india

വികാസ്‌പുരി സെയ്‌ന്റ് എഫ്രേം പള്ളിയില്‍ തിരുനാളും ഇടവക കൂട്ടായ്‌മയും നവംബര്‍ 1 മുതല്‍ 3 വരെ

Tiju Kannampally  ,  2019-10-29 12:59:16amm

 

ന്യൂഡല്‍ഹി: വികാസ്‌പുരി സെയ്‌ന്റ് എഫ്രേം സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ എഫ്രേമിന്റെ തിരുനാളും ഇടവക കൂട്ടായ്മയും നവംബര്‍ 1 മുതല്‍ 3 വരെ നടക്കും. ഒന്നിന് രാത്രി 7.30 ന് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മൂലേച്ചാലില്‍ കൊടിയേറ്റും.
തുടര്‍ന്ന് ദിവ്യബലി, നൊവേന, ഫാ. ജോബി തോണക്കര കാര്‍മ്മികത്വം വഹിക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് ദിവ്യബലി, നൊവേന, ലദീഞ്ഞു, ഫാ. ഫ്രാന്‍സിസ് കര്‍ത്താനം കാര്‍മ്മികത്വം വഹിക്കും.
ഫാ. ഫ്രാന്‍സിസ് കര്‍ത്താനം മുഖ്യാതിഥിയും മഹേന്ദര്‍ യാദവ് എം എല്‍ എ വിശിഷ്ടാതിഥിയുമായിരിക്കും. രാത്രി ഒമ്ബതിന് സ്നേഹവിരുന്ന്. മൂന്നിന് രാവിലെ 9.30 ന് തിരുനാള്‍ പാട്ടുകുര്‍ബ്ബാന.
ഫാ. ജോണ്‍സണ്‍ കരിങ്ങന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്, നാലിന് മരിച്ചവരുടെ ഓര്‍മ്മദിനം, രാത്രി ഏഴിന് ദിവ്യബലി, ഒപ്പീസ്.

ന്യൂഡല്‍ഹി : വികാസ്‌പുരി സെയ്‌ന്റ് എഫ്രേം സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ എഫ്രേമിന്റെ തിരുനാളും ഇടവക കൂട്ടായ്മയും നവംബര്‍ 1 മുതല്‍ 3 വരെ നടക്കും. ഒന്നിന് രാത്രി 7.30 ന് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മൂലേച്ചാലില്‍ കൊടിയേറ്റും. തുടര്‍ന്ന് ദിവ്യബലി, നൊവേന, ഫാ. ജോബി തോണക്കര കാര്‍മ്മികത്വം വഹിക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് ദിവ്യബലി, നൊവേന, ലദീഞ്ഞു, ഫാ. ഫ്രാന്‍സിസ് കര്‍ത്താനം കാര്‍മ്മികത്വം വഹിക്കും. ഫാ. ഫ്രാന്‍സിസ് കര്‍ത്താനം മുഖ്യാതിഥിയും മഹേന്ദര്‍ യാദവ് എം എല്‍ എ വിശിഷ്ടാതിഥിയുമായിരിക്കും. രാത്രി ഒമ്ബതിന് സ്നേഹവിരുന്ന്. മൂന്നിന് രാവിലെ 9.30 ന് തിരുനാള്‍ പാട്ടുകുര്‍ബ്ബാന. ഫാ. ജോണ്‍സണ്‍ കരിങ്ങന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്, നാലിന് മരിച്ചവരുടെ ഓര്‍മ്മദിനം, രാത്രി ഏഴിന് ദിവ്യബലി, ഒപ്പീസ്.

 



Latest

Copyrights@2016.