gulf

കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്‍റിന്‍ ടി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ സീസണ്‍ 7 ഫെബ്രുവരി 7 ആം തീയതി മുതല്‍ ആരംഭമായി.

Tiju Kannampally  ,  2020-02-17 12:46:04amm

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്ക സഭാ കൂട്ടായ്മയായ കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്‍റിന്‍റെ (കെ. എം ആര്‍. എം) യുവജന പ്രസ്ഥാനം എം സി വൈ. എം ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന യുവ ടി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ സീസണ്‍ 7 ഫെബ്രുവരി 7 ആം തീയതി മുതല്‍ ആരംഭമായി.
രാവിലെ 6.45 നു ആതമീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ തുണ്ടിയതിന്റെ പ്രാത്ഥനയോടു കൂടി ആരംഭിച്ച ഉത്ഘാടന ചടങ്ങില്‍ എം സി വൈ എം പ്രസിഡന്റ് ജൂബി ജോര്‍ജ്‌ അധ്യക്ഷത വഹിക്കുകയും കെ എം ആര്‍ എം പ്രസിഡന്റ്‌ ജോജി മോന്‍ ടൂര്‍ണമെന്റ് ഉത്ഘടനം നടത്തുകയും ചെയ്തു.
ഈ ചടങ്ങിന് ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷിബു പാപ്പച്ചന്‍ സ്വാഗത പ്രസംഗവും ടൂര്‍ണമെന്റ് പേട്രണ്‍ അഡ്വക്കേറ്റ് ഷിബു ജേക്കബ് ആമുഖ പ്രസംഗവും നടത്തി. തൈബ ഹോസ്പിറ്റല്‍ റെപ്രസന്ററ്റീവ് അനില്‍ ജോര്‍ജ്‌ രാജന്‍ , അമന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ തങ്കച്ചന്‍ മത്തായി എന്നിവര്‍ ചേര്‍ന്ന് ട്രോഫി റിലീസ് നടത്തി.
പ്രസ്തുത ചടങ്ങില്‍ എം സി വൈ എം സെക്രട്ടറി ഷിനു ജോണ്‍ , ടൂര്‍ണമെന്റ് മാനേജര്‍ സന്തോഷ്‌ കോശി, ടൂര്‍ണമെന്റ് അഡ്വൈസര്‍ ജിമ്മി ഇടിക്കുള , കെ എം ആര്‍ എം ജനറല്‍ സെക്രട്ടറി ജുബിന്‍ മാത്യു , ട്രഷറര്‍ റിജു പി രാജു, മറ്റു ഭാരവാഹികള്‍, കെ എം ആര്‍ എം ന്റെ മുന്‍കാല ഭാരവാഹികള്‍, സീനിയര്‍ അംഗങ്ങള്‍, എം സി വൈ എം ന്റെ സീനിയര്‍ അംഗങ്ങളും 100 ഓളം യുവജങ്ങളും സന്നിഹിതരായിരുന്നു.
എം സി വൈ എം ട്രഷറര്‍ ഷിഫിന്‍ ഫിലിപ്പ് ഉത്ഘാടന ചടങ്ങിന് നന്ദി അര്‍പ്പിച്ചു. ഉത്ഘാടന ചടങ്ങിന് ശേഷം യുവ സ്മാഷേഴ്സ് ഉം കുവൈറ്റ്‌ ക്രിക്കറ്റ്‌ ക്ലബ്‌ ഉം തമ്മില്‍ ഉള്ള ആദ്യ മത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമായി.
കുവൈറ്റിലെ പ്രമുഖരായ 16 ല്‍ പരം ടീമുകള്‍ മാറ്റുരക്കുന്ന ഈ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഫെബ്രുവരി 25ആം തീയതി നടത്തപ്പെടുന്നു.

കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്ക സഭാ കൂട്ടായ്മയായ കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്‍റിന്‍റെ (കെ. എം ആര്‍. എം) യുവജന പ്രസ്ഥാനം എം സി വൈ. എം ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന യുവ ടി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ സീസണ്‍ 7 ഫെബ്രുവരി 7 ആം തീയതി മുതല്‍ ആരംഭമായി. രാവിലെ 6.45 നു ആതമീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ തുണ്ടിയതിന്റെ പ്രാത്ഥനയോടു കൂടി ആരംഭിച്ച ഉത്ഘാടന ചടങ്ങില്‍ എം സി വൈ എം പ്രസിഡന്റ് ജൂബി ജോര്‍ജ്‌ അധ്യക്ഷത വഹിക്കുകയും കെ എം ആര്‍ എം പ്രസിഡന്റ്‌ ജോജി മോന്‍ ടൂര്‍ണമെന്റ് ഉത്ഘടനം നടത്തുകയും ചെയ്തു. ഈ ചടങ്ങിന് ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷിബു പാപ്പച്ചന്‍ സ്വാഗത പ്രസംഗവും ടൂര്‍ണമെന്റ് പേട്രണ്‍ അഡ്വക്കേറ്റ് ഷിബു ജേക്കബ് ആമുഖ പ്രസംഗവും നടത്തി. തൈബ ഹോസ്പിറ്റല്‍ റെപ്രസന്ററ്റീവ് അനില്‍ ജോര്‍ജ്‌ രാജന്‍ , അമന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ തങ്കച്ചന്‍ മത്തായി എന്നിവര്‍ ചേര്‍ന്ന് ട്രോഫി റിലീസ് നടത്തി.

പ്രസ്തുത ചടങ്ങില്‍ എം സി വൈ എം സെക്രട്ടറി ഷിനു ജോണ്‍ , ടൂര്‍ണമെന്റ് മാനേജര്‍ സന്തോഷ്‌ കോശി, ടൂര്‍ണമെന്റ് അഡ്വൈസര്‍ ജിമ്മി ഇടിക്കുള , കെ എം ആര്‍ എം ജനറല്‍ സെക്രട്ടറി ജുബിന്‍ മാത്യു , ട്രഷറര്‍ റിജു പി രാജു, മറ്റു ഭാരവാഹികള്‍, കെ എം ആര്‍ എം ന്റെ മുന്‍കാല ഭാരവാഹികള്‍, സീനിയര്‍ അംഗങ്ങള്‍, എം സി വൈ എം ന്റെ സീനിയര്‍ അംഗങ്ങളും 100 ഓളം യുവജങ്ങളും സന്നിഹിതരായിരുന്നു. എം സി വൈ എം ട്രഷറര്‍ ഷിഫിന്‍ ഫിലിപ്പ് ഉത്ഘാടന ചടങ്ങിന് നന്ദി അര്‍പ്പിച്ചു. ഉത്ഘാടന ചടങ്ങിന് ശേഷം യുവ സ്മാഷേഴ്സ് ഉം കുവൈറ്റ്‌ ക്രിക്കറ്റ്‌ ക്ലബ്‌ ഉം തമ്മില്‍ ഉള്ള ആദ്യ മത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമായി. കുവൈറ്റിലെ പ്രമുഖരായ 16 ല്‍ പരം ടീമുകള്‍ മാറ്റുരക്കുന്ന ഈ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഫെബ്രുവരി 25ആം തീയതി നടത്തപ്പെടുന്നു.

 



Latest

Copyrights@2016.