gulf

ഓൺകോസ്റ്റ് കുവൈത്തിലെ 23ാമത് സ്റ്റോര്‍ മഹബൂലയില്‍ തുറന്നു

Tiju Kannampally  ,  2020-03-14 12:10:14amm

 

കുവൈത്ത് സിറ്റി: കുവൈത്തിലെ മുന്‍നിര ഫാമിലി ഗ്രോസര്‍ ആയ ഒാണ്‍കോസ്റ്റ് 23ാമത് സ്റ്റോര്‍ മഹബൂലയില്‍ തുറന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി എക്സ്പ്രസ് ഫോര്‍മാറ്റില്‍ അവശ്യവസ്തുക്കള്‍ ഉപഭോക്താക്കളുടെ ഏറ്റവും അടുത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയില്‍ ലഭിക്കുന്നതോടൊപ്പം ആസ്വാദ്യകരമായ ഷോപ്പിങ് അനുഭവവും ആണ് ഒാണ്‍കോസ്റ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് മാനേജ്മ​െന്‍റ് അറിയിച്ചു. മഹബൂലയില്‍ ഫഹാഹീല്‍ എക്സ്പ്രസ്​ വേയ്ക്ക് (30ാം നമ്ബര്‍ റോഡ്) സമീപം 400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്റ്റോറില്‍ രണ്ട് നിലകളിലായി നിത്യോപയോഗ സാധനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെ ധാരാളം പാര്‍ക്കിങ് സ്ഥലമുള്ളത് ഉപഭോക്താക്കള്‍ക്ക് സൗകര്യമാണ്. വര്‍ഷങ്ങളായി ഒാണ്‍കോസ്റ്റിനൊപ്പമുള്ള പ്രതിബദ്ധരായ ഉപഭോക്താക്കളുടെ പിന്തുണക്ക് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസര്‍ സാലിഹ് അല്‍ തുനൈബ് നന്ദി പറഞ്ഞു.
23ാമത് ഒൗട്ട്ലെറ്റ് മഹ്ബൂലയില്‍ തുറന്നതോടെ കുവൈത്തി​െന്‍റ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുറപ്പിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ ഗ്രോസറി റീെട്ടയിലറായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒാണ്‍കോസ്റ്റ് എക്സ്പ്രസ് സ്റ്റോര്‍ മഹബൂലയിലെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി മാറുമെന്നും മൂന്നുവര്‍ഷത്തിനകം 35 ബ്രാഞ്ചുകള്‍ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒാണ്‍കോസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്ന് ചീഫ് ഒാപറേറ്റിങ് ഒാഫിസര്‍ ഡോ. രമേശ് ആനന്ദദാസ് ഉദ്ഘാടന വേളയില്‍ പറഞ്ഞു.

കുവൈത്ത് സിറ്റി : കുവൈത്തിലെ മുന്‍നിര ഫാമിലി ഗ്രോസര്‍ ആയ ഒാണ്‍കോസ്റ്റ് 23ാമത് സ്റ്റോര്‍ മഹബൂലയില്‍ തുറന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി എക്സ്പ്രസ് ഫോര്‍മാറ്റില്‍ അവശ്യവസ്തുക്കള്‍ ഉപഭോക്താക്കളുടെ ഏറ്റവും അടുത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയില്‍ ലഭിക്കുന്നതോടൊപ്പം ആസ്വാദ്യകരമായ ഷോപ്പിങ് അനുഭവവും ആണ് ഒാണ്‍കോസ്റ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് മാനേജ്മ​െന്‍റ് അറിയിച്ചു. മഹബൂലയില്‍ ഫഹാഹീല്‍ എക്സ്പ്രസ്​ വേയ്ക്ക് (30ാം നമ്ബര്‍ റോഡ്) സമീപം 400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്റ്റോറില്‍ രണ്ട് നിലകളിലായി നിത്യോപയോഗ സാധനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെ ധാരാളം പാര്‍ക്കിങ് സ്ഥലമുള്ളത് ഉപഭോക്താക്കള്‍ക്ക് സൗകര്യമാണ്. വര്‍ഷങ്ങളായി ഒാണ്‍കോസ്റ്റിനൊപ്പമുള്ള പ്രതിബദ്ധരായ ഉപഭോക്താക്കളുടെ പിന്തുണക്ക് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസര്‍ സാലിഹ് അല്‍ തുനൈബ് നന്ദി പറഞ്ഞു.

23ാമത് ഒൗട്ട്ലെറ്റ് മഹ്ബൂലയില്‍ തുറന്നതോടെ കുവൈത്തി​െന്‍റ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുറപ്പിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ ഗ്രോസറി റീെട്ടയിലറായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒാണ്‍കോസ്റ്റ് എക്സ്പ്രസ് സ്റ്റോര്‍ മഹബൂലയിലെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി മാറുമെന്നും മൂന്നുവര്‍ഷത്തിനകം 35 ബ്രാഞ്ചുകള്‍ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒാണ്‍കോസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്ന് ചീഫ് ഒാപറേറ്റിങ് ഒാഫിസര്‍ ഡോ. രമേശ് ആനന്ദദാസ് ഉദ്ഘാടന വേളയില്‍ പറഞ്ഞു.

കുവൈത്തിലെ ആദ്യ മെംബര്‍ഷിപ്പ് ബേസ്ഡ് ഹോള്‍സെയില്‍ സ്റ്റോറായ ഒാണ്‍കോസ്റ്റിന് നിലവില്‍ 1,60,000 മെംബര്‍മാരുണ്ട്. ഫാമിലി പ്രോഗ്രാമിലൂടെ നാല് ശതമാനം കാഷ് ബാക്ക് ഒാഫറും മറ്റു നിരവധി ആനുകൂല്യങ്ങളും സ്ഥിരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. കരീം ടാക്സി, റെഡ് ടാഗ്, ട്വന്‍റി ഫോര്‍, ശിഫ അല്‍ ജസീറ ഹോസ്പിറ്റല്‍, ജി.എ.സി മോേട്ടാര്‍ എന്നിവിടങ്ങളില്‍ എക്സ്ക്ലൂസിവ് ഡിസ്കൗണ്ടും ഒാണ്‍കോസ്റ്റ് മെംബര്‍ഷിപ്പ് കാര്‍ഡുകൊണ്ട് ലഭിക്കും.

 



Latest

Copyrights@2016.