america

KCYL തലമുറകളുടെ സംഗമത്തിന് പ്രൗഢ സമാപ്തി.

Editor  ,  2019-11-03 09:15:24pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)


ഷിക്കാഗോ: 1969ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജനമുന്നേറ്റം ക്നാനായ കാത്തലിക് യൂത്ത് ലീഗ് ( കെ സി വൈ എൽ) അതിന്റെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല പ്രവർത്തകരുടെയും നേതാക്കന്മാരുടെയും സംഗമം തലമുറകളുടെ സംഗമം എന്ന പേരിൽ ഷിക്കാഗോയിൽ 2019നവംബർ 1, 2, 3 തീയതികളിൽ സംഘടിപ്പിക്കപ്പെട്ടു. നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രജിസ്ട്രേഷനോടെയാണ് പരിപാടികൾ ആരംഭിച്ചത്. വൈകുന്നേരം ആറുമണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് കാനഡ മിസിസാഗ വികാരി ജനറൽ ഫാ. പത്രോസ് ചമ്പക്കര മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഓർമ്മകളിലെ കെ സി വൈ എൽ എന്ന പരിപാടിയിൽ 1969 മുതൽ കെസിവൈഎല്ലിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള നിരവധി പ്രവർത്തകരും നേതാക്കന്മാരും തങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു. ഈ പരിപാടി, സംഘടനയുടെ മുൻ രൂപതാ പ്രസിഡണ്ട് കൂടിയായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുവജനവേദി പ്രസിഡൻറ് ശ്രീ.ആൽബിൻ പുലിക്കുന്നേൽ സ്വാഗതം ആശംസിച്ചു. ഷിക്കാഗോ കെ.സി. വൈ എൽ പ്രസിഡൻറ് ശ്രീ. ആൽവിൻ പിണർകയിൽ അധ്യക്ഷനായിരുന്നു. മുൻ രൂപതാ ഭാരവാഹി ജോർജ് തോട്ടപ്പുറം മോഡറേറ്റ് ചെയ്ത ഈ സെഷനിൽ കെസിവൈഎൽ ലൂടെ പരിചയപ്പെട്ട് വിവാഹിതരായ ദമ്പതികളെയും ആദരിച്ചു. 
രണ്ടാം ദിവസമായ നവംബർ രണ്ടാം തീയതി രാവിലെ ഒമ്പതരയ്ക്ക് ഷിക്കാഗോ ക്നാനായ സെൻററിൽ നിന്നും സമ്മേളനവേദിയായ ക്നായിതൊമ്മൻ നഗറിലേക്ക് പതാക പ്രയാണം സംഘടിപ്പിച്ചു സമ്മേളന വേദിയിൽ പതാക പ്രയാണം എത്തിയപ്പോൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പതാക ഉയർത്തി. കെസിവൈഎൽ മുൻ രൂപതാ പ്രസിഡൻറ് ശ്രീ ബിജു കെ ലൂക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്തുമണിയ്ക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തലമുറകളുടെ സംഗമത്തിന് ചെയർമാൻ ശ്രീ സാജു കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു രൂപതാ പ്രസിഡണ്ട് ജെയിംസ് തെക്കനാടൻ സ്വാഗതം ആശംസിച്ചു. എം.പി ആയതിനുശേഷം ആദ്യമായി അമേരിക്കയിലെത്തിയ ശ്രീ തോമസ് ചാഴികാടൻ എം പിയെ സമ്മേളനംസ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. ശ്രീ തോമസ് ചാഴികാടൻ മുഖ്യപ്രഭാഷകനായിരുന്നു. ക്നാനായ റീജിയൻ വികാരി ജനറൽ മോൺ. തോമസ് മുളവനാൽ, കാനഡ വികാരി ജനറൽ ഫാ.പത്രോസ് ചമ്പക്കര, ഫാ. ബിൻസ് ചേത്തലിൽ, ജോസ് കണിയാലി യു കെ കെ സി എ പ്രസിഡൻറ് തോമസ് ജോസഫ്, കുവൈറ്റ് ക്നാനായ അസോസിയേഷൻ പ്രസിഡന്റ് റെജി കുര്യൻ അഴകേടം, ഡോ. ബീന ഇണ്ടിക്കുഴി, രൂപതാ പ്രസിഡണ്ടുമാരായ ജേക്കബ് തോമസ് വാണിയംപുരയിടത്തിൽ, ഷിനോയ് മഞ്ഞാക്കൽ, ഷിനോ കുന്നപ്പിള്ളി എന്നിവരും ആശംസകളർപ്പിച്ചു. കെ സി വൈ എൽ മുൻ രൂപതാ പ്രസിഡണ്ട് ശ്രീ ജിമ്മി കണിയാലി ഏവർക്കും നന്ദി അർപ്പിച്ചു. ഇന്ത്യയിലും വിദേശത്തും കെസിവൈഎൽ സംഘടനയിലൂടെ യുവസമൂഹത്തിനു ലഭ്യമാകുന്ന അവസരങ്ങളെയും നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് നടന്ന സംവാദത്തിൽശ്രീ സാബു മുത്തോലം മോഡറേറ്റർ ആയിരുന്നു. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യുവജനങ്ങളും മുൻ ഭാരവാഹികളും പങ്കുവച്ചു . ഷെയ്ൻ നെടിയകാലാ സ്വാഗതവും ഷിബു മുളയാനിക്കുന്നേൽ നന്ദിയും ആശംസിച്ചു. വൈകുന്നേരം നടന്ന കലാസന്ധ്യയിൽ നിരവധി കെസിവൈഎൽ പ്രവർത്തകർ തങ്ങളുടെ വ്യത്യസ്തങ്ങളായ കലാവിരുന്ന് പങ്കുവച്ചു. സംഘടനയ്ക്ക് നിരവധിയായ സംഭാവനകൾ സമ്മാനിച്ച ഏവരെയും കലാസന്ധ്യയുടെ ഭാഗമായി നടന്ന അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു. ശ്രീ ലിൻസൺ കൈതമല, നീൽ എടാട്ട്, അനുഷ്ക ആലപ്പാട്ട് എന്നിവർ എം.സി. മാരായിരുന്നു.

സ്റ്റീഫൻ ചൊള്ളംമ്പേൽ പി.ആർ.ഒ.)

 

 Latest

Copyrights@2016.