america

ട്രംപിനെതിരെ ബൈഡനുതന്നെ സാധ്യത

Tiju Kannampally  ,  2020-03-18 11:44:05pmm

 

വാഷിങ്ടണ്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ മൂന്ന് സംസ്ഥാനംകൂടി നേടി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നേറ്റം തുടരുന്നു. ചൊവ്വാഴ്ച പ്രൈമറി നടന്ന ഫ്ലോറിഡ, അരിസോണ, ഇലിനോയ് സംസ്ഥാനങ്ങള്‍കൂടി പിടിച്ചതോടെ നവംബറിലെ തെരഞ്ഞെടുപ്പില്‍ ബൈഡനാകും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ പ്രതിയോഗി എന്ന് ഏറെക്കുറെ ഉറപ്പായി. റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിത്വം ചൊവ്വാഴ്ച ഔപചാരികമായി ട്രംപ് ഉറപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ലഭിച്ചവയടക്കം 1147 പ്രതിനിധികളാണ് ബൈഡനുള്ളത്. മത്സരത്തില്‍ തുടരുന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്സിന് 861 പേര്‍. ജൂലൈയില്‍ വിസ്കോണ്‍സിനില്‍ നടക്കുന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ട 3979 പ്രതിനിധികളില്‍ 1991 പേരുടെ പിന്തുണയാണ് പാര്‍ടി സ്ഥാനാര്‍ഥിത്വത്തിന് വേണ്ടത്. മാര്‍ച്ച്‌ മൂന്നിന് സൂപ്പര്‍ ചൊവ്വാഴ്ച 14 സംസ്ഥാനങ്ങളില്‍ നടന്ന പ്രൈമറികള്‍ക്കുശേഷം നോര്‍ത് ഡക്കോട്ട, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍ എന്നിവിടങ്ങളല്ലാതെ മറ്റൊരിടത്തും സാന്‍ഡേഴ്സിന് മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. 50ല്‍ 24 സംസ്ഥാനങ്ങളിലാണ് പ്രൈമറി പൂര്‍ത്തിയായത്. ഒഹായോവിലും ചൊവ്വാഴ്ച പ്രൈമറി നടക്കാനിരുന്നതാണെങ്കിലും കോവിഡ് ഭീതിമൂലം മാറ്റിവച്ചു.
ചൊവ്വാഴ്ചത്തെ പ്രൈമറി ഫലങ്ങള്‍ അറിഞ്ഞശേഷം ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തന്റെ വീട്ടില്‍നിന്ന് ലൈവ്സ്ട്രീമിങ്ങിലൂടെ നടത്തിയ പ്രസംഗത്തില്‍ സാന്‍ഡേഴ്സിനെയും അനുയായികളെയും അനുനയിപ്പിക്കാനാണ് ബൈഡന്‍ ശ്രമിച്ചത്. സാന്‍ഡേഴ്സിന്റെ ഉജ്വലമായ പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ അനുയായികള്‍, വിശേഷിച്ച്‌ യുവജനങ്ങള്‍, നടത്തുന്ന പ്രചാരണവും ചികിത്സാസഹായവും പരിസ്ഥിതിയുംപോലെ മൗലികമായ
വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവന്നതായി ബൈഡന്‍
പറഞ്ഞു. അവരോടും തന്നോടൊപ്പം ചേരാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. മത്സരത്തില്‍നിന്ന് പിന്‍വാങ്ങി പാര്‍ടിയിലെ ഐക്യം ശക്തിപ്പെടുത്താന്‍ സാന്‍ഡേഴ്സിനുമേല്‍ മറ്റ് നേതാക്കളില്‍നിന്ന് സമ്മര്‍ദമുണ്ട്. പാര്‍ടി സ്ഥാനാര്‍ഥിത്വത്തിന് രംഗത്തുണ്ടായിരുന്ന മറ്റ് ഭൂരിപക്ഷം പേരും സൂപ്പര്‍ ചൊവ്വയോടെ പിന്‍വാങ്ങിയി
രുന്നു.

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ മൂന്ന് സംസ്ഥാനംകൂടി നേടി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നേറ്റം തുടരുന്നു. ചൊവ്വാഴ്ച പ്രൈമറി നടന്ന ഫ്ലോറിഡ, അരിസോണ, ഇലിനോയ് സംസ്ഥാനങ്ങള്‍കൂടി പിടിച്ചതോടെ നവംബറിലെ തെരഞ്ഞെടുപ്പില്‍ ബൈഡനാകും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ പ്രതിയോഗി എന്ന് ഏറെക്കുറെ ഉറപ്പായി. റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിത്വം ചൊവ്വാഴ്ച ഔപചാരികമായി ട്രംപ് ഉറപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ലഭിച്ചവയടക്കം 1147 പ്രതിനിധികളാണ് ബൈഡനുള്ളത്.

മത്സരത്തില്‍ തുടരുന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്സിന് 861 പേര്‍. ജൂലൈയില്‍ വിസ്കോണ്‍സിനില്‍ നടക്കുന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ട 3979 പ്രതിനിധികളില്‍ 1991 പേരുടെ പിന്തുണയാണ് പാര്‍ടി സ്ഥാനാര്‍ഥിത്വത്തിന് വേണ്ടത്. മാര്‍ച്ച്‌ മൂന്നിന് സൂപ്പര്‍ ചൊവ്വാഴ്ച 14 സംസ്ഥാനങ്ങളില്‍ നടന്ന പ്രൈമറികള്‍ക്കുശേഷം നോര്‍ത് ഡക്കോട്ട, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍ എന്നിവിടങ്ങളല്ലാതെ മറ്റൊരിടത്തും സാന്‍ഡേഴ്സിന് മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. 50ല്‍ 24 സംസ്ഥാനങ്ങളിലാണ് പ്രൈമറി പൂര്‍ത്തിയായത്. ഒഹായോവിലും ചൊവ്വാഴ്ച പ്രൈമറി നടക്കാനിരുന്നതാണെങ്കിലും കോവിഡ് ഭീതിമൂലം മാറ്റിവച്ചു.

ചൊവ്വാഴ്ചത്തെ പ്രൈമറി ഫലങ്ങള്‍ അറിഞ്ഞശേഷം ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തന്റെ വീട്ടില്‍നിന്ന് ലൈവ്സ്ട്രീമിങ്ങിലൂടെ നടത്തിയ പ്രസംഗത്തില്‍ സാന്‍ഡേഴ്സിനെയും അനുയായികളെയും അനുനയിപ്പിക്കാനാണ് ബൈഡന്‍ ശ്രമിച്ചത്. സാന്‍ഡേഴ്സിന്റെ ഉജ്വലമായ പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ അനുയായികള്‍, വിശേഷിച്ച്‌ യുവജനങ്ങള്‍, നടത്തുന്ന പ്രചാരണവും ചികിത്സാസഹായവും പരിസ്ഥിതിയുംപോലെ മൗലികമായ വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവന്നതായി ബൈഡന്‍ പറഞ്ഞു. അവരോടും തന്നോടൊപ്പം ചേരാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. മത്സരത്തില്‍നിന്ന് പിന്‍വാങ്ങി പാര്‍ടിയിലെ ഐക്യം ശക്തിപ്പെടുത്താന്‍ സാന്‍ഡേഴ്സിനുമേല്‍ മറ്റ് നേതാക്കളില്‍നിന്ന് സമ്മര്‍ദമുണ്ട്. പാര്‍ടി സ്ഥാനാര്‍ഥിത്വത്തിന് രംഗത്തുണ്ടായിരുന്ന മറ്റ് ഭൂരിപക്ഷം പേരും സൂപ്പര്‍ ചൊവ്വയോടെ പിന്‍വാങ്ങിയി രുന്നു.

 



Latest

Copyrights@2016.