india

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്

Tiju Kannampally  ,  2019-10-29 03:28:07amm

ന്യൂഡല്‍ഹി : ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നവംബര്‍ പതിനെട്ടിന് എസ്‌എ ബോബ്ഡെ രാജ്യത്തെ നാല്‍പ്പത്തിയേഴാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. നവംബര്‍ പതിനേഴിന് രഞ്ജന്‍ ഗൊഗൊയ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നാഗ്പുര്‍ സ്വദേശിയായ ബോബ്ഡെക്ക് 2021 ഏപ്രില്‍ ഇരുപത്തിമൂന്ന് വരെ ന്യൂഡല്‍ഹി സര്‍വീസ് കാലാവധിയുണ്ടാകും



Latest

Copyrights@2016.