india

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ മിനിബസ് അമര്‍ന്ന് 16 പേര്‍ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

Tiju Kannampally  ,  2019-11-22 10:28:03pmm

 

ഏറ്റുമാനൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്ബോ ട്രാവലറിന്റെ മുന്നിലും പിന്നിലും കെ.എസ്.ആര്‍.ടി.സി. ബസുകളിടിച്ച്‌ 16 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എം.സി. റോഡില്‍ വിമലാ ആശുപത്രിക്ക്‌ സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുല്‍ത്താന്‍ബത്തേരിയില്‍നിന്നുള്ള തീര്‍ഥാടകസംഘം സഞ്ചരിച്ചിരുന്ന ടെമ്ബോ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞെത്തിയ കോട്ടയം-ഉഴവൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. വേണാട് ബസ് ഇടറോഡില്‍നിന്ന്‌ പെട്ടെന്ന്‌ കയറിവന്ന കാറിലിടിക്കാതിരിക്കാന്‍ വലതുവശത്തേക്ക്‌ വെട്ടിച്ചു. ആ സമയം എതിര്‍ദിശയില്‍വന്ന തീര്‍ഥാടക വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊന്നാനിയിലേക്ക്‌ പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസ് തീര്‍ഥാടകവാഹനത്തിന്റെ പിന്നിലിടിച്ചു. ബസുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്ന ടെമ്ബോ ട്രാവലര്‍. വാഹനത്തില്‍ കുടുങ്ങിയ യാത്രക്കാരെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഏറ്റുമാനൂര്‍ : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്ബോ ട്രാവലറിന്റെ മുന്നിലും പിന്നിലും കെ.എസ്.ആര്‍.ടി.സി. ബസുകളിടിച്ച്‌ 16 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എം.സി. റോഡില്‍ വിമലാ ആശുപത്രിക്ക്‌ സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ബത്തേരിയില്‍നിന്നുള്ള തീര്‍ഥാടകസംഘം സഞ്ചരിച്ചിരുന്ന ടെമ്ബോ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞെത്തിയ കോട്ടയം-ഉഴവൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. വേണാട് ബസ് ഇടറോഡില്‍നിന്ന്‌ പെട്ടെന്ന്‌ കയറിവന്ന കാറിലിടിക്കാതിരിക്കാന്‍ വലതുവശത്തേക്ക്‌ വെട്ടിച്ചു. ആ സമയം എതിര്‍ദിശയില്‍വന്ന തീര്‍ഥാടക വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊന്നാനിയിലേക്ക്‌ പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസ് തീര്‍ഥാടകവാഹനത്തിന്റെ പിന്നിലിടിച്ചു. ബസുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്ന ടെമ്ബോ ട്രാവലര്‍. വാഹനത്തില്‍ കുടുങ്ങിയ യാത്രക്കാരെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

 



Latest

Copyrights@2016.