nattuvartha

നീണ്ടൂരിന്റെ ജ്ഞാനമുത്തശ്ശിക്ക് ശതാബ്ദി നിറവ്

Anil Mattathikunnel  ,  2016-03-14 09:47:11pm

അറിവിൻറെ ദിവ്യവെളിച്ചം വിതറി അനേകായിരങ്ങളെ അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ നീണ്ടൂർ ദേശത്തെ ആദ്യ വിദ്യാലയമായ നീണ്ടൂർ സെൻറ് മൈക്കിൾസ് എൽ. പി. സ്കൂൾ 100 വർഷം പൂർത്തിയാക്കി. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2016 ഫെബ്രുവരി 28 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞുള്ള പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തോടെ ആരംഭിച്ചു. കൈപ്പുഴ ഫോറോനാ വികാരി റവ. ഫാ. തോമസ്‌ പ്രാലേൽ മുഖ്യാതിഥി ആയിരുന്നു. നാല് മണിയോടെ ആരംഭിച്ച പൊതുസമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. പി .വി . മൈക്കിൾ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നീണ്ടൂർ ഇടവക വികാരി റവ. ഫാ. സജി മെത്താനത്ത് സ്വാഗതം ആശംസിച്ചു. മുൻ MLA ശ്രീ. തോമസ്‌ ചാഴികാടൻ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി.

ശ്രീ. എ. സി. ജേക്കബ് ആണ്ടൂർ (വൈസ് പ്രസിഡൻറ്റ്, നീണ്ടൂർ ഗ്രാമപഞ്ചായത്ത്), ശ്രീമതി വിമലക്കുട്ടി ടീച്ചർ (വിദ്യാഭ്യാസ സ്റ്റാൻണ്ടിംഗ് കമ്മിറ്റി ചെയർപേഴ്സൺ, നീണ്ടൂർ ഗ്രാമപഞ്ചായത്ത്), ശ്രീ. എം. സി. ആൻറ്റണി (പൂർവ്വ അദ്ധ്യാപക പ്രതിനിധി), റവ. സി. ജെസ്സി NC (അസോസിയേറ്റ് പ്രൊഫസർ PKM BEd കോളേജ് മടമ്പം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി) തുടങ്ങിയവർ ആശംസകളർപ്പിച്ചു. സ്കൂൾ PTA പ്രസിഡൻറ്റ് ശ്രീ. ബെന്നി കുര്യാക്കോസ് മുടിയപ്പറമ്പിൽ കൃതജ്ഞത അർപ്പിച്ചു. സ്കോളർഷിപ്പ്‌ വിതരണത്തിനും സമ്മാനദാനത്തിനും ശേഷം സ്കൂൾ, നേഴ്സറി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



Latest

Copyrights@2016.