gulf

അബുദാബിയില്‍ "മദര്‍ ‍ഓഫ് ദ് നേഷന്‍" ഫെസ്റ്റിവല്‍ മാര്‍ച്ച്‌ 26 മുതല്‍

Tiju Kannampally  ,  2020-02-13 10:40:00pmm

 

അബുദാബി; മദര്‍ ‍ഓഫ് ദ് നേഷന്‍ ഫെസ്റ്റിവല്‍ മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ 4 വരെ അബുദാബി കോര്‍ണിഷില്‍ അരങ്ങേറും. സംഗീതവും നൃത്തവും ഫാഷനും രുചിവൈവിധ്യവും സാങ്കേതികതയും കോര്‍ത്തിണക്കിയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 6 വിഭാഗമാക്കി തിരിച്ചാണ് 10 ദിവസം നീളുന്ന ഉത്സവം നടക്കുകയെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ പത്നിയും ജനറല്‍ വിമന്‍സ് യൂണിയന്‍ പ്രസിഡന്‍റും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ് ഹുഡിന്റെയും സുപ്രീം ഫാമിലി ഡവലപ്മെന്‍റ് ഫൗണ്ടേഷന്റെയും ചെയര്‍വുമണും രാഷ്ട്രമാതാവുമായ ഷെയ്ഖാ ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് ഉത്സവം സംഘടിപ്പിക്കുന്നത്.ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ അര്‍ധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് പ്രവേശനം.

അബുദാബി : മദര്‍ ‍ഓഫ് ദ് നേഷന്‍ ഫെസ്റ്റിവല്‍ മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ 4 വരെ അബുദാബി കോര്‍ണിഷില്‍ അരങ്ങേറും. സംഗീതവും നൃത്തവും ഫാഷനും രുചിവൈവിധ്യവും സാങ്കേതികതയും കോര്‍ത്തിണക്കിയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 6 വിഭാഗമാക്കി തിരിച്ചാണ് 10 ദിവസം നീളുന്ന ഉത്സവം നടക്കുകയെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ പത്നിയും ജനറല്‍ വിമന്‍സ് യൂണിയന്‍ പ്രസിഡന്‍റും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ് ഹുഡിന്റെയും സുപ്രീം ഫാമിലി ഡവലപ്മെന്‍റ് ഫൗണ്ടേഷന്റെയും ചെയര്‍വുമണും രാഷ്ട്രമാതാവുമായ ഷെയ്ഖാ ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് ഉത്സവം സംഘടിപ്പിക്കുന്നത്.ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ അര്‍ധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് പ്രവേശനം.

 



Latest

Copyrights@2016.