gulf

വിങ്സ് ഓഫ് കംപാഷനുമായി കൈ കോര്‍ത്ത് ജെഡിറ്റി പൂര്‍വ വിദ്യാര്‍ഥികള്‍

Tiju Kannampally  ,  2020-06-06 05:06:20amm

 

ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ഒരുക്കിയ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയെ പിന്തുണച്ച് ജെ.ഡി.റ്റി ഇസ്ലാം ഫാർമസി കോളജിലെ പൂർവ വിദ്യാർഥികൾ. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഫാർമസിസ്റ്റുകളും മെഡിക്കൽ റെപ്പുമാരായും സേവനമനുഷ്ഠിക്കുന്ന ജെ.ഡി.റ്റിക്കാർ ഒത്തുചേർന്നാണ് മിഷൻ വിങ്സ് ഓഫ് കംപാഷന് പിന്തുണ നൽകിയത്.
കോവിഡ് പ്രയാസ കാലത്ത് മരുന്നിനായി ബുദ്ധിമുട്ടുന്ന നൂറുകണക്കിനാളുകൾക്ക് കെ.എം.സി.സിയും മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് അവശ്യ മരുന്നുകൾ എത്തിക്കാൻ ഈ കൂട്ടായ്മ രംഗത്തുണ്ടായിരുന്നു. മീഡിയവൺ, ഗൾഫ് മാധ്യമം പദ്ധതിയിലേക്ക് ആദ്യഘട്ടമായി പത്തു ടിക്കറ്റുകൾക്കുള്ള തുകയാണ് കൂട്ടായ്മ കൈമാറിയത്.
ഷാനവാസ്, അലി അസ്കർ, അബ്ദുൽ ഹഖ്, ജംഷീർ, അബ്ദുൽ സലാം, ആരിഫ്, റുബീഷ്, നിസാം, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലെ സമിതിയാണ് മിഷനുമായി സഹകരിച്ച പ്രയത്നങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ കോളേജുകളുടെ പൂർവ വിദ്യാർഥി കൂട്ടായ്മകൾ ഈ സംരംഭവുമായി സഹകരിക്കാൻ മുന്നോട്ടുവന്നാൽ പ്രയാസപ്പെടുന്ന വലിയ ഒരു വിഭാഗം പ്രവാസികളെ നാട്ടിലെത്തിക്കാനാകുമെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഗൾഫ് മാധ്യമം യു.എ.ഇ ബ്യുറോ ചീഫ് സവാദ് റഹ്മാൻ, അക്കൗണ്ട്സ് ഓഫീസർ നസീഫ് അഹ്മദ്, മീഡിയവൺ സീനിയർ വിഷ്വൽ ജേർണലിസ്റ്റ് എം.എ. ഇർഷാദ് എന്നിവർ തുക ഏറ്റുവാങ്ങി. നേരത്തേ ജെ.ഡി.റ്റി നഴ്സിങ് കോളജ് വിദ്യാർഥികളും മിഷന് മികച്ച പിന്തുണയുമായി എത്തിയിരുന്നു.

ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ഒരുക്കിയ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയെ പിന്തുണച്ച് ജെ.ഡി.റ്റി ഇസ്ലാം ഫാർമസി കോളജിലെ പൂർവ വിദ്യാർഥികൾ. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഫാർമസിസ്റ്റുകളും മെഡിക്കൽ റെപ്പുമാരായും സേവനമനുഷ്ഠിക്കുന്ന ജെ.ഡി.റ്റിക്കാർ ഒത്തുചേർന്നാണ് മിഷൻ വിങ്സ് ഓഫ് കംപാഷന് പിന്തുണ നൽകിയത്. കോവിഡ് പ്രയാസ കാലത്ത് മരുന്നിനായി ബുദ്ധിമുട്ടുന്ന നൂറുകണക്കിനാളുകൾക്ക് കെ.എം.സി.സിയും മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് അവശ്യ മരുന്നുകൾ എത്തിക്കാൻ ഈ കൂട്ടായ്മ രംഗത്തുണ്ടായിരുന്നു. മീഡിയവൺ, ഗൾഫ് മാധ്യമം പദ്ധതിയിലേക്ക് ആദ്യഘട്ടമായി പത്തു ടിക്കറ്റുകൾക്കുള്ള തുകയാണ് കൂട്ടായ്മ കൈമാറിയത്.

ഷാനവാസ്, അലി അസ്കർ, അബ്ദുൽ ഹഖ്, ജംഷീർ, അബ്ദുൽ സലാം, ആരിഫ്, റുബീഷ്, നിസാം, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലെ സമിതിയാണ് മിഷനുമായി സഹകരിച്ച പ്രയത്നങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ കോളേജുകളുടെ പൂർവ വിദ്യാർഥി കൂട്ടായ്മകൾ ഈ സംരംഭവുമായി സഹകരിക്കാൻ മുന്നോട്ടുവന്നാൽ പ്രയാസപ്പെടുന്ന വലിയ ഒരു വിഭാഗം പ്രവാസികളെ നാട്ടിലെത്തിക്കാനാകുമെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഗൾഫ് മാധ്യമം യു.എ.ഇ ബ്യുറോ ചീഫ് സവാദ് റഹ്മാൻ, അക്കൗണ്ട്സ് ഓഫീസർ നസീഫ് അഹ്മദ്, മീഡിയവൺ സീനിയർ വിഷ്വൽ ജേർണലിസ്റ്റ് എം.എ. ഇർഷാദ് എന്നിവർ തുക ഏറ്റുവാങ്ങി. നേരത്തേ ജെ.ഡി.റ്റി നഴ്സിങ് കോളജ് വിദ്യാർഥികളും മിഷന് മികച്ച പിന്തുണയുമായി എത്തിയിരുന്നു.

 



Latest

Copyrights@2016.