india

ഫോക്ക് കണ്ണൂര്‍ മഹോത്സവം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-11-13 12:27:55amm

 

കുവൈറ്റ് : കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) പതിനാലാം വാര്‍ഷികം, "കണ്ണൂര്‍ മഹോത്സവം 2019" നവംബര്‍ 8ന് വൈകുന്നേരം 3 മണി മുതല്‍ കുവൈറ്റ്‌ ഖാല്‍ദിയ യൂണിവേഴ്സിറ്റി തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ വെച്ച്‌ വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു.
ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി സ്വാഗതം ആശംസിച്ച വാര്‍ഷികാഘോഷം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പി പി നാരായണന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടിക്ക് പ്രസിഡന്റ്‌ ഓമനക്കുട്ടന്‍ കെ അദ്ധ്യക്ഷത വഹിച്ചു.
കുവൈറ്റിലെ പൊതുമാപ്പിന്റെ സമയത്തും മറ്റു ചാരിറ്റി / ഇതര വിഷയങ്ങളിലും ഫോക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് ഉദഘാടന പ്രസംഗത്തില്‍ ശ്രീ പി പി നാരായണന്‍ അഭിപ്രായപ്പെട്ടു.

കുവൈറ്റ് : കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) പതിനാലാം വാര്‍ഷികം, "കണ്ണൂര്‍ മഹോത്സവം 2019" നവംബര്‍ 8ന് വൈകുന്നേരം 3 മണി മുതല്‍ കുവൈറ്റ്‌ ഖാല്‍ദിയ യൂണിവേഴ്സിറ്റി തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ വെച്ച്‌ വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി സ്വാഗതം ആശംസിച്ച വാര്‍ഷികാഘോഷം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പി പി നാരായണന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടിക്ക് പ്രസിഡന്റ്‌ ഓമനക്കുട്ടന്‍ കെ അദ്ധ്യക്ഷത വഹിച്ചു. കുവൈറ്റിലെ പൊതുമാപ്പിന്റെ സമയത്തും മറ്റു ചാരിറ്റി / ഇതര വിഷയങ്ങളിലും ഫോക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് ഉദഘാടന പ്രസംഗത്തില്‍ ശ്രീ പി പി നാരായണന്‍ അഭിപ്രായപ്പെട്ടു.

"ഗോള്‍ഡന്‍ ഫോക്ക്" പുരസ്കാരം നാടന്‍ കലകളുടെ കാവലാള്‍ എന്നറിയപ്പെടുന്ന പ്രശസ്ത ചിത്രകാരനും, ചരിത്രകാരനും, പ്രഭാഷകനും ഫോട്ടോഗ്രാഫറുമായ കണ്ണൂരിന്റെ അഭിമാനംകൃഷ്ണകുമാര്‍ മാരാര്‍ എന്ന കെ കെ മാരാര്‍ അവര്‍കള്‍ക്ക് സമ്മാനിച്ചു. പ്രശസ്ത ശില്പി കെ കെ ആര്‍ വെങ്ങര രൂപകല്‍പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും, 25000 രൂപ ക്യാഷ് അവാര്‍ഡും ചേര്‍ന്നതാണ് ഗോള്‍ഡന്‍ ഫോക്ക് പുരസ്‌കാരം. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി റി പി പി നാരായണന്‍ അവാര്‍ഡ് സമ്മാനിച്ചു. കെ. കെ മാരാറിന് ആദരവ് നല്‍കികൊണ്ട് കുവൈത്തിലെ ചിത്രകാരന്മാര്‍ ചേര്‍ന്ന് മഹോത്സവ വേദിയില്‍ ചിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു. അല്‍മുല്ല എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ സൈമണ്‍ സുവനീര്‍ പ്രകാശനം ചെയ്തു.

കണ്ണൂരിന്റെ അഭിമാനങ്ങളും മുന്‍ ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് ജേതാക്കളുമായ സംഗീത സംവിധായകന്‍ പദ്മശ്രീ രാഘവന്‍ മാസ്റ്റര്‍, മാപ്പിളപ്പാട്ടു ഗായകന്‍ എരഞ്ഞോളി മൂസ എന്നിവര്‍ക്കുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ടുള്ള സംഗീതാര്‍ച്ചനയും നടന്നു. കുവൈറ്റിലെയും നാട്ടിലെയും പൊതുസമൂഹത്തിനു നല്‍കിയ സ്തുത്യര്‍ഹമായ സേവനത്തിന് സാന്ത്വനം കുവൈറ്റ്‌ എന്ന ജീവകാരുണ്യ സംഘടനെയേയും, ഫോക്ക് മലയാളം ക്ലാസ്സുകള്‍ക്ക് നല്‍കി വരുന്ന സേവനത്തിനു പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ സച്ചിന്‍ പാലേരി എന്നിവരെയും ആദരിച്ചു. തദവസരത്തില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന ഫോക് അംഗങ്ങളായ രവി കാപ്പാടന്‍, അനിത രവി, പ്രമോദ് പി.കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും നല്‍കി.

നോര്‍ക്ക ഡയറക്ടര്‍ എന്‍ അജിത് കുമാര്‍, അല്‍മുള്ള എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ സൈമണ്‍, മെട്രോ മെഡിക്കല്‍ കെയര്‍ സി. ഇ.ഓ ഹംസ പയ്യന്നൂര്‍, ഫോക്ക് ട്രെഷറര്‍ വിനോജ് കുമാര്‍, ഫോക്ക് വനിതാ വേദി ചെയര്‍പേഴ്സണ്‍ ലീന സാബു, ജനറല്‍ കണ്‍വീനര്‍ സജിജ മഹേഷ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മഹോത്സവം ജനറല്‍ കണ്‍വീനര്‍ സലീം എം എന്‍ നന്ദി രേഖപ്പെടുത്തി.

പ്രശസ്ത പിന്നണി ഗായകനായ ഹരിശങ്കര്‍, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതി, കീബോര്‍ഡ്/ഗിറ്റാര്‍ ആര്‍ട്ടിസ്റ് സുമേഷ് ആനന്ദ്, ഡ്രമ്മര്‍ ജാഫര്‍, ഗായിക സജില സലീം, ഗായകന്‍ സലില്‍ സലീം, കോമഡി ആര്‍ടിസ്റ്റ് രാജേഷ് അടിമാലി എന്നിവരുടെ നേതൃത്തത്തില്‍ മനോഹരമായ ഗാനസന്ധ്യയും കോമഡി ഷോയും അരങ്ങേറി. കണ്ണൂര്‍ ജില്ലയുടെ സാംസ്കാരിക പൈതൃകവും പാരമ്ബര്യവും വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയും, ഫോക്ക് ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച നൃത്ത ശില്പവും മഹോത്സവത്തിന്‍റെ മാറ്റ് കൂട്ടി.

 Latest

Copyrights@2016.