india

കേരള പിറവി ; കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് നാളേക്ക് 63 വര്‍ഷം , നാടെങ്ങും വിപുലമായ ആഘോഷം

Tiju Kannampally  ,  2019-10-31 05:25:07amm

 

കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് നാളേക്ക് 63 വര്‍ഷം തികയുന്നു. തലസ്ഥാന നഗരയിലും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന സര്‍ക്കാറിന്‍റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ക്ക് പുറമെ നാടെങ്ങും നാളെ കേരളപ്പിറവി കൊണ്ടാടും. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാള ദിനമായും ഒന്നു മുതൽ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.
ഭരണഭാഷ പൂർണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായുള്ള വിവിധ പരിപാടികള്‍ക്കും കേരള പിറവി ദിനത്തില്‍ തുടക്കം കുറിക്കും. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരള സംസ്ഥാന രൂപീകരത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് നാളേക്ക് 63 വര്‍ഷം തികയുന്നു. തലസ്ഥാന നഗരയിലും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന സര്‍ക്കാറിന്‍റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ക്ക് പുറമെ നാടെങ്ങും നാളെ കേരളപ്പിറവി കൊണ്ടാടും. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാള ദിനമായും ഒന്നു മുതൽ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും. ഭരണഭാഷ പൂർണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായുള്ള വിവിധ പരിപാടികള്‍ക്കും കേരള പിറവി ദിനത്തില്‍ തുടക്കം കുറിക്കും. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരള സംസ്ഥാന രൂപീകരത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഐക്യകേരളത്തിന് വേണ്ടി സ്വാതന്ത്ര സമരകാലത്ത് തന്നെ മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. സ്വാതന്ത്രാനന്തര കാലത്ത് ഈ ഈ ആവശ്യത്തിന് ശക്തിയേറി ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം 1953 ല്‍ ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര സമര സേനാനിയായ പോട്ടി ശ്രീരാമലു എഴുപത്തിമുന്നാം നാള്‍ മരിച്ചതിന് പിന്നാലെയായിരുന്നു ഫസല്‍ അലി കമ്മീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 1955 സെപ്റ്റംബറില്‍ സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട കൈമാറി. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്‌.

തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോട് താലൂക്കും കേരളത്തോട് ചേർക്കപ്പെട്ടു. കന്യാകുമാരി ജില്ല നഷ്‌ടമായെങ്കിലും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെട്ടു. നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിക്കുകുയം ബി രാമകൃഷ്ണറാവു കേരളത്തിന്‍റെ ആദ്യ ഗവര്‍ണ്ണറായി അധികാരമേല്‍ക്കുകയും ചെയ്തു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തിൽ മൊത്തം 5 ജില്ലകളാണുണ്ടായിരുന്നത്. ഐക്യകേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് നടന്ന ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 നായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

തുടക്കകാലത്ത് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന സംസ്ഥാനം ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാവുന്ന നിരവധി നേട്ടങ്ങളാണ് 63 വര്‍ഷം കൊണ്ട് നേടിയെടുത്തത്. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌ കേരളം എന്ന പേരിന്‍റെ ഉത്ഭവത്തിന് പിന്നില്‍ നിരവധി കഥകളും ഭിന്ന അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. കേര വ്യക്ഷങ്ങല്‍ നിറഞ്ഞ പ്രദേശം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായത്തിനാണ് ഏറ്റവും സ്വീകാര്യത. അറബികല്‍ വിളിച്ച ഖൈറുള്ള എന്ന പേര് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നും അതല്ല "ചേരളം" എന്ന പദത്തിൽ നിന്നാണ് വന്നതെന്ന അഭിപ്രായവുമുണ്ട്. കേരളത്തെ 75 താലൂക്കുകൾ, 1664 റവന്യൂ വില്ലേജുകൾ, 6 കോർപ്പറേഷൻ 87 നഗരസഭ 941 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. 140 നിയമസഭാ മണ്ഡലങ്ങളും 20 ലോക്സഭാ മണ്ഡലങ്ങളുമാണ് കേരളത്തിലുള്ളത്. 2011 ലെ സെന്‍സെക്സ് അനുസരിച്ച് 3,33,87,677 ആണ് കേരളത്തിലെ ജനസംഖ്യ.

 Latest

Copyrights@2016.