gulf

ഫോക് കുവൈറ്റ് വടംവലി മത്സരം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-11-29 12:27:23amm

 

കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) മെമ്ബര്‍മാര്‍ക്കായി വടം വലി മത്സരം നടത്തി.
മിഷ്റഫ് ഗ്രൗണ്ടില്‍ വെച്ചു നടന്ന മത്സരം ഫോക് പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍ ഉത്‌ഘാടനം ചെയ്തു. ഫോക് ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി, സ്പോര്‍ട്സ് സെക്രട്ടറി ഷാജി കെ, ട്രഷറര്‍ വിനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സോണല്‍ അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ഫാഹഹീല്‍ സോണ്‍ എ ടീം ഒന്നാം സ്ഥാനവും അബ്ബാസ്സിയ സോണ്‍ എ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഫോക് ഭാരവാഹികള്‍ നിര്‍വ്വഹിച്ചു. ഡെന്നിസ് അലക്സ്, സജി പാപ്പച്ചന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

കുവൈറ്റ് : ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) മെമ്ബര്‍മാര്‍ക്കായി വടം വലി മത്സരം നടത്തി. മിഷ്റഫ് ഗ്രൗണ്ടില്‍ വെച്ചു നടന്ന മത്സരം ഫോക് പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍ ഉത്‌ഘാടനം ചെയ്തു. ഫോക് ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി, സ്പോര്‍ട്സ് സെക്രട്ടറി ഷാജി കെ, ട്രഷറര്‍ വിനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സോണല്‍ അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ഫാഹഹീല്‍ സോണ്‍ എ ടീം ഒന്നാം സ്ഥാനവും അബ്ബാസ്സിയ സോണ്‍ എ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഫോക് ഭാരവാഹികള്‍ നിര്‍വ്വഹിച്ചു. ഡെന്നിസ് അലക്സ്, സജി പാപ്പച്ചന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

 



Latest

Copyrights@2016.