gulf

ആദ്യ വിമാനം കൊച്ചിയിലെത്തി ; കൂടുതൽ ചാർ​ട്ടേഡ്​ വിമാനങ്ങൾ; പ്രതീക്ഷ കൂടുന്നു

Tiju Kannampally  ,  2020-06-06 04:18:30amm

 

ഫേസ്​ മാസ്​ക്​ അടക്കമുള്ളവ ധരിപ്പിച്ചാണ്​ യാത്രക്കാരെ വിമാനത്തിൽ കയ
റ്റിയത്​. സീറ്റുകൾ ഇടവിട്ട്​ ഒഴിച്ചിട്ടിരുന്നു. സാമൂഹിക അകലം
പാലിച്ചായിരുന്നു നടപടികളും യാത്രയും. ചൊവ്വാഴ്​ചയാണ്​ ക്യു കോൺ ക
മ്പനിയിൽ നിന്ന്​ തൊഴിലാളികൾക്ക്​ വിമാനം ഉറപ്പായ കാര്യം അറിയിക്കുന്ന
ത്​. എന്നാൽ കേരളത്തിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കുന്നതുമായി ബ
ന്ധപ്പെട്ട്​ ആദ്യഘട്ടത്തിൽ തടസമുണ്ടായിരുന്നു. എന്നാൽ പിന്നീട്​ ഇതും ശ
രിയായതോടെ തൊഴിലാളികളോട്​ വ്യാഴാഴ്​ച രാത്രി എട്ട്​ മണിയോടെ
നാട്ടിലേക്ക്​ മടങ്ങാൻ തയാറായി നിൽക്കാൻ കമ്പനി അധികൃതർ അ
റിയിക്കുകയായിരുന്നു. വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളിക
ളെ കമ്പനി ബസിൽ തന്നെ ദോഹ ഹമദ്​ വിമാനത്താവളത്തിൽ എ
ത്തിക്കുകയായിരുന്നു. ഹ്രസ്വകാല കരാറിൽ ക്യു കോൺ കമ്പനിയിൽ
ജോലിക്കെത്തിയ വിദഗ്ധ തൊഴിലാളികളാണിവർ. കോവിഡ്​ നിയന്ത്രണങ്ങ
ളുടെ ഭാഗമായി വിമാനസർവീസ്​ ഇല്ലാതായതോടെയാണ്​ ഇവർ ഖത്തറിൽ
കുടുങ്ങിയത്​. കരാർ കാലാവധിയും ജോലിയും കഴിഞ്ഞിട്ടും നാട്ടിലേക്ക്​
തിരിച്ചുപോകാനാകാതെ പ്രയാസത്തിലായിരുന്നു ഇവർ. റാസ്​ലഫാനിൽ
വിവിധ ഓയിൽ, ഗ്യാസ്​ റി​ൈഫനറികളിൽ വാർഷിക അറ്റകുറ്റപണികൾ
ക്കായി എത്തിയവരാണിവർ.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ്​ ഖത്തറിൽ എത്തിയത്.
ആകെയുള്ള ​ആറായിരത്തോളം ഇന്ത്യക്കാരിൽ 600 പേർ മലയാളികളാണ്.
മെക്കാനിക്കൽ, പൈപ്പിങ്​, ഇൻസ്​ട്രുമെ​േൻറഷൻ മേഖലകളിലെ സാ​​ങ്കേതിക
വൈദഗ്​ധ്യമുള്ള തൊഴിലാളികളാണിവർ. റാഫ്​ലഫനാലിലെ ക്യാമ്പിലാണ്​
ഇവർ കഴിഞ്ഞിരുന്നത്​​. ഇവർക്ക്​ താമസം, ഭക്ഷണം, ഇതുവരെയുള്ള
ജോലിക്കുള്ള ശമ്പളം എന്നിവ കമ്പനി തന്നെ നൽകിയിട്ടുണ്ട്​. വിമാന
മില്ലാത്തതിനാലും ഇന്ത്യൻ എംബസി വഴിയുള്ള യാത്രക്കാരിൽ ഇവർ ഉൾ
പ്പെടാത്തതിനാലും കമ്പനിയും ബുദ്ധിമുട്ടിലായിരുന്നു​. തുടർന്നാണ്​ ക്യു
കോൺ കമ്പനി ചാർ​ട്ടേഡ്​ വിമാനസർവീസിനായി ഇന്ത്യൻ എംബസിയിൽ
അപേക്ഷ നൽകിയത്​. ഇതുപ്രകാരം കമ്പനിക്ക്​ അനുമതി ലഭിക്കുക.
യായിരുന്നു. വരും ദിവസങ്ങളിലും കമ്പനി തൊഴിലാളികളെ
നാട്ടിലെത്തിക്കാനായി ചാർട്ടഡ്​ വിമാനങ്ങൾ ഒരുക്കുന്നുവെന്ന്​ അറിയുന്നു.
ഹ്രസ്വകാല കരാറിൽ എത്തിയ തൊഴിലാളികൾ തിരിച്ചുപോകാനാകാതെ പ്ര
യാസത്തിലായത്​ സംബന്ധിച്ച്​ മേയ്​ 30ന്​ ‘ഗൾഫ്​മാധ്യമം’ വാർത്ത നൽ
കിയിരുന്നു. കെ.എം.സി.സി, ഇൻകാസ്​, കൾച്ചറൽ ഫോറം തുടങ്ങിയ വിവിധ
സംഘടനകൾ ചാർ​ട്ടേഡ്​ വിമാനത്തിനായി ശ്രമം നടത്തുന്നുണ്ട്​. ഖത്തറിൽ
നിന്ന്​ ഇത്തരത്തിലുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക്​ പറന്ന​തോടെ മറ്റ്
ചാർ​ട്ടേഡ്​ വിമാനങ്ങൾക്കും സർവീസ്​ നടത്താനാകുമെന്ന പ്രതീക്ഷയും ബ
ലപ്പെട്ടിരിക്കുകയാണ്.

 

ഫേസ്​ മാസ്​ക്​ അടക്കമുള്ളവ ധരിപ്പിച്ചാണ്​ യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്​. സീറ്റുകൾ ഇടവിട്ട്​ ഒഴിച്ചിട്ടിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു നടപടികളും യാത്രയും. ചൊവ്വാഴ്​ചയാണ്​ ക്യു കോൺ കമ്പനിയിൽ നിന്ന്​ തൊഴിലാളികൾക്ക്​ വിമാനം ഉറപ്പായ കാര്യം അറിയിക്കുന്നത്​. എന്നാൽ കേരളത്തിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട്​ ആദ്യഘട്ടത്തിൽ തടസമുണ്ടായിരുന്നു. എന്നാൽ പിന്നീട്​ ഇതും ശരിയായതോടെ തൊഴിലാളികളോട്​ വ്യാഴാഴ്​ച രാത്രി എട്ട്​ മണിയോടെ നാട്ടിലേക്ക്​ മടങ്ങാൻ തയാറായി നിൽക്കാൻ കമ്പനി അധികൃതർ അറിയിക്കുകയായിരുന്നു. വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ കമ്പനി ബസിൽ തന്നെ ദോഹ ഹമദ്​ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഹ്രസ്വകാല കരാറിൽ ക്യു കോൺ കമ്പനിയിൽ ജോലിക്കെത്തിയ വിദഗ്ധ തൊഴിലാളികളാണിവർ. കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനസർവീസ്​ ഇല്ലാതായതോടെയാണ്​ ഇവർ ഖത്തറിൽ കുടുങ്ങിയത്​.

കരാർ കാലാവധിയും ജോലിയും കഴിഞ്ഞിട്ടും നാട്ടിലേക്ക്​ തിരിച്ചുപോകാനാകാതെ പ്രയാസത്തിലായിരുന്നു ഇവർ. റാസ്​ലഫാനിൽ വിവിധ ഓയിൽ, ഗ്യാസ്​ റി​ൈഫനറികളിൽ വാർഷിക അറ്റകുറ്റപണികൾക്കായി എത്തിയവരാണിവർ. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ്​ ഖത്തറിൽ എത്തിയത്. ആകെയുള്ള ​ആറായിരത്തോളം ഇന്ത്യക്കാരിൽ 600 പേർ മലയാളികളാണ്. മെക്കാനിക്കൽ, പൈപ്പിങ്​, ഇൻസ്​ട്രുമെ​േൻറഷൻ മേഖലകളിലെ സാ​​ങ്കേതിക വൈദഗ്​ധ്യമുള്ള തൊഴിലാളികളാണിവർ. റാഫ്​ലഫനാലിലെ ക്യാമ്പിലാണ്​ ഇവർ കഴിഞ്ഞിരുന്നത്​​. ഇവർക്ക്​ താമസം, ഭക്ഷണം, ഇതുവരെയുള്ള ജോലിക്കുള്ള ശമ്പളം എന്നിവ കമ്പനി തന്നെ നൽകിയിട്ടുണ്ട്​. വിമാനമില്ലാത്തതിനാലും ഇന്ത്യൻ എംബസി വഴിയുള്ള യാത്രക്കാരിൽ ഇവർ ഉൾപ്പെടാത്തതിനാലും കമ്പനിയും ബുദ്ധിമുട്ടിലായിരുന്നു​. തുടർന്നാണ്​ ക്യുകോൺ കമ്പനി ചാർ​ട്ടേഡ്​ വിമാനസർവീസിനായി ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയത്​. ഇതുപ്രകാരം കമ്പനിക്ക്​ അനുമതി ലഭിക്കുകയായിരുന്നു.

വരും ദിവസങ്ങളിലും കമ്പനി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ചാർട്ടഡ്​ വിമാനങ്ങൾ ഒരുക്കുന്നുവെന്ന്​ അറിയുന്നു. ഹ്രസ്വകാല കരാറിൽ എത്തിയ തൊഴിലാളികൾ തിരിച്ചുപോകാനാകാതെ പ്രയാസത്തിലായത്​ സംബന്ധിച്ച്​ മേയ്​ 30ന്​ ‘ഗൾഫ്​മാധ്യമം’ വാർത്ത നൽകിയിരുന്നു. കെ.എം.സി.സി, ഇൻകാസ്​, കൾച്ചറൽ ഫോറം തുടങ്ങിയ വിവിധ

സംഘടനകൾ ചാർ​ട്ടേഡ്​ വിമാനത്തിനായി ശ്രമം നടത്തുന്നുണ്ട്​. ഖത്തറിൽ

നിന്ന്​ ഇത്തരത്തിലുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക്​ പറന്ന​തോടെ മറ്റ്

ചാർ​ട്ടേഡ്​ വിമാനങ്ങൾക്കും സർവീസ്​ നടത്താനാകുമെന്ന പ്രതീക്ഷയും ബ

ലപ്പെട്ടിരിക്കുകയാണ്.

 

 

 

 

 



Latest

Copyrights@2016.