india

വായ്പാ തിരിച്ചടവ് മുടങ്ങി ; കെഎസ്‌ആര്‍ടിസിയുടെ സ്‌കാനിയ ബസ് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു.

Tiju Kannampally  ,  2019-10-31 09:43:55pmm

 

ബംഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയ കേരള ആര്‍ടിസിയുടെ വാടകയ്‌ക്കെടുത്ത മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ബസ് ഫിനാന്‍സ് കമ്ബനി അധികൃതര്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബംഗളൂരുവില്‍നിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന (ടിഎല്‍അഞ്ച്) ബസാണ് ഫിനാന്‍സ് കമ്ബനിയധികൃതര്‍ പിടിച്ചെടുത്തത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനലിലെത്തിയാണ് ബസ് കമ്ബനി അധികൃതര്‍ കൊണ്ടുപോയത്.
യാത്രക്കാരെ ഇറക്കിവിട്ടശേഷമാണ് ബസ് കൊണ്ടുപോയത്. ഇതോടെ ഈ ബസില്‍ എറണാകുളം-തിരുവനന്തപുരം ഭാഗത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ കുടുങ്ങി. അഞ്ചിന് പുറപ്പേടേണ്ട ബസ് റദ്ദാക്കിയതിന്റെ സന്ദേശം ആറുമണിക്കാണ് പലര്‍ക്കും ലഭിച്ചതെന്നും പരാതിയുണ്ട്.
അതേസമയം, ഈ നടപടി വിളിച്ചുവരുത്തിയത് കെഎസ്‌ആര്‍ടിസിയുടെ നിരുത്തരവാദപരമായ സമീപനമാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഇതിനിടെ, സ്‌കാനിയ ബസിനു പകരം ഡീലക്‌സ് ബസ് ഏര്‍പ്പാടാക്കി യാത്രക്കാരെ കയറ്റി കെഎസ്‌ആര്‍ടിസി പ്രശ്‌നം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
എറണാകുളം വരെ ഡീലക്‌സ് ബസ് സൗകര്യം നല്‍കുകയും അവിടെ നിന്നും മറ്റ് സംവിധാനം ഒരുക്കാമെന്നും കെഎസ്‌ആര്‍ടിസി യാത്രക്കാരെ അറിയിക്കുകയായിരുന്നു. കര്‍ണാടകയുടെ രാജ്യോത്സവത്തിന്റെ അവധിയെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച നിരവധി പേരാണ് സ്‌കാനിയ ബസ് പിടിച്ചെടുത്തതോടെ ഇത്തരത്തില്‍ പെരുവഴിയിലായത്.
അഞ്ചുമാസമായി കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് ഫിനാന്‍സ് കമ്ബനി ബസ് പിടിച്ചെടുക്കല്‍ നടപടിയിലേക്ക് കടന്നത്.

ബംഗളൂരു : വായ്പാ തിരിച്ചടവ് മുടങ്ങിയ കേരള ആര്‍ടിസിയുടെ വാടകയ്‌ക്കെടുത്ത മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ബസ് ഫിനാന്‍സ് കമ്ബനി അധികൃതര്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബംഗളൂരുവില്‍നിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന (ടിഎല്‍അഞ്ച്) ബസാണ് ഫിനാന്‍സ് കമ്ബനിയധികൃതര്‍ പിടിച്ചെടുത്തത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനലിലെത്തിയാണ് ബസ് കമ്ബനി അധികൃതര്‍ കൊണ്ടുപോയത്. യാത്രക്കാരെ ഇറക്കിവിട്ടശേഷമാണ് ബസ് കൊണ്ടുപോയത്. ഇതോടെ ഈ ബസില്‍ എറണാകുളം-തിരുവനന്തപുരം ഭാഗത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ കുടുങ്ങി. അഞ്ചിന് പുറപ്പേടേണ്ട ബസ് റദ്ദാക്കിയതിന്റെ സന്ദേശം ആറുമണിക്കാണ് പലര്‍ക്കും ലഭിച്ചതെന്നും പരാതിയുണ്ട്.

അതേസമയം, ഈ നടപടി വിളിച്ചുവരുത്തിയത് കെഎസ്‌ആര്‍ടിസിയുടെ നിരുത്തരവാദപരമായ സമീപനമാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഇതിനിടെ, സ്‌കാനിയ ബസിനു പകരം ഡീലക്‌സ് ബസ് ഏര്‍പ്പാടാക്കി യാത്രക്കാരെ കയറ്റി കെഎസ്‌ആര്‍ടിസി പ്രശ്‌നം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. എറണാകുളം വരെ ഡീലക്‌സ് ബസ് സൗകര്യം നല്‍കുകയും അവിടെ നിന്നും മറ്റ് സംവിധാനം ഒരുക്കാമെന്നും കെഎസ്‌ആര്‍ടിസി യാത്രക്കാരെ അറിയിക്കുകയായിരുന്നു. കര്‍ണാടകയുടെ രാജ്യോത്സവത്തിന്റെ അവധിയെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച നിരവധി പേരാണ് സ്‌കാനിയ ബസ് പിടിച്ചെടുത്തതോടെ ഇത്തരത്തില്‍ പെരുവഴിയിലായത്. അഞ്ചുമാസമായി കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് ഫിനാന്‍സ് കമ്ബനി ബസ് പിടിച്ചെടുക്കല്‍ നടപടിയിലേക്ക് കടന്നത്.

 



Latest

Copyrights@2016.