gulf

മിഷന്‍ ഹ്യുമണ്‍ ഫ്ലൈറ്റ്​; മനുഷ്യന്റെ പറക്കല്‍ സ്വപ്​നങ്ങള്‍ യാഥാര്‍ഥ്യമാകുന്നു

Tiju Kannampally  ,  2020-03-14 04:26:06amm

 

ദുബൈ: ജെറ്റ്​പാക്കില്‍ പറന്ന് പ്രൊഫഷണല്‍ സ്​കൈ ഡൈവറായ വിന്‍സ്​ റെഫെറ്റ് ദുബൈയില്‍​ അതി സാഹസിക പ്രകടനം നടത്തി. മിഷന്‍ ഹ്യുമണ്‍ ഫ്ലൈറ്റ്​ എന്ന പദ്ധതിയുടെ ഭാഗമായാണ്​ ജെറ്റ്​പാക്​ എന്ന കമ്ബനി പറക്കല്‍ പരീക്ഷണം നടത്തിയത്​.
ജെറ്റ്​പാക്​ ചിറകില്‍ റെഫെറ്റ്​ പറന്നത് ഭൂമിയില്‍ നിന്ന്​​ 1800 മീറ്റര്‍ ഉയരത്തിലാണ്. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച്‌ ചിറകിന് പറക്കാന്‍ ശക്​തി നല്‍കുന്നത്​​​ ജെറ്റ്​ എഞ്ചിനാണ്​​. ചിറക്​ വിരിച്ച്‌​ പറക്കുന്ന കാഴ്​ച ബഹുരസവും മനുഷ്യന്‍െറ പറക്കല്‍ സ്വപ്​നങ്ങള്‍ക്ക്​ പുതിയ വഴി തുറക്കുകയുമാണ്.
ദുബൈയിലുള്ള സ്​കൈഡൈവ്​ ​റണ്‍വേയില്‍ നിന്ന്​ പറന്നുയര്‍ന്ന്​ അറേബ്യന്‍ ഗള്‍ഫ്​ തടാകത്തിന്​ മുകളിലൂടെ വട്ടം ചുറ്റി വളരെ ഉയരമുള്ള ജുമൈറ ബീച്ച്‌​ റെസിഡന്‍സ്​ കെട്ടിട സമുച്ചയത്തിന്​ മുകളിലേക്ക്​ റോക്കറ്റ്​ കണക്കെ കുതിച്ച്‌​ വിന്‍സ്​ റെഫെറ്റ്​ കാഴ്​ച്ചക്കാരെ വിസ്മയം കൊള്ളിച്ചു. 50 ഓളം ടെസ്റ്റ്​ റൈഡ്​ നടത്തിയതിന്​ ശേഷമാണ്​ അദ്ദേഹം യന്ത്രച്ചിറകില്‍ ആകാശത്തേക്ക്​ പറന്നുയര്‍ന്നത്​. സുരക്ഷക്കായി പ്രത്യേക കേബിളുകളും വീഴ്​ച്ച പ്രതിരോധിക്കാനുള്ള അറസ്റ്റിങ്​ സംവിധാനവും സജ്ജീകരിച്ചതിന്​ ശേഷമാണ്​ ടേക്ക്​ ഓഫ് ചെയ്തത്.
വെറും എട്ട്​ സെക്കന്‍റുകള്‍ മാത്രമെടുത്താണ്​ ജെറ്റ്​പാക്ക്​ 100 മീറ്റര്‍ ഉയരത്തിലേക്ക്​ പൊങ്ങിയത്​. 200 മീറ്റര്‍ 12 സെക്കന്‍റുകള്‍ കൊണ്ടും 500 മീറ്റര്‍ 19 സെക്കന്‍റുകള്‍ കൊണ്ടും ഭേദിച്ചു. 1000 മീറ്ററുകള്‍ ഉയരത്തിലേക്ക്​ പോകാന്‍​ വെറും 30 സെക്കന്‍റുകള്‍ മാത്രമാണെടുത്തത്​​. 1800 മീറ്റര്‍ ഉയരത്തില്‍ പോയതിന്​ ശേഷം 1500 മീറ്റര്‍ താഴ്​ന്ന്​ പാരച്യൂട്ടിലാണ്​ റെഫെറ്റ്​ ലാന്‍ഡ്​ ചെയ്​തത്​. ""ഇത്​ സാധ്യമായതില്‍ അങ്ങേയറ്റം സന്തോഷവാനാണ്​​. ടീംവര്‍​ക്കിലൂടെ മാത്രമാണ്​ ഈ ഫലം കിട്ടിയത്​. ഓരോ ചെറിയ സ്​റ്റെപ്പും വലിയ ഫലമാണ്​ ഞങ്ങള്‍ക്ക്​ തന്നത്​. ജെറ്റ്​മാന്‍ വിന്‍സ്​ റെഫെറ്റ്​ ആകാശയാത്രക്ക്​ ശേഷം പറഞ്ഞു.

ദുബൈ: ജെറ്റ്​പാക്കില്‍ പറന്ന് പ്രൊഫഷണല്‍ സ്​കൈ ഡൈവറായ വിന്‍സ്​ റെഫെറ്റ് ദുബൈയില്‍​ അതി സാഹസിക പ്രകടനം നടത്തി. മിഷന്‍ ഹ്യുമണ്‍ ഫ്ലൈറ്റ്​ എന്ന പദ്ധതിയുടെ ഭാഗമായാണ്​ ജെറ്റ്​പാക്​ എന്ന കമ്ബനി പറക്കല്‍ പരീക്ഷണം നടത്തിയത്​. ജെറ്റ്​പാക്​ ചിറകില്‍ റെഫെറ്റ്​ പറന്നത് ഭൂമിയില്‍ നിന്ന്​​ 1800 മീറ്റര്‍ ഉയരത്തിലാണ്. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച്‌ ചിറകിന് പറക്കാന്‍ ശക്​തി നല്‍കുന്നത്​​​ ജെറ്റ്​ എഞ്ചിനാണ്​​. ചിറക്​ വിരിച്ച്‌​ പറക്കുന്ന കാഴ്​ച ബഹുരസവും മനുഷ്യന്‍െറ പറക്കല്‍ സ്വപ്​നങ്ങള്‍ക്ക്​ പുതിയ വഴി തുറക്കുകയുമാണ്.

ദുബൈയിലുള്ള സ്​കൈഡൈവ്​ ​റണ്‍വേയില്‍ നിന്ന്​ പറന്നുയര്‍ന്ന്​ അറേബ്യന്‍ ഗള്‍ഫ്​ തടാകത്തിന്​ മുകളിലൂടെ വട്ടം ചുറ്റി വളരെ ഉയരമുള്ള ജുമൈറ ബീച്ച്‌​ റെസിഡന്‍സ്​ കെട്ടിട സമുച്ചയത്തിന്​ മുകളിലേക്ക്​ റോക്കറ്റ്​ കണക്കെ കുതിച്ച്‌​ വിന്‍സ്​ റെഫെറ്റ്​ കാഴ്​ച്ചക്കാരെ വിസ്മയം കൊള്ളിച്ചു. 50 ഓളം ടെസ്റ്റ്​ റൈഡ്​ നടത്തിയതിന്​ ശേഷമാണ്​ അദ്ദേഹം യന്ത്രച്ചിറകില്‍ ആകാശത്തേക്ക്​ പറന്നുയര്‍ന്നത്​. സുരക്ഷക്കായി പ്രത്യേക കേബിളുകളും വീഴ്​ച്ച പ്രതിരോധിക്കാനുള്ള അറസ്റ്റിങ്​ സംവിധാനവും സജ്ജീകരിച്ചതിന്​ ശേഷമാണ്​ ടേക്ക്​ ഓഫ് ചെയ്തത്.

വെറും എട്ട്​ സെക്കന്‍റുകള്‍ മാത്രമെടുത്താണ്​ ജെറ്റ്​പാക്ക്​ 100 മീറ്റര്‍ ഉയരത്തിലേക്ക്​ പൊങ്ങിയത്​. 200 മീറ്റര്‍ 12 സെക്കന്‍റുകള്‍ കൊണ്ടും 500 മീറ്റര്‍ 19 സെക്കന്‍റുകള്‍ കൊണ്ടും ഭേദിച്ചു. 1000 മീറ്ററുകള്‍ ഉയരത്തിലേക്ക്​ പോകാന്‍​ വെറും 30 സെക്കന്‍റുകള്‍ മാത്രമാണെടുത്തത്​​. 1800 മീറ്റര്‍ ഉയരത്തില്‍ പോയതിന്​ ശേഷം 1500 മീറ്റര്‍ താഴ്​ന്ന്​ പാരച്യൂട്ടിലാണ്​ റെഫെറ്റ്​ ലാന്‍ഡ്​ ചെയ്​തത്​. ""ഇത്​ സാധ്യമായതില്‍ അങ്ങേയറ്റം സന്തോഷവാനാണ്​​. ടീംവര്‍​ക്കിലൂടെ മാത്രമാണ്​ ഈ ഫലം കിട്ടിയത്​. ഓരോ ചെറിയ സ്​റ്റെപ്പും വലിയ ഫലമാണ്​ ഞങ്ങള്‍ക്ക്​ തന്നത്​. ജെറ്റ്​മാന്‍ വിന്‍സ്​ റെഫെറ്റ്​ ആകാശയാത്രക്ക്​ ശേഷം പറഞ്ഞു.

 



Latest

Copyrights@2016.