gulf

സൗദിയില്‍ ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍

Tiju Kannampally  ,  2019-10-08 11:54:35pmm

 

റിയാദ്: സൗദിയില്‍ ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നതോടെ കാല്‍ ലക്ഷത്തോളം വിദേശിലാണ് രാജ്യത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓണ്‍ അറൈവല്‍ വിസ സമ്ബ്രദായവും ലളിതമായ നടപടിക്രമങ്ങളും ടൂറിസ്റ്റുകളെ രാജ്യത്തേക്ക് കൂടുതല്‍ ആകൃഷ്ടരായി എത്തുകയാണ്. സെപ്തംബര്‍ 27 വെള്ളിയാഴ്ച മുതലാണ് വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച്‌ തുടങ്ങിയത്. 2030 ഓടെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി മാറാനാണ് സൗദി ലക്ഷ്യമിടുന്നത്.
ആദ്യ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെത്തിയത് 24,000 വിദേശികളാണ് (23,715). ഏഴായിരത്തിലധികം (7391) വിസകള്‍ നേടികൊണ്ട് ചൈനയാണ് ഇതില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്. 6000 വിസകള്‍ (6159) നേടി ബ്രിട്ടനും, 2000 വിസകള്‍ കരസ്ഥമാക്കി (2132) അമേരിക്കയും പിറകിലുണ്ട്.. കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, മലേഷ്യ, റഷ്യ, ആസ്‌ട്രേലിയ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റുകള്‍ക്കും വിദേശ മന്ത്രാലയം വിസകള്‍ അനുവദിച്ചു. രാജ്യത്തെത്താന്‍ സ്‌പോണ്‍സറുടെ ആവശ്യമില്ല എന്നതും, വിശ്വാസികള്‍ക്ക് ഹജ്ജ് സീസണിലൊഴികെ ഉംറ ചെയ്യാന്‍ സാധിക്കുന്നു എന്നതും കൂടുതല്‍ ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകൃഷ്ടരാക്കുമെന്നാണ് വിലയിരുത്തുന്നത്.

റിയാദ് : സൗദിയില്‍ ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നതോടെ കാല്‍ ലക്ഷത്തോളം വിദേശിലാണ് രാജ്യത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓണ്‍ അറൈവല്‍ വിസ സമ്ബ്രദായവും ലളിതമായ നടപടിക്രമങ്ങളും ടൂറിസ്റ്റുകളെ രാജ്യത്തേക്ക് കൂടുതല്‍ ആകൃഷ്ടരായി എത്തുകയാണ്. സെപ്തംബര്‍ 27 വെള്ളിയാഴ്ച മുതലാണ് വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച്‌ തുടങ്ങിയത്. 2030 ഓടെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി മാറാനാണ് സൗദി ലക്ഷ്യമിടുന്നത്.

ആദ്യ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെത്തിയത് 24,000 വിദേശികളാണ് (23,715). ഏഴായിരത്തിലധികം (7391) വിസകള്‍ നേടികൊണ്ട് ചൈനയാണ് ഇതില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്. 6000 വിസകള്‍ (6159) നേടി ബ്രിട്ടനും, 2000 വിസകള്‍ കരസ്ഥമാക്കി (2132) അമേരിക്കയും പിറകിലുണ്ട്.. കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, മലേഷ്യ, റഷ്യ, ആസ്‌ട്രേലിയ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റുകള്‍ക്കും വിദേശ മന്ത്രാലയം വിസകള്‍ അനുവദിച്ചു. രാജ്യത്തെത്താന്‍ സ്‌പോണ്‍സറുടെ ആവശ്യമില്ല എന്നതും, വിശ്വാസികള്‍ക്ക് ഹജ്ജ് സീസണിലൊഴികെ ഉംറ ചെയ്യാന്‍ സാധിക്കുന്നു എന്നതും കൂടുതല്‍ ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകൃഷ്ടരാക്കുമെന്നാണ് വിലയിരുത്തുന്നത്.

 



Latest

Copyrights@2016.