india

കല്യാണ്‍ ജൂവലേഴ്‌സിന് സൂപ്പര്‍ബ്രാന്‍ഡ്‌സ് പുരസ്‌കാരം

Tiju Kannampally  ,  2020-02-11 12:01:42amm

 

കൊച്ചി : കല്യാണ്‍ ജൂവലേഴ്‌സ് മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ് 2019-20 പുരസ്‌കാരത്തിന് തി​രഞ്ഞെടുക്കപ്പെട്ടു. കല്യാണ്‍ ജൂവലേഴ്‌സിന്റെ യു.എ.ഇ ഡിവിഷന്‍ ഈ അവാര്‍ഡ് തുടര്‍ച്ചയായി നാല് തവണ സ്വന്തമാക്കിയിരുന്നു.
1993ല്‍ ബ്രാന്‍ഡിന് തുടക്കമിട്ടതു മുതല്‍ കല്യാണ്‍ ജൂവലേഴ്‌സ് വിവിധ ബിസിനസ് പദ്ധതി​കളി​ലൂടെ ദ്രുതഗതി​യി​ല്‍ വളര്‍ന്ന സ്ഥാപനമാണ്. ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗ് ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ ജൂവലറികളിലൊന്നാണ് കല്യാണ്‍.
സുതാര്യമായ വിലയും താരതമ്യമില്ലാത്ത നാല് തലത്തി​ലെ അഷ്വറന്‍സ് സാക്ഷ്യപത്രവും കല്യാണ്‍ ജൂവലേഴ്‌സ് നടപ്പിലാക്കി. 300 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം സ്വര്‍ണനാണയങ്ങളും സമ്മാനമായി നല്‍കി​യ പദ്ധതി​യും ഏറെ ശ്രദ്ധി​ക്കപ്പെട്ടു. ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈയിടെ ഇന്ത്യയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1993ല്‍ ഒരൊറ്റ ഷോറൂമുമായി തുടക്കമിട്ട കല്ല്യാണിന് ഇപ്പോള്‍ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി 144 ഷോറൂമുകളുണ്ട്. കാന്‍ഡിയര്‍ എന്ന ഓണ്‍ലൈന്‍ ജൂവലറി പോര്‍ട്ടലിലൂടെ ബ്രാന്‍ഡിന് ഓണ്‍ലൈന്‍ സാന്നിദ്ധ്യവുമുണ്ട്.
സൂപ്പര്‍ബ്രാന്‍ഡ്‌സ് ഇന്ത്യയുടെ ഈ അംഗീകാരം സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി സൂപ്പര്‍ബ്രാന്‍ഡ് പദവി നേടുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസമാണ് മുന്നോട്ടുള്ള വളര്‍ച്ചയ്ക്കു നിദാനമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി : കല്യാണ്‍ ജൂവലേഴ്‌സ് മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ് 2019-20 പുരസ്‌കാരത്തിന് തി​രഞ്ഞെടുക്കപ്പെട്ടു. കല്യാണ്‍ ജൂവലേഴ്‌സിന്റെ യു.എ.ഇ ഡിവിഷന്‍ ഈ അവാര്‍ഡ് തുടര്‍ച്ചയായി നാല് തവണ സ്വന്തമാക്കിയിരുന്നു. 1993ല്‍ ബ്രാന്‍ഡിന് തുടക്കമിട്ടതു മുതല്‍ കല്യാണ്‍ ജൂവലേഴ്‌സ് വിവിധ ബിസിനസ് പദ്ധതി​കളി​ലൂടെ ദ്രുതഗതി​യി​ല്‍ വളര്‍ന്ന സ്ഥാപനമാണ്. ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗ് ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ ജൂവലറികളിലൊന്നാണ് കല്യാണ്‍.

സുതാര്യമായ വിലയും താരതമ്യമില്ലാത്ത നാല് തലത്തി​ലെ അഷ്വറന്‍സ് സാക്ഷ്യപത്രവും കല്യാണ്‍ ജൂവലേഴ്‌സ് നടപ്പിലാക്കി. 300 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം സ്വര്‍ണനാണയങ്ങളും സമ്മാനമായി നല്‍കി​യ പദ്ധതി​യും ഏറെ ശ്രദ്ധി​ക്കപ്പെട്ടു. ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈയിടെ ഇന്ത്യയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1993ല്‍ ഒരൊറ്റ ഷോറൂമുമായി തുടക്കമിട്ട കല്ല്യാണിന് ഇപ്പോള്‍ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി 144 ഷോറൂമുകളുണ്ട്. കാന്‍ഡിയര്‍ എന്ന ഓണ്‍ലൈന്‍ ജൂവലറി പോര്‍ട്ടലിലൂടെ ബ്രാന്‍ഡിന് ഓണ്‍ലൈന്‍ സാന്നിദ്ധ്യവുമുണ്ട്.

സൂപ്പര്‍ബ്രാന്‍ഡ്‌സ് ഇന്ത്യയുടെ ഈ അംഗീകാരം സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി സൂപ്പര്‍ബ്രാന്‍ഡ് പദവി നേടുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസമാണ് മുന്നോട്ടുള്ള വളര്‍ച്ചയ്ക്കു നിദാനമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 



Latest

Copyrights@2016.