india

ഗിന്നസ്‌ റെക്കോഡ്‌ ഭേദിക്കാന്‍ ബൈസിക്കിള്‍ പരേഡ്‌ ജനുവരി 26ന്‌

Tiju Kannampally  ,  2019-10-30 10:20:29pmm

 

പുതിയ ഗിന്നസ്‌ റെക്കോഡ്‌ ഭേദിക്കാന്‍ 3,500 സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്ന ബൈസിക്കിള്‍ പരേഡ് ജനുവരി 26ന് കൊച്ചിയില്‍ നടക്കും. നിലവില്‍ തുര്‍ക്‌മനിസ്ഥാനിലെ 1995 പേരുടെ പ്രകടനത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയാണ് ലക്ഷ്യം.
വില്ലിങ്ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന പരേഡിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു. രണ്ടുപ്രാവശ്യം ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തിരികെകൊണ്ടുവരികയാണ് ലക്ഷ്യം. ജനുവരി 25ന്‌ ട്രയല്‍ പരേഡ്‌ അരങ്ങേറും. നിബന്ധനകളുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കുക. റെക്കോഡ്‌ സ്ഥാപിക്കുന്നവര്‍ക്ക്‌ ഗിന്നസ്‌ റെക്കോഡ്‌ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. കൂടാതെ 18 വിഭാഗങ്ങളിലായി ജേതാക്കള്‍ക്ക്‌ സ്വര്‍ണമെഡല്‍ സമ്മാനിക്കും. ജനുവരി അഞ്ചുവരെ രജിസ്‌ട്രേഷന്‍ നടത്താം. വെബ്‌സൈറ്റ്‌: http://bicycleparade.com. ഫോണ്‍: 9745699959. നിതിന്‍ പലാല്‍, മനോജ് രവീന്ദ്രന്‍, മാഹിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പുതിയ ഗിന്നസ്‌ റെക്കോഡ്‌ ഭേദിക്കാന്‍ 3,500 സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്ന ബൈസിക്കിള്‍ പരേഡ് ജനുവരി 26ന് കൊച്ചിയില്‍ നടക്കും. നിലവില്‍ തുര്‍ക്‌മനിസ്ഥാനിലെ 1995 പേരുടെ പ്രകടനത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയാണ് ലക്ഷ്യം. വില്ലിങ്ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന പരേഡിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു. രണ്ടുപ്രാവശ്യം ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തിരികെകൊണ്ടുവരികയാണ് ലക്ഷ്യം. ജനുവരി 25ന്‌ ട്രയല്‍ പരേഡ്‌ അരങ്ങേറും. നിബന്ധനകളുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കുക. റെക്കോഡ്‌ സ്ഥാപിക്കുന്നവര്‍ക്ക്‌ ഗിന്നസ്‌ റെക്കോഡ്‌ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. കൂടാതെ 18 വിഭാഗങ്ങളിലായി ജേതാക്കള്‍ക്ക്‌ സ്വര്‍ണമെഡല്‍ സമ്മാനിക്കും. ജനുവരി അഞ്ചുവരെ രജിസ്‌ട്രേഷന്‍ നടത്താം. വെബ്‌സൈറ്റ്‌: http://bicycleparade.com. ഫോണ്‍: 9745699959. നിതിന്‍ പലാല്‍, മനോജ് രവീന്ദ്രന്‍, മാഹിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Latest

Copyrights@2016.