gulf

ഖത്തറിലേക്കുള്ള എല്ലാ വിമാന സര്‍വീസും 18 മുതല്‍ നിര്‍ത്തും ; പൊതു ഗതാഗതം നിര്‍ത്തി

Tiju Kannampally  ,  2020-03-15 09:56:54pmm

 

മനാമ> ബുധനാഴ്ച മുതല് ഖത്തറിലേക്കുള്ള എല്ലാ വിമാന സര്വീസും നിര്ത്തിവെക്കാന് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല് താനിയുടെ അധ്യക്ഷതയില് ചേര്ന്ന ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി തീരുമാനിച്ചു. േെമട്രായടക്കം രാജ്യത്തെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും അടച്ചു പൂട്ടി. 7500 കോടി റിയാലിന്റെ സാമ്ബത്തിക ഉത്തേജക പാക്കേജും ഖത്തര് പ്രഖ്യാപിച്ചു.
കോവിഡ്-19 വ്യാപനം ചെറുക്കാനായാണ് പുതിയ നടപികള് സ്വീകരിച്ചത്. മാര്ച്ച്‌ 18 മുതല് 14 ദിവസത്തേക്കാണ് വിമാന സര്വീസിന് വിലക്കേര്പ്പെടുത്തിയത്. എയര് കാര്ഗോ, ട്രാന്സിറ്റ് ഫ്ളൈറ്റുകള്ക്ക് വിലക്കുണ്ടാകില്ല. ഈ കാലയളവില് രാജ്യത്തേക്കു വരുന്ന ഖത്തറി പൗരന്മാരെ സ്വീകരിക്കുംകയും അവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. രാജ്യത്തിന് പുറത്ത് കഴിയുന്ന ഖത്തര് വിദ്യാര്ത്ഥികള് ആ രാജ്യത്തെ നിലവിലുള്ള നയങ്ങള് പാലിക്കണമെന്ന് സമിതി നിര്ദേശിച്ചു. ആവശ്യമെങ്കില് അവര്ക്ക് ഖത്തറിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള് സുഗമമാക്കുന്നതുള്പ്പെടെയുള്ള സേവനങ്ങള് ഖത്തര് എംബസികള് നല്കും.
ഈ കാലയളവില് യാത്ര ഒഴിവാക്കാന് പൗരന്മാരോടും താമസക്കാരോടും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. മെട്രോ, കാര്വ ബസുകള് ഉള്പ്പെടെ എല്ലാ പൊതുഗതാഗതവും നിര്ത്തിവെച്ചു. തീരുമാനം ഞായറാഴ്ച രാത്രി പത്തിന് നിലവില് വന്നു.
55 വയസ്സിനു മുകളിലുള്ള ജീവനക്കാര്, ഗര്ഭിണികള്, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രക്ത സമ്മര്ദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല് ബുദ്ധിമുട്ടുന്ന ആളുകള് എന്നിവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന് അനുവദിക്കും.പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും മാര്ച്ച്‌ 22 ഞായറാഴ്ച മുതല് വിദൂര പഠനം ആരംഭിക്കും, ഒന്ന് മുതല് പതിനൊന്ന് വരെ ഗ്രേഡുകള് തുടര്ച്ചയായ മൂല്യനിര്ണ്ണയ സംവിധാനത്തിന് വിധേയമായിരിക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്ത്ഥികള്ക്ക് കൃത്യസമയത്ത് പരീക്ഷ നടത്തും. അത് പിന്നീട് പ്രഖ്യാപിക്കും.
സ്വകാര്യ സ്കൂളുകളിലെയും സര്വകലാശാലകളിലെയും വിദ്യാര്ത്ഥികള്ക്ക് അക്കാദമിക് കലണ്ടറും മൂല്യനിര്ണ്ണയ സംവിധാനങ്ങളും അനുസരിച്ച്‌ വിദൂര പഠനം ആരംഭിച്ചു.7500 കോടിയുടെ സാമ്ബത്തിക പാക്കേജ്
സാമ്ബത്തിക മേഖലയ്ക്കുള്ള ആനുകൂല്യങ്ങളുടെ പാക്കേജും യോഗം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് 7,500 കോടി റിയാലിന്റേതാണ് പാക്കേജ്. വായ്പാ ഗഡുക്കളും സ്വകാര്യമേഖലയുടെ ബാധ്യതകളും അടക്കാന് ആറുമാസത്തെ ഗ്രേസ് പിരീഡ് ഉള്പ്പെടെയുള്ള സംവിധാനം കേന്ദ്ര ബാങ്ക് ആവിഷ്കരിക്കും.
എല്ലാ വായ്പാ തിരിച്ചടവും ആറുമാസത്തേക്ക് മാറ്റിവയ്ക്കാന് ഖത്തര് വികസന ബാങ്കിനോട് നിര്ദ്ദേശിച്ചു.സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിക്ഷേപം 1000 കോടി റിയാലായി വര്ധിപ്പിക്കാന് സര്ക്കാര് ഫണ്ടുകള്ക്ക് നിര്ദ്ദേശം നല്കി. രാജ്യത്ത് പ്രവര്ത്തിക്കുന്ന ബാങ്കുകള്ക്ക് സെന്ട്രല് ബാങ്ക് അധിക പണലഭ്യത ഉറപ്പുവരുത്തും.
ആറ് മാസത്തേക്ക് കസ്റ്റംസ് തീരുവയില് നിന്ന് ഭക്ഷണവും മെഡിക്കല് സാധനങ്ങളും ഒഴിവാക്കും. ഇത് ഉപഭോക്താവിന് വില്ക്കുന്ന വിലയില് പ്രതിഫലിക്കും.ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, റീട്ടെയില് മേഖല, ചെറുകിട, ഇടത്തരം വ്യവസായ മേഖല, വാണിജ്യ സമുച്ചയങ്ങള് എന്നിവയ്ക്ക് വൈദ്യുതി, ജല കരം ആറുമാസത്തേക്ക് ഒഴിവാക്കും. ലോജിസ്റ്റിക് ഏരിയകള്ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്ക്കുമുള്ള വാടകയില് നിന്ന് ആറുമാസത്തേക്ക് ഇളവ് നല്കുന്നതും പ്രഖ്യാപിച്ചു.

മനാമ : ബുധനാഴ്ച മുതല് ഖത്തറിലേക്കുള്ള എല്ലാ വിമാന സര്വീസും നിര്ത്തിവെക്കാന് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല് താനിയുടെ അധ്യക്ഷതയില് ചേര്ന്ന ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി തീരുമാനിച്ചു. േെമട്രായടക്കം രാജ്യത്തെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും അടച്ചു പൂട്ടി. 7500 കോടി റിയാലിന്റെ സാമ്ബത്തിക ഉത്തേജക പാക്കേജും ഖത്തര് പ്രഖ്യാപിച്ചു. കോവിഡ്-19 വ്യാപനം ചെറുക്കാനായാണ് പുതിയ നടപികള് സ്വീകരിച്ചത്. മാര്ച്ച്‌ 18 മുതല് 14 ദിവസത്തേക്കാണ് വിമാന സര്വീസിന് വിലക്കേര്പ്പെടുത്തിയത്. എയര് കാര്ഗോ, ട്രാന്സിറ്റ് ഫ്ളൈറ്റുകള്ക്ക് വിലക്കുണ്ടാകില്ല. ഈ കാലയളവില് രാജ്യത്തേക്കു വരുന്ന ഖത്തറി പൗരന്മാരെ സ്വീകരിക്കുംകയും അവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കുകയും ചെയ്യും.

രാജ്യത്തിന് പുറത്ത് കഴിയുന്ന ഖത്തര് വിദ്യാര്ത്ഥികള് ആ രാജ്യത്തെ നിലവിലുള്ള നയങ്ങള് പാലിക്കണമെന്ന് സമിതി നിര്ദേശിച്ചു. ആവശ്യമെങ്കില് അവര്ക്ക് ഖത്തറിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള് സുഗമമാക്കുന്നതുള്പ്പെടെയുള്ള സേവനങ്ങള് ഖത്തര് എംബസികള് നല്കും. ഈ കാലയളവില് യാത്ര ഒഴിവാക്കാന് പൗരന്മാരോടും താമസക്കാരോടും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. മെട്രോ, കാര്വ ബസുകള് ഉള്പ്പെടെ എല്ലാ പൊതുഗതാഗതവും നിര്ത്തിവെച്ചു. തീരുമാനം ഞായറാഴ്ച രാത്രി പത്തിന് നിലവില് വന്നു. 55 വയസ്സിനു മുകളിലുള്ള ജീവനക്കാര്, ഗര്ഭിണികള്, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രക്ത സമ്മര്ദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല് ബുദ്ധിമുട്ടുന്ന ആളുകള് എന്നിവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന് അനുവദിക്കും.പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും മാര്ച്ച്‌ 22 ഞായറാഴ്ച മുതല് വിദൂര പഠനം ആരംഭിക്കും, ഒന്ന് മുതല് പതിനൊന്ന് വരെ ഗ്രേഡുകള് തുടര്ച്ചയായ മൂല്യനിര്ണ്ണയ സംവിധാനത്തിന് വിധേയമായിരിക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്ത്ഥികള്ക്ക് കൃത്യസമയത്ത് പരീക്ഷ നടത്തും. അത് പിന്നീട് പ്രഖ്യാപിക്കും.

സ്വകാര്യ സ്കൂളുകളിലെയും സര്വകലാശാലകളിലെയും വിദ്യാര്ത്ഥികള്ക്ക് അക്കാദമിക് കലണ്ടറും മൂല്യനിര്ണ്ണയ സംവിധാനങ്ങളും അനുസരിച്ച്‌ വിദൂര പഠനം ആരംഭിച്ചു.7500 കോടിയുടെ സാമ്ബത്തിക പാക്കേജ് സാമ്ബത്തിക മേഖലയ്ക്കുള്ള ആനുകൂല്യങ്ങളുടെ പാക്കേജും യോഗം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് 7,500 കോടി റിയാലിന്റേതാണ് പാക്കേജ്. വായ്പാ ഗഡുക്കളും സ്വകാര്യമേഖലയുടെ ബാധ്യതകളും അടക്കാന് ആറുമാസത്തെ ഗ്രേസ് പിരീഡ് ഉള്പ്പെടെയുള്ള സംവിധാനം കേന്ദ്ര ബാങ്ക് ആവിഷ്കരിക്കും. എല്ലാ വായ്പാ തിരിച്ചടവും ആറുമാസത്തേക്ക് മാറ്റിവയ്ക്കാന് ഖത്തര് വികസന ബാങ്കിനോട് നിര്ദ്ദേശിച്ചു.സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിക്ഷേപം 1000 കോടി റിയാലായി വര്ധിപ്പിക്കാന് സര്ക്കാര് ഫണ്ടുകള്ക്ക് നിര്ദ്ദേശം നല്കി. രാജ്യത്ത് പ്രവര്ത്തിക്കുന്ന ബാങ്കുകള്ക്ക് സെന്ട്രല് ബാങ്ക് അധിക പണലഭ്യത ഉറപ്പുവരുത്തും.

ആറ് മാസത്തേക്ക് കസ്റ്റംസ് തീരുവയില് നിന്ന് ഭക്ഷണവും മെഡിക്കല് സാധനങ്ങളും ഒഴിവാക്കും. ഇത് ഉപഭോക്താവിന് വില്ക്കുന്ന വിലയില് പ്രതിഫലിക്കും.ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, റീട്ടെയില് മേഖല, ചെറുകിട, ഇടത്തരം വ്യവസായ മേഖല, വാണിജ്യ സമുച്ചയങ്ങള് എന്നിവയ്ക്ക് വൈദ്യുതി, ജല കരം ആറുമാസത്തേക്ക് ഒഴിവാക്കും. ലോജിസ്റ്റിക് ഏരിയകള്ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്ക്കുമുള്ള വാടകയില് നിന്ന് ആറുമാസത്തേക്ക് ഇളവ് നല്കുന്നതും പ്രഖ്യാപിച്ചു.

 Latest

Copyrights@2016.