india

കാര്‍ തോട്ടിലേക്ക് മറിഞ്ഞു പൂഞ്ഞാറിലെ സിപിഎം നേതാവ് കെ.ആര്‍.ശശിധരന്‍ നായര്‍ അന്തരിച്ചു

Tiju Kannampally  ,  2019-10-31 11:11:12pmm

 

കോട്ടയം: കാര്‍ തോട്ടിലേക്ക് മറിഞ്ഞു സിപിഎം നേതാവ് മരിച്ചു. സിഐടിയു പൂഞ്ഞാര്‍ ഏരിയ പ്രസിഡന്റും സിപിഎം പൂഞ്ഞാര്‍ മുന്‍ ഏരിയ സെക്രട്ടറിയുമായ ഈരാറ്റുപേട്ട കൊണ്ടൂര്‍ സ്വദേശി കണ്ടത്തില്‍ കെ.ആര്‍.ശശിധരന്‍ നായര്‍ (71) ആണു മരിച്ചത്.
കെഎസ്‌ഇബി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കെഎസ്‌ഇബി ഓഫിസേഴ്സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റും കെഎസ്‌ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ കമ്മിറ്റി അംഗവുമാണ്. അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റുമാണ്.
തിരുവഞ്ചൂര്‍ ഭാഗത്തു നിന്ന് എത്തിയ കാര്‍ വൈകിട്ട് നാലരയോടെയാണ് അപകടത്തില്‍പ്പെട്ടത്. സമീപന പാതയില്‍ നിന്നു തെന്നി മാറിയ കാര്‍ കൈവരിയിലും മരത്തിലും ഇടിച്ച ശേഷം 15 അടി താഴ്ചയിലേക്കു മറിഞ്ഞെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണു മൂവരെയും കാറില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.
സംസ്കാരം ഇന്ന് 3ന്. അപകടത്തില്‍ പരുക്കേറ്റ പാലാ സ്വദേശികളായ പ്ലാത്തോട്ടം ജോയ് തോമസ് (70), ജോണ്‍സി നോബിള്‍ (53) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊണ്ടൂര്‍ വാലി റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റായ കെ.ആര്‍.ശശിധരന്‍ നായര്‍ ഉള്‍പ്പെടെയുള്ള സംഘം കലക്ടറേറ്റില്‍ റസിഡന്റ്സ് അസോസിയേഷന്‍ അപക്സ് യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു.
ശശിധരന്‍ നായരുടെ ഭാര്യ ഐരാറ്റില്‍ (മറയാട്ടിക്കല്‍) എം.ജി.സുലോചന തലനാട് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയാണ്. മക്കള്‍: വിശാഖ്, വിഷ്ണു. മരുമകള്‍: ദിവ്യ.

കോട്ടയം : കാര്‍ തോട്ടിലേക്ക് മറിഞ്ഞു സിപിഎം നേതാവ് മരിച്ചു. സിഐടിയു പൂഞ്ഞാര്‍ ഏരിയ പ്രസിഡന്റും സിപിഎം പൂഞ്ഞാര്‍ മുന്‍ ഏരിയ സെക്രട്ടറിയുമായ ഈരാറ്റുപേട്ട കൊണ്ടൂര്‍ സ്വദേശി കണ്ടത്തില്‍ കെ.ആര്‍.ശശിധരന്‍ നായര്‍ (71) ആണു മരിച്ചത്. കെഎസ്‌ഇബി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കെഎസ്‌ഇബി ഓഫിസേഴ്സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റും കെഎസ്‌ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ കമ്മിറ്റി അംഗവുമാണ്. അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റുമാണ്.

തിരുവഞ്ചൂര്‍ ഭാഗത്തു നിന്ന് എത്തിയ കാര്‍ വൈകിട്ട് നാലരയോടെയാണ് അപകടത്തില്‍പ്പെട്ടത്. സമീപന പാതയില്‍ നിന്നു തെന്നി മാറിയ കാര്‍ കൈവരിയിലും മരത്തിലും ഇടിച്ച ശേഷം 15 അടി താഴ്ചയിലേക്കു മറിഞ്ഞെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണു മൂവരെയും കാറില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. സംസ്കാരം ഇന്ന് 3ന്. അപകടത്തില്‍ പരുക്കേറ്റ പാലാ സ്വദേശികളായ പ്ലാത്തോട്ടം ജോയ് തോമസ് (70), ജോണ്‍സി നോബിള്‍ (53) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊണ്ടൂര്‍ വാലി റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റായ കെ.ആര്‍.ശശിധരന്‍ നായര്‍ ഉള്‍പ്പെടെയുള്ള സംഘം കലക്ടറേറ്റില്‍ റസിഡന്റ്സ് അസോസിയേഷന്‍ അപക്സ് യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. ശശിധരന്‍ നായരുടെ ഭാര്യ ഐരാറ്റില്‍ (മറയാട്ടിക്കല്‍) എം.ജി.സുലോചന തലനാട് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയാണ്. മക്കള്‍: വിശാഖ്, വിഷ്ണു. മരുമകള്‍: ദിവ്യ.

 



Latest

Copyrights@2016.