nattuvartha

നീണ്ടൂരില്‍ ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ കോട്ടയം അതിരൂപതാ - സംസ്ഥാനതല വാര്‍ഷികവും കാരുണ്യ പ്രഘോഷണ റാലിയും

Anil Mattathikunnel  ,  2016-03-15 04:44:59pm

കോട്ടയം: കോട്ടയം അതിരൂപതാ ചെറുപുഷ്‌പ മിഷന്‍ ലീഗിന്റെയും ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സംസ്ഥാനസമിതിയുടെയും സംയുക്ത വാര്‍ഷികവും കാരുണ്യവര്‍ഷത്തോടനുബന്ധിച്ചുള്ള കാരുണ്യ പ്രഘോഷണ റാലിയും 2016 ഏപ്രില്‍ 9 ശനിയാഴ്‌ച കോട്ടയം അതിരൂപതയിലെ നീണ്ടൂര്‍ യൂണീറ്റിന്റെ ആതിഥേയത്വത്തി. നീണ്ടൂര്‍ ശാഖയില്‍ വച്ച്‌ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതേ ദിവസം രാവിലെ 9.30ന്‌ പതാക ഉയര്‍ത്തലോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. തുടര്‍ന്ന്‍്‌ അതിരൂപതാ മാനേജിംഗ്‌ കമ്മിറ്റിയും സംസ്ഥാന രൂപതാ പ്രതിനിധികളുടെ സമ്മേളനവും നടത്തുന്നതായിരിക്കും.
ഉച്ചകഴിഞ്ഞ്‌ 3.15 ന്‌ കൈപ്പുഴ മാര്‍ മാക്കില്‍ പബ്ലിക്ക്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന്‍‌ കാരുണ്യ പ്രഘോഷണ റാലി ആരംഭിക്കുന്നതാണ്‌. റാലിയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന യൂണീറ്റുകള്‍ക്ക്‌ പ്രത്യേക സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.
റാലിക്ക്‌ ശേഷം 4.30ന്‌ നീണ്ടൂര്‍ പള്ളി അങ്കണത്തില്‍ വെച്ച്‌ സംസ്ഥാന രൂപതാ വാര്‍ഷിക ആഘോഷ സമ്മേളനം നടത്തുന്നതാണ്‌. ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ബെന്നി മുത്തനാട്ട്‌ അദ്ധ്യക്ഷനും. KCBC വൈസ്‌ പ്രസിഡന്റ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നതും, കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട്‌ അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്‌ എന്ന്‌ സംസ്ഥാന - രൂപതാ ഡയറക്‌ടര്‍ റവ. ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ കോട്ടയത്ത്‌ അറിയിച്ചു.



Latest

Copyrights@2016.