india

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ; അരങ്ങുണരാന്‍ ഇനി രണ്ട് ദിവസം

Tiju Kannampally  ,  2019-11-25 11:54:57pmm

 

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി രണ്ട് ദിവസം. 30 വേദികളിലായി നടക്കുന്ന കലാ മാമാങ്കത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കാഞ്ഞങ്ങാട്. വിജയികളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണ്ണകപ്പ് കലോത്സവ നഗരിയില്‍ എത്തി.
28 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് ജില്ലയിലെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കത്തിലാണ് നാടും നഗരവും. ഐങ്ങോത്ത് ഗ്രൗണ്ടിലെ പ്രധാന വേദിയുടെ പന്തല്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.പൂര്‍ണ്ണമായും സജ്ജമായ ഭക്ഷണശാലയില്‍ 27ന് പാലുകാച്ചല്‍ നടക്കും.
മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായ സംഘാടക സമിതിക്കു കീഴില്‍ 21 സബ് കമ്മിറ്റികളാണ് കലോത്സവത്തിന് വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.കൃത്യമായ കുടിവെള്ളവിതരണം ,ശുചിത്വം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
പതിനായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരക്കാന്‍ എത്തുന്നത്.മറ്റു ജില്ലകളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് 27 ,28 തീയതികളില്‍ റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് കലോത്സവ നഗരിയില്‍ എത്തി.
കാസര്‍കോട് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്നും പ്രൗഢഗംഭീരമായ ഘോഷയാത്രയുടെ അകമ്ബടിയോടെ കൂടിയാണ് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി സ്വര്‍ണക്കപ്പ് കാഞ്ഞങ്ങാട് എത്തിച്ചത്

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി രണ്ട് ദിവസം. 30 വേദികളിലായി നടക്കുന്ന കലാ മാമാങ്കത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കാഞ്ഞങ്ങാട്. വിജയികളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണ്ണകപ്പ് കലോത്സവ നഗരിയില്‍ എത്തി. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് ജില്ലയിലെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കത്തിലാണ് നാടും നഗരവും. ഐങ്ങോത്ത് ഗ്രൗണ്ടിലെ പ്രധാന വേദിയുടെ പന്തല്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.പൂര്‍ണ്ണമായും സജ്ജമായ ഭക്ഷണശാലയില്‍ 27ന് പാലുകാച്ചല്‍ നടക്കും. മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായ സംഘാടക സമിതിക്കു കീഴില്‍ 21 സബ് കമ്മിറ്റികളാണ് കലോത്സവത്തിന് വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.കൃത്യമായ കുടിവെള്ളവിതരണം ,ശുചിത്വം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

പതിനായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരക്കാന്‍ എത്തുന്നത്.മറ്റു ജില്ലകളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് 27 ,28 തീയതികളില്‍ റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് കലോത്സവ നഗരിയില്‍ എത്തി. കാസര്‍കോട് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്നും പ്രൗഢഗംഭീരമായ ഘോഷയാത്രയുടെ അകമ്ബടിയോടെ കൂടിയാണ് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി സ്വര്‍ണക്കപ്പ് കാഞ്ഞങ്ങാട് എത്തിച്ചത്

 



Latest

Copyrights@2016.