america

കൊറോണ വന്നത് ചൈനയില്‍ നിന്നു തന്നെ, ട്രംപ് ; വ്യാപക പ്രതിഷേധം

Tiju Kannampally  ,  2020-03-17 03:00:14amm

 

വാഷിങ്ടണ്‍: കൊറോണ വൈറസ് അമേരിക്കയാണ് ചൈനയില്‍ പടര്‍ത്തിയതെന്ന ചൈനയുടെ വാദത്തിന് പിന്നാലെ കൊറോണ വൈറസിനെ ചൈനീസ് വൈറസെന്ന് വിളിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ട്രംപിന്റെ വിവാദ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ട്വീറ്ററിലൂടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
ചൈനയില്‍ നിന്നുവന്ന വൈറസ് എന്ന അര്‍ത്ഥത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. വൈറസിന്റെ ഉത്ഭവം എവിടെയാണെന്നത് സംബന്ധിച്ച്‌ ഇതുവരെ വ്യക്തതയുണ്ടാവാത്ത സാഹചര്യത്തില്‍ ചൈന തന്നെയാണ് വൈറസിന്റെ ഉറവിടം എന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള ട്രംപിന്റെ വാക്കുകളാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. വ്യോമയാനം അടക്കമുള്ള അമേരിക്കയിലെ വ്യവസായങ്ങള്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നുണ്ട്.
ട്രംപിന്റെ ചൈനീസ് വൈറസ് പ്രയോഗത്തിനെതിരെ അമേരിക്കയില്‍ നിന്നടക്കം നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ട്രംപിന്റെ പരാമര്‍ശം അനുചിതമാണെന്നും ചൈനക്കാരെ വൈറസുമായി ചേര്‍ത്ത് പ്രയോഗിക്കുക വഴി വംശീയാധിക്ഷേപം നടത്തുകയാണെന്നുമാണ് ആരോപിക്കപ്പെടുന്നത്.

വാഷിങ്ടണ്‍ : കൊറോണ വൈറസ് അമേരിക്കയാണ് ചൈനയില്‍ പടര്‍ത്തിയതെന്ന ചൈനയുടെ വാദത്തിന് പിന്നാലെ കൊറോണ വൈറസിനെ ചൈനീസ് വൈറസെന്ന് വിളിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ട്രംപിന്റെ വിവാദ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ട്വീറ്ററിലൂടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ചൈനയില്‍ നിന്നുവന്ന വൈറസ് എന്ന അര്‍ത്ഥത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. വൈറസിന്റെ ഉത്ഭവം എവിടെയാണെന്നത് സംബന്ധിച്ച്‌ ഇതുവരെ വ്യക്തതയുണ്ടാവാത്ത സാഹചര്യത്തില്‍ ചൈന തന്നെയാണ് വൈറസിന്റെ ഉറവിടം എന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള ട്രംപിന്റെ വാക്കുകളാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. വ്യോമയാനം അടക്കമുള്ള അമേരിക്കയിലെ വ്യവസായങ്ങള്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നുണ്ട്.

ട്രംപിന്റെ ചൈനീസ് വൈറസ് പ്രയോഗത്തിനെതിരെ അമേരിക്കയില്‍ നിന്നടക്കം നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ട്രംപിന്റെ പരാമര്‍ശം അനുചിതമാണെന്നും ചൈനക്കാരെ വൈറസുമായി ചേര്‍ത്ത് പ്രയോഗിക്കുക വഴി വംശീയാധിക്ഷേപം നടത്തുകയാണെന്നുമാണ് ആരോപിക്കപ്പെടുന്നത്.

 



Latest

Copyrights@2016.