എത്തിക്കുകയും ചെയ്തു.

 



Latest

Copyrights@2016.