nattuvartha

കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിക്ക്‌ സാമൂഹ്യ നീതി വകുപ്പിന്റെ അക്രെഡിറ്റേഷന്‍

Anil Mattathikunnel  ,  2016-03-16 09:01:03am സിജോ തോമസ്‌

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിക്ക്‌ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ അക്രെഡിറ്റേഷന്‍ ലഭിച്ചു. കേരളത്തില്‍ മാതൃകാപരമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്ന സന്നദ്ധ സംഘടനകളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി സാമൂഹ്യനീതി വകുപ്പിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നതോടൊപ്പം ഇതര ജനോപകാര പ്രവര്‍ത്തനങ്ങളിലും സഹകാരികളാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സാമൂഹ്യനീതി വകുപ്പ്‌ അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ കെ.എസ്‌.എസ്‌.എസിനെ തെരഞ്ഞെടുത്തത്‌. സംസ്ഥാനത്തൊട്ടാകെ പന്ത്രണ്ട് സന്നദ്ധ പ്രസ്ഥാനങ്ങള്‍ക്കാണ്‌ സാമൂഹ്യ നീതി വകുപ്പിന്റെ അക്രെഡിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്‌. സാമൂഹ്യനീതി വകുപ്പിന്റെ സര്‍വ്വീസ്‌ പ്രൊവൈഡിംഗ്‌ സെന്റര്‍, ഫാമിലി കൗണ്‍സിലിംഗ്‌ സെന്റര്‍, കുട്ടികള്‍ക്കായുളള ക്രഷ്‌ പ്രോഗ്രാം, വിവിധങ്ങളായ ബോധവത്‌ക്കരണ പരിപാടികള്‍ തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങളില്‍ കെ.എസ്‌.എസ്‌.എസ്‌ പങ്കാളികളാണ്‌. സാമൂഹ്യനീതി വകുപ്പിന്റെ അക്രെഡിറ്റേഷന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്‌.എസ്‌.എസ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിച്ച അംഗീകാരമാണെന്ന് കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. ബിന്‍സ്‌ ചേത്തലില്‍ പറഞ്ഞു. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി അന്‍പത്തിആറായിരത്തില്‍പ്പരം സ്വാശ്രയസംഘ കുടുംബങ്ങളിലൂടെയാണ്‌ കെ.എസ്‌.എസ്‌.എസ്‌ പ്രവര്‍ത്തിച്ചു വരുന്നത്‌.

സിജോ തോമസ്‌
പി.ആര്‍.ഒ



Latest

Copyrights@2016.