india

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനെത്തുന്നത് ഗിന്നസ് റെക്കോര്‍ഡ് താരം

Tiju Kannampally  ,  2019-10-08 10:34:55pmm

 

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ പണിത ഫ്‌ളാറ്റുകള്‍ പൊളിക്കാനെത്തുന്നത് ഗിന്നസ് റെക്കോര്‍ഡ് താരം എസ്ബി സര്‍വാതെ. ഇരുന്നൂറോളം കെട്ടിടങ്ങള്‍ തകര്‍ത്ത് ഗിന്നസ് റെക്കോഡ് നേടിയ സര്‍വാതെ മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് 10-നോ 11-നോ കൊച്ചിയിലെത്തും.ഇത്തരത്തില്‍ വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ നേരിട്ട് പരിചയമുള്ള ഒരു വിദഗ്ദ്ധന്‍ ഒപ്പം വേണമെന്ന്, പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചിരുന്നു.
തുടര്‍ന്നാണ് എസ്ബി സര്‍വാതെയെ സമീച്ചത്. മധ്യപ്രദേശിലുള്ള സുഹൃത്തുക്കള്‍ വഴി അദ്ദേഹത്തെ ബന്ധപ്പെട്ടതായും സേവനം ഉറപ്പാക്കിയതായും സബ് കളക്ടര്‍ പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി സര്‍ക്കാര്‍ ഒരു സാങ്കേതിക സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. ഇത്ര വലിയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഒരുമിച്ച്‌ പൊളിക്കുന്നത് ഇന്ത്യയിലാദ്യമായതിനാല്‍ ഇതു സംബന്ധിച്ച്‌ അവ്യക്തതകള്‍ ഉണ്ടായിരുന്നു.
ഉത്തം ബ്ലാസ്ടെക്, വിജയ സ്റ്റോണ്‍സ് (രണ്ടും ഹൈദരാബാദ്) എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായ സര്‍വ്വാതെ മൈനിങ് എന്‍ജിനീയറാണ്. ഇരുനൂറോളം കെട്ടിടങ്ങള്‍ പൊളിച്ചതിന് ഗിന്നസ് റെക്കോഡ് നേടിയ അദ്ദേഹം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) ഇന്ദോര്‍ ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ്.

കൊച്ചി : തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ പണിത ഫ്‌ളാറ്റുകള്‍ പൊളിക്കാനെത്തുന്നത് ഗിന്നസ് റെക്കോര്‍ഡ് താരം എസ്ബി സര്‍വാതെ. ഇരുന്നൂറോളം കെട്ടിടങ്ങള്‍ തകര്‍ത്ത് ഗിന്നസ് റെക്കോഡ് നേടിയ സര്‍വാതെ മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് 10-നോ 11-നോ കൊച്ചിയിലെത്തും.ഇത്തരത്തില്‍ വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ നേരിട്ട് പരിചയമുള്ള ഒരു വിദഗ്ദ്ധന്‍ ഒപ്പം വേണമെന്ന്, പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചിരുന്നു.

തുടര്‍ന്നാണ് എസ്ബി സര്‍വാതെയെ സമീച്ചത്. മധ്യപ്രദേശിലുള്ള സുഹൃത്തുക്കള്‍ വഴി അദ്ദേഹത്തെ ബന്ധപ്പെട്ടതായും സേവനം ഉറപ്പാക്കിയതായും സബ് കളക്ടര്‍ പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി സര്‍ക്കാര്‍ ഒരു സാങ്കേതിക സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. ഇത്ര വലിയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഒരുമിച്ച്‌ പൊളിക്കുന്നത് ഇന്ത്യയിലാദ്യമായതിനാല്‍ ഇതു സംബന്ധിച്ച്‌ അവ്യക്തതകള്‍ ഉണ്ടായിരുന്നു. ഉത്തം ബ്ലാസ്ടെക്, വിജയ സ്റ്റോണ്‍സ് (രണ്ടും ഹൈദരാബാദ്) എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായ സര്‍വ്വാതെ മൈനിങ് എന്‍ജിനീയറാണ്. ഇരുനൂറോളം കെട്ടിടങ്ങള്‍ പൊളിച്ചതിന് ഗിന്നസ് റെക്കോഡ് നേടിയ അദ്ദേഹം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) ഇന്ദോര്‍ ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ്.

 



Latest

Copyrights@2016.