nattuvartha

ടാക്‌സി ഡ്രൈവര്‍ക്ക് സൂര്യതാപമേറ്റു

Editor  ,  2016-03-18 02:32:19am

 

ടാക്‌സി ഡ്രൈവര്‍ക്ക് സൂര്യതാപമേറ്റു കാഞ്ഞിരപ്പള്ളി: കനത്ത ചൂടില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സൂര്യതാപമേറ്റു. കാഞ്ഞിരപ്പള്ളി ഒന്നാംമൈല്‍ നെല്ലിമല പുതുപറമ്പില്‍ സിയാദ് (43) നാണ് സൂര്യതാപമേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ ഓട്ടം പോയി മടങ്ങിയെത്തിയ കാര്‍ കഴുകി വൃത്തിയാക്കുമ്പോഴാണ് പുറത്ത് കടുത്ത പുകച്ചില്‍ അനുഭവപ്പെട്ടത്. ഇത് കാര്യമായെടുത്തില്ല. വൈകുന്നേരമായതോടെ ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു. ബുധനാഴ്ച രാവിലെ പുറംഭാഗത്ത് വിവിധ ഇടങ്ങളിലായി പൊള്ളി കുമിളകള്‍ ഉയര്‍ന്നു വന്നു. ഇതോടെയാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടര്‍ നടത്തിയ നിരീക്ഷണത്തിലാണ് സൂര്യതാപമേറ്റതാണെന്ന് വ്യക്തമായത്. ശരീരത്തില്‍ അനുഭവപ്പെടുന്ന പുകച്ചില്‍ രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമേ ശമനമുണ്ടാവു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 കാഞ്ഞിരപ്പള്ളി: കനത്ത ചൂടില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സൂര്യതാപമേറ്റു. കാഞ്ഞിരപ്പള്ളി ഒന്നാംമൈല്‍ നെല്ലിമല പുതുപറമ്പില്‍ സിയാദ് (43) നാണ് സൂര്യതാപമേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ ഓട്ടം പോയി മടങ്ങിയെത്തിയ കാര്‍ കഴുകി വൃത്തിയാക്കുമ്പോഴാണ് പുറത്ത് കടുത്ത പുകച്ചില്‍ അനുഭവപ്പെട്ടത്. ഇത് കാര്യമായെടുത്തില്ല. വൈകുന്നേരമായതോടെ ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു. ബുധനാഴ്ച രാവിലെ പുറംഭാഗത്ത് വിവിധ ഇടങ്ങളിലായി പൊള്ളി കുമിളകള്‍ ഉയര്‍ന്നു വന്നു. ഇതോടെയാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടര്‍ നടത്തിയ നിരീക്ഷണത്തിലാണ് സൂര്യതാപമേറ്റതാണെന്ന് വ്യക്തമായത്. ശരീരത്തില്‍ അനുഭവപ്പെടുന്ന പുകച്ചില്‍ രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമേ ശമനമുണ്ടാവു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 



Latest

Copyrights@2016.