nattuvartha

വടക്കുംമുറി സാന്‍ജോ മൌണ്ടില്‍ നാല്‍പ്പതാം വെള്ളി ആചരണം ഇന്ന്‌. ക്‌നാനായ വോയ്‌സില്‍ സംപ്രേഷണം ചെയ്യുന്നു

Editor  ,  2016-03-17 10:40:05pm

തൊടുപുഴ: കരിങ്കുന്നത്തിനടുത്ത്‌ വടക്കുംമുറി ഇടവകയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സാന്‍ജോ മൗണ്ട്‌ എന്ന കുരിശുമലയില്‍ 2016 മാര്‍ച്ച്‌ 18 ന്‌ നാല്‍പതാം വെള്ളിയാചരണം നടത്തപ്പെടുന്നു.കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ 4.30 ന്‌ പൊന്തിഫിക്കല്‍ കുര്‍ബ്ബാന നടക്കും. തുടര്‍ന്ന്‌ ആഘോഷമായ കുരിശുമല കയറ്റം. മലമുകളില്‍ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്‌ ഓലിയപ്പുറം വചന പ്രഘോഷണം നടത്തും. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ കവാടമായ ഇവിടെ ആയിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. യേശുവിന്റെ പീഡാനുഭവയാത്രയിലെ പതിനാലുസ്ഥലങ്ങളും പ്രാരംഭവും സമാപനവും ശില്‌പ ചാതുര്യത്തോടെ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്‌. തൊടുപുഴ-പാലാ റോഡില്‍ കരിങ്കുന്നം പുത്തന്‍പള്ളിയില്‍ നിന്ന്‌ രണ്ടു കിലോമീറ്ററും, തൊടുപുഴ-കൂത്താട്ടുകുളം റോഡില്‍ പുറപ്പുഴക്കു സമീപത്തുനിന്നും ഒരു കിലോമീറ്ററും മാത്രമേ ഇവിടേക്കെത്താന്‍ വേണ്ടു. പള്ളിയങ്കണത്തുനിന്നും കുരിശിന്റെ വഴി ആരംഭിക്കുന്ന കേരളത്തിലെ തന്നെ ഏക കുരിശുമലയാണിത്‌. ആകെ 200 മീറ്റര്‍ മാത്രം ദൂരമാണ്‌ കുരിശുമലക്കുള്ളത്‌. 60 മീറ്റര്‍ ഉയരവും. മലമുകളിലും വാഹനം എത്തും എന്നത്‌ പ്രായമായവര്‍ക്കും രോഗികള്‍ക്കും ആശ്വാസകരമാണ്‌. വിശാലമായ പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌, കല്ലേല്‍കല്ല്‌, കടുവാ അള്ള്‌, മൂടിക്കല്ല്‌ തുടങ്ങിയവ അടക്കം പ്രകൃതി രമണീയമായ ദൃശ്യചാരുത ഈ കുരിശു മലയുടെ പ്രത്യേകതയാണ്‌. മാര്‍ച്ച 19 ന്‌ വിശുദ്ധ യൗസേപിതാവിന്റെ മരണത്തിരുനാള്‍ പരമ്പരാഗതമായി ആത്മീയചൈതന്യത്തോടെ ഇവിടെ നടത്തി വരുന്നു. 4.30 ുാ ന്‌ റവ. ഫാദര്‍ തോമസ്‌ കരിമ്പുംകാല തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിക്കും. റവ. ഫാ. ജോസഫ്‌ ചെത്തിക്കുന്നേല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന്‌ പ്രദക്ഷിണവും പാച്ചോര്‍ നേര്‍ച്ചയും. മാര്‍ച്ച്‌ 20 ഞായറാഴ്‌ച ഓശാന തിരുകര്‍മ്മങ്ങള്‍ക്ക്‌ 7.45 മാ ന്‌ റവ. ഫാ. സൈമണ്‍ പുല്ലാട്ട്‌ കാര്‍മ്മികത്വം വഹിക്കും. ഉച്ച കഴിഞ്ഞ്‌ 3.30 ുാ ന്‌ കോട്ടയം അതിരൂപതയിലെ യുവജനങ്ങള്‍ കരിങ്കുന്നം പള്ളിയങ്കണത്തില്‍ ഒരുമിച്ച്‌ കൂടി റാലിയായി വടക്കുംമുറി സാന്‍ജോ മൗണ്ടില്‍ എത്തിച്ചേരും. 4.30 ുാ ന്‌ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ പീഢാനുഭവ സന്ദേശം നല്‍കും. തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ മലകയറ്റം. ദു:ഖവെള്ളിയാഴ്‌ചയും പുതുഞായറാഴ്‌ചയും ഉച്ചകഴിഞ്ഞ്‌്‌ പ്രത്യേക തിരുകര്‍മ്മങ്ങള്‍ പ്രത്യേക തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്‌. വികാരി ഫാ. ഷാജി പൂത്തറ; കൈക്കാരന്‍മാര്‍ ബെന്നി പാറടിയില്‍, ജോബി പൂതക്കാട്ട്‌, ജനറല്‍ കണ്‍വീനര്‍ ശ്രീ ജോസ്‌ വട്ടപ്പറമ്പില്‍, സെക്രട്ടറി; ജേക്കബ്ബ്‌ കൊല്ലമ്മാരുപറമ്പില്‍ എന്നിവരടങ്ങുന്ന 13 അംഗകമ്മിറ്റി നേതൃത്വം നല്‍കിവരുന്നു.

 

വിശദവിവരങ്ങള്‍ക്ക്‌ : ഫാ. ഷാജി – 944620197 , ജേക്കബ്ബ്‌ – 9895390846, ജോസ്‌ – 9495889467

 Latest

Copyrights@2016.