india

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മൂലം ഡ​ല്‍​ഹി​യി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

Tiju Kannampally  ,  2019-11-01 10:25:19pmm

 

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഡ​ല്‍​ഹി​യി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മേ​ല്‍​നോ​ട്ട സ​മി​തി​യാ​ണ് ഡ​ല്‍​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് അ​പ​ക​ട​ര​മാ​യ നി​ല​യി​ല്‍ തു​ട​രു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ അ​ഞ്ചു​വ​രെ സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
ഡ​ല്‍​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ഗു​ഡ്ഗാ​വ്, നോ​യി​ഡ, ഫ​രീ​ദ​ബാ​ദ് മേ​ഖ​ല​ക​ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പേ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​കെ​യു​ള്ള ട്ര​ക്കു​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ നാ​ലു​മു​ത​ല്‍ ഒ​റ്റ, ഇ​ര​ട്ട​യ​ക്ക വാ​ഹ​ന നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​രും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ല്‍ നി​ന്നു ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലിനീ​ക​ര​ണം അ​പ​ക​ട​കര​മാ​യി തു​ട​രു​ന്ന​തു ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് (എ​ക്യു​ഐ) 500ലേ​ക്ക് ക​ട​ന്നു. ഈ ​തോ​ത് 300ന് ​മു​ക​ളി​ല്‍ എ​ത്തു​ന്ന​ത് ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ്. ശ്വാ​സ​കോ​ശ​ത്തെ ഗു​രു​ത​ര​മാ​യ ബാ​ധി​ക്കു​ന്ന പി​എം2.5, പി​എം10 എ​ന്നി​വ​യു​ടെ അ​ള​വും ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
ശ്വാ​സ​ത​ട​സ​വും മ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കു​റ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍ വ​ഴി കു​ട്ടി​ക​ള്‍​ക്ക് 50 ല​ക്ഷം മാ​സ്കു​ക​ള്‍ വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ വി​ത​ര​ണം ചെ​യ്തു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ 35 ശ​ത​മാ​ന​വും അ​തി​ര്‍​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക വി​ള അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ത്തി​ക്ക​ലാ​ണെ​ന്ന​ാണ് കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം ചൂ​ണ്ട ിക്കാ​ട്ടു​ന്ന​ത്.
ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​തും മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​യി. ഡ​ല്‍​ഹി ഗ്യാ​സ്ചേം​ബ​ര്‍ ആ​യെ​ന്നും ഇ​തി​നു കാ​ര​ണം പ​ഞ്ചാ​ബ്, ഹ​രി​യാ​ന സ​ര്‍​ക്കാ​റു​ക​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എന്നാല്‍, അ​തി​ര്‍​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ത്തി​ക്കു​ന്ന​താ​ണ് കൂ​ടു​ത​ല്‍ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ തീ​യി​ടു​ന്ന​ത് ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഞ്ചാ​ബ്, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കു ക​ത്തെ​ഴു​ത​ണ​മെ​ന്നും കേ​ജ​രി​വാ​ള്‍ നി​ര്‍​ദേ​ശി​ച്ചു.

ന്യൂ​ഡ​ല്‍​ഹി : അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഡ​ല്‍​ഹി​യി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മേ​ല്‍​നോ​ട്ട സ​മി​തി​യാ​ണ് ഡ​ല്‍​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് അ​പ​ക​ട​ര​മാ​യ നി​ല​യി​ല്‍ തു​ട​രു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ അ​ഞ്ചു​വ​രെ സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഡ​ല്‍​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ഗു​ഡ്ഗാ​വ്, നോ​യി​ഡ, ഫ​രീ​ദ​ബാ​ദ് മേ​ഖ​ല​ക​ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പേ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​കെ​യു​ള്ള ട്ര​ക്കു​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ നാ​ലു​മു​ത​ല്‍ ഒ​റ്റ, ഇ​ര​ട്ട​യ​ക്ക വാ​ഹ​ന നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​രും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ല്‍ നി​ന്നു ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലിനീ​ക​ര​ണം അ​പ​ക​ട​കര​മാ​യി തു​ട​രു​ന്ന​തു ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് (എ​ക്യു​ഐ) 500ലേ​ക്ക് ക​ട​ന്നു. ഈ ​തോ​ത് 300ന് ​മു​ക​ളി​ല്‍ എ​ത്തു​ന്ന​ത് ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ്. ശ്വാ​സ​കോ​ശ​ത്തെ ഗു​രു​ത​ര​മാ​യ ബാ​ധി​ക്കു​ന്ന പി​എം2.5, പി​എം10 എ​ന്നി​വ​യു​ടെ അ​ള​വും ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ശ്വാ​സ​ത​ട​സ​വും മ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കു​റ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍ വ​ഴി കു​ട്ടി​ക​ള്‍​ക്ക് 50 ല​ക്ഷം മാ​സ്കു​ക​ള്‍ വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ വി​ത​ര​ണം ചെ​യ്തു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ 35 ശ​ത​മാ​ന​വും അ​തി​ര്‍​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക വി​ള അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ത്തി​ക്ക​ലാ​ണെ​ന്ന​ാണ് കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം ചൂ​ണ്ട ിക്കാ​ട്ടു​ന്ന​ത്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​തും മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​യി. ഡ​ല്‍​ഹി ഗ്യാ​സ്ചേം​ബ​ര്‍ ആ​യെ​ന്നും ഇ​തി​നു കാ​ര​ണം പ​ഞ്ചാ​ബ്, ഹ​രി​യാ​ന സ​ര്‍​ക്കാ​റു​ക​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എന്നാല്‍, അ​തി​ര്‍​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ത്തി​ക്കു​ന്ന​താ​ണ് കൂ​ടു​ത​ല്‍ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ തീ​യി​ടു​ന്ന​ത് ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഞ്ചാ​ബ്, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കു ക​ത്തെ​ഴു​ത​ണ​മെ​ന്നും കേ​ജ​രി​വാ​ള്‍ നി​ര്‍​ദേ​ശി​ച്ചു.

 



Latest

Copyrights@2016.