america

കാട്ടുതീ പടരുന്നു ; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Tiju Kannampally  ,  2019-10-27 10:59:08pmm

 

പാരഡൈസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. അപകടസാധ്യത മുന്‍പില്‍ കണ്ട് ഒരുലക്ഷത്തി എണ്‍പതിനായിരത്തോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിക്കുകയാണ്. കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് വീശുന്നതാണ് തീ ആളിപ്പടരാന്‍ കാരണമാവുന്നത്. ഇതുവരെ 30000 എക്കറോളം തീ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 36 കൗണ്ടികളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക് കമ്ബനി അറിയിച്ചു. ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ വൈദ്യുതി ഇല്ലാതെയാണ് കഴിയുന്നത്.
എയര്‍ ടാങ്കറുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നത്. തീ പിടുത്തതില്‍ ആര്‍ക്കും ഇതുവരെ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പതിനായിരത്തോളം വീടുകള്‍ അഗ്നിക്കിരയായേക്കുമെന്നാണ് കണക്കാക്കുന്നത്.

പാരഡൈസ് : അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. അപകടസാധ്യത മുന്‍പില്‍ കണ്ട് ഒരുലക്ഷത്തി എണ്‍പതിനായിരത്തോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിക്കുകയാണ്. കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതാണ് തീ ആളിപ്പടരാന്‍ കാരണമാവുന്നത്. ഇതുവരെ 30000 എക്കറോളം തീ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 36 കൗണ്ടികളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക് കമ്ബനി അറിയിച്ചു. ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ വൈദ്യുതി ഇല്ലാതെയാണ് കഴിയുന്നത്. എയര്‍ ടാങ്കറുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നത്. തീ പിടുത്തതില്‍ ആര്‍ക്കും ഇതുവരെ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പതിനായിരത്തോളം വീടുകള്‍ അഗ്നിക്കിരയായേക്കുമെന്നാണ് കണക്കാക്കുന്നത്.

 



Latest

Copyrights@2016.