nattuvartha

കണെ്ടയ്‌നര്‍ ലോറിയുടെ പിന്നില്‍ മിനിലോറി ഇടിച്ച് അപകടം

Editor  ,  2016-03-18 02:30:01am

 

കണെ്ടയ്‌നര്‍ ലോറിയുടെ പിന്നില്‍ മിനിലോറി ഇടിച്ച് അപകടം  കടുത്തുരുത്തി: റോഡരികില്‍ നിര്‍ത്തിയിട്ട് വഴി ചോദിക്കുന്നതിനിടെ കണെ്ടയ്‌നര്‍ ലോറിയുടെ പിന്നില്‍ കൊറിയറുമായി പോകുകയായിരുന്ന മിനിലോറി ഇടിച്ചു കയറി അപകടം. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. അപകടത്തില്‍ മിനിലോറിയുടെ ക്ലീനര്‍ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അഭിലാഷ് ഗോപാല(18)ന്റെ കാല്‍ ഒടിഞ്ഞു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ലോറിയുടെ ഡ്രൈവര്‍ അജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ മനിലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് കോട്ടയം-എറണാകുളം റോഡില്‍ അല്‍പസമയം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസെത്തിയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങല്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. 
  കടുത്തുരുത്തി: റോഡരികില്‍ നിര്‍ത്തിയിട്ട് വഴി ചോദിക്കുന്നതിനിടെ കണെ്ടയ്‌നര്‍ ലോറിയുടെ പിന്നില്‍ കൊറിയറുമായി പോകുകയായിരുന്ന മിനിലോറി ഇടിച്ചു കയറി അപകടം. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. അപകടത്തില്‍ മിനിലോറിയുടെ ക്ലീനര്‍ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അഭിലാഷ് ഗോപാല(18)ന്റെ കാല്‍ ഒടിഞ്ഞു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ലോറിയുടെ ഡ്രൈവര്‍ അജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ മനിലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് കോട്ടയം-എറണാകുളം റോഡില്‍ അല്‍പസമയം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസെത്തിയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങല്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. 

 



Latest

Copyrights@2016.