india

ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജിന്റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്പം ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചു

Tiju Kannampally  ,  2020-02-10 10:08:52pmm

 

തിരുവല്ല: കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്പം (ഹീലീംങ്ങ് ക്രൈസ്റ്റ് )ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചു.
ഇതിന്റെ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അന്താരാഷ്ട്ര ജൂറി ചെയര്‍മാനും ചീഫ് എഡിറ്ററുമായ ഗിന്നസ് ഡോ.സുനില്‍ ജോസഫും ഏഷ്യന്‍ ജൂറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അംഗികാര മുദ്രയും നല്കി.
ഹോസ്പിറ്റല്‍ സെന്റര്‍ കോര്‍ട്ടിയാഡില്‍ ചേര്‍ന്ന പൊതുസമ്മേളനം സുപ്രസിദ്ധ സിനിമാതാരം ഓള്‍ കേരള ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഗിന്നസ് പക്രൂ ഉദ്ഘാടനം ചെയ്തു. ജോഷ്വാ മോര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ മിഷന്‍സ് ഡയറക്ടര്‍ റവ.ഫാ.ഡോ. ഡാനിയേല്‍ ജോണ്‍സണ്‍ ശില്പി ബാലകൃഷ്ണന്‍ ആചാരിയെ ആദരിച്ചു.
ഹോസ്പിറ്റല്‍ മാനേജര്‍ റവ. ഫാ. സിജോ പന്തപള്ളില്‍ , ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് ചാണ്ടി മറ്റിത്ര എന്നിവര്‍ പ്രസംഗിച്ചു.
യു.ആര്‍.എഫ് അഡ്ജുഡിക്കേറ്റര്‍ ആതിര മുരളി,യു.ആര്‍.എഫ് പി.ആര്‍.ഒ: ലിജോ ജോര്‍ജ് , ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ നിരണം അതിഭദ്രാസനം പി.ആര്‍.ഒ: സിബി സാം തോട്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
2014 ഡിസംബര്‍ 1ന് ആണ് 368 സെ.മി ഉയരവും 2400 കിലോ ഭാരവും 55 മി.മീ ഘനവുമുള്ള ക്രിസ്തുശില്പം ഇവിടെ സ്ഥാപിച്ചത്.
മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമാണ് ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍കോളേജില്‍ സ്ഥിതി ചെയ്യുന്നത്. ( THE LARGEST TRIMETAL SCULPTURE OF JESUS). ഒന്നര വര്‍ഷം കൊണ്ട് 3 ഘട്ടമായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.
നിര്‍മ്മാണ രീതിയില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ ശില്പമാണിത്.സിമന്റില്‍ രൂപമുണ്ടാക്കിയതിനു ശേഷം അതിന്റെ അച്ചെടുക്കുകയും ( മോള്‍ഡ്) ആ അച്ചില്‍ മെഴുകു ഷീറ്റാക്കി ഒട്ടിച്ച്‌ അകത്തു ഭാഗം മണ്ണു കെട്ടി ഉണക്കിഎടുത്ത് വീണ്ടും മെഴുകു രൂപം പൂര്‍ത്തിയാക്കി മൊത്തമായും മണ്ണു കെട്ടി ഉണക്കിയെടുത്തു.
പിന്നെ ചൂളയില്‍ വച്ച്‌ ചൂടാക്കി മെഴുക് ഉരുക്കി കളയുമ്ബോള്‍ മണ്ണു കെട്ടിയതിന്റെ ഉള്ളില്‍ വരുന്ന ഭാഗത്തേക്ക് ലോഹം ഉരുക്കി ഒഴിക്കുമ്ബോള്‍ മെഴുക് ഉരുകിപ്പൊയസ്ഥലത്തേക്ക് മെറ്റല്‍ നിറയുകയും മെഴുകില്‍ നിന്ന ആകൃതി മെറ്റലില്‍ കിട്ടുകയും ചെയ്യും.
പല ഭാഗങ്ങളായി വാര്‍ത്ത് എടുത്തിട്ട് അത് പിന്നെ കൂട്ടിച്ചേര്‍ത്ത് പൂര്‍ണ്ണ രൂപമാക്കുകയായിരുന്നു.
പ്രവര്‍ത്തനമാരംഭിച്ച്‌ മൂന്ന് വര്‍ഷത്തിനുള്ളില്‍ എന്‍എബിഎച്ച്‌ അക്രഡിറ്റേഷന്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി കൂടിയാണ് ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ . ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുള്‍പ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

തിരുവല്ല : കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്പം (ഹീലീംങ്ങ് ക്രൈസ്റ്റ് )ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചു. ഇതിന്റെ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അന്താരാഷ്ട്ര ജൂറി ചെയര്‍മാനും ചീഫ് എഡിറ്ററുമായ ഗിന്നസ് ഡോ.സുനില്‍ ജോസഫും ഏഷ്യന്‍ ജൂറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അംഗികാര മുദ്രയും നല്കി. ഹോസ്പിറ്റല്‍ സെന്റര്‍ കോര്‍ട്ടിയാഡില്‍ ചേര്‍ന്ന പൊതുസമ്മേളനം സുപ്രസിദ്ധ സിനിമാതാരം ഓള്‍ കേരള ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഗിന്നസ് പക്രൂ ഉദ്ഘാടനം ചെയ്തു. ജോഷ്വാ മോര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ മിഷന്‍സ് ഡയറക്ടര്‍ റവ.ഫാ.ഡോ. ഡാനിയേല്‍ ജോണ്‍സണ്‍ ശില്പി ബാലകൃഷ്ണന്‍ ആചാരിയെ ആദരിച്ചു. ഹോസ്പിറ്റല്‍ മാനേജര്‍ റവ. ഫാ. സിജോ പന്തപള്ളില്‍ , ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് ചാണ്ടി മറ്റിത്ര എന്നിവര്‍ പ്രസംഗിച്ചു. യു.ആര്‍.എഫ് അഡ്ജുഡിക്കേറ്റര്‍ ആതിര മുരളി,യു.ആര്‍.എഫ് പി.ആര്‍.ഒ: ലിജോ ജോര്‍ജ് , ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ നിരണം അതിഭദ്രാസനം പി.ആര്‍.ഒ: സിബി സാം തോട്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു. 2014 ഡിസംബര്‍ 1ന് ആണ് 368 സെ.മി ഉയരവും 2400 കിലോ ഭാരവും 55 മി.മീ ഘനവുമുള്ള ക്രിസ്തുശില്പം ഇവിടെ സ്ഥാപിച്ചത്.

മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമാണ് ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍കോളേജില്‍ സ്ഥിതി ചെയ്യുന്നത്. ( THE LARGEST TRIMETAL SCULPTURE OF JESUS). ഒന്നര വര്‍ഷം കൊണ്ട് 3 ഘട്ടമായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. നിര്‍മ്മാണ രീതിയില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ ശില്പമാണിത്.സിമന്റില്‍ രൂപമുണ്ടാക്കിയതിനു ശേഷം അതിന്റെ അച്ചെടുക്കുകയും ( മോള്‍ഡ്) ആ അച്ചില്‍ മെഴുകു ഷീറ്റാക്കി ഒട്ടിച്ച്‌ അകത്തു ഭാഗം മണ്ണു കെട്ടി ഉണക്കിഎടുത്ത് വീണ്ടും മെഴുകു രൂപം പൂര്‍ത്തിയാക്കി മൊത്തമായും മണ്ണു കെട്ടി ഉണക്കിയെടുത്തു. പിന്നെ ചൂളയില്‍ വച്ച്‌ ചൂടാക്കി മെഴുക് ഉരുക്കി കളയുമ്ബോള്‍ മണ്ണു കെട്ടിയതിന്റെ ഉള്ളില്‍ വരുന്ന ഭാഗത്തേക്ക് ലോഹം ഉരുക്കി ഒഴിക്കുമ്ബോള്‍ മെഴുക് ഉരുകിപ്പൊയസ്ഥലത്തേക്ക് മെറ്റല്‍ നിറയുകയും മെഴുകില്‍ നിന്ന ആകൃതി മെറ്റലില്‍ കിട്ടുകയും ചെയ്യും.

പല ഭാഗങ്ങളായി വാര്‍ത്ത് എടുത്തിട്ട് അത് പിന്നെ കൂട്ടിച്ചേര്‍ത്ത് പൂര്‍ണ്ണ രൂപമാക്കുകയായിരുന്നു. പ്രവര്‍ത്തനമാരംഭിച്ച്‌ മൂന്ന് വര്‍ഷത്തിനുള്ളില്‍ എന്‍എബിഎച്ച്‌ അക്രഡിറ്റേഷന്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി കൂടിയാണ് ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ . ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുള്‍പ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

 Latest

Copyrights@2016.