gulf

ഒമാനില്‍ ഇനി വിദേശികള്‍ക്ക് തടസമില്ലാതെ തൊഴില്‍ മാറാം ; എന്‍ഒസി നിയമം പിന്‍വലിക്കുന്നു

Tiju Kannampally  ,  2020-06-07 10:26:00pmm

 

ഒമാനില്‍ വിദേശികള്‍ക്ക് തൊഴില്‍ മാറുന്നതിന് തടസമായിരുന്ന എന്‍.ഒ.സി. നിയമം പിന്‍വലിക്കാന്‍ തീരുമാനം. അടുത്തവര്‍ഷം ജനുവരി മുതല്‍ തൊഴിലുടമയുടെ പ്രത്യേക സമ്മതപത്രം ബാധകമായിരിക്കില്ലെന്ന് ഒമാന്‍ പൊലീസ് കസ്റ്റംസ് വിഭാഗം വ്യക്തമാക്കി. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴില്‍ കരാര്‍ നിയമനം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്ബനിയിലേക്ക് ജോലി മാറാനാകും.
2014 ജൂലൈയിലാണ് ഒമാനില്‍ പ്രവാസിമലയാളികള്‍ക്കടക്കം തിരിച്ചടിയായ എന്‍ഒസി നിയമം നിര്‍ബന്ധമാക്കിയത്. വിദേശ തൊഴിലാളികള്‍ക്ക് കമ്ബനി മാറണമെങ്കില്‍ നിലവിലെ തൊഴില്‍ ഉടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിയമം. അല്ലെങ്കില്‍ രാജ്യം വിടണമെന്നും രണ്ടു വര്‍ഷത്തേക്ക് തിരികെയെത്താനാകില്ലെന്നുമായിരുന്നു എന്‍ഒസി നിയമം. സ്പോണ്‍സറുടെ പ്രത്യേക അനുമതി പത്രമില്ലാത്തതിനാല്‍ ജോലി മാറാനാകാതെ ആയിരക്കണക്കിനു മലയാളികള്‍ നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യമുണ്ടായി. ഒപ്പം എന്‍ഒസിയുടെ പേരില്‍ തൊഴില്‍ ചൂഷണങ്ങളും. ഈ നിയമം ഒഴിവാക്കിയതോടെ ഒരു തൊഴിലുടമക്ക് കീഴില്‍ കരാര്‍ നിയമനം പൂര്‍ത്തിയാക്കിയ ശേഷം വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്ബനിയിലേക്ക് ജോലി മാറാം. ഇതിന് തൊഴില്‍ കരാറിന്‍റെ കാലാവധി അവസാനിച്ചതിന്‍റെയോ പിരിച്ചുവിട്ടതിന്‍റെയോ രേഖ ഹാജരാക്കിയാല്‍ മതിയാകും.
വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ഷറൈഖി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എന്‍ഒസി നിയമത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തേടി സര്‍ക്കാര്‍ സര്‍വേ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി മലയാളികള്‍ക്കടക്കം ആശ്വാസമാകുന്ന പുതിയ ഉത്തരവ് പ്രഖ്യാപിക്കുന്നത്.

ഒമാനില്‍ വിദേശികള്‍ക്ക് തൊഴില്‍ മാറുന്നതിന് തടസമായിരുന്ന എന്‍.ഒ.സി. നിയമം പിന്‍വലിക്കാന്‍ തീരുമാനം. അടുത്തവര്‍ഷം ജനുവരി മുതല്‍ തൊഴിലുടമയുടെ പ്രത്യേക സമ്മതപത്രം ബാധകമായിരിക്കില്ലെന്ന് ഒമാന്‍ പൊലീസ് കസ്റ്റംസ് വിഭാഗം വ്യക്തമാക്കി. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴില്‍ കരാര്‍ നിയമനം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്ബനിയിലേക്ക് ജോലി മാറാനാകും. 2014 ജൂലൈയിലാണ് ഒമാനില്‍ പ്രവാസിമലയാളികള്‍ക്കടക്കം തിരിച്ചടിയായ എന്‍ഒസി നിയമം നിര്‍ബന്ധമാക്കിയത്.

വിദേശ തൊഴിലാളികള്‍ക്ക് കമ്ബനി മാറണമെങ്കില്‍ നിലവിലെ തൊഴില്‍ ഉടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിയമം. അല്ലെങ്കില്‍ രാജ്യം വിടണമെന്നും രണ്ടു വര്‍ഷത്തേക്ക് തിരികെയെത്താനാകില്ലെന്നുമായിരുന്നു എന്‍ഒസി നിയമം. സ്പോണ്‍സറുടെ പ്രത്യേക അനുമതി പത്രമില്ലാത്തതിനാല്‍ ജോലി മാറാനാകാതെ ആയിരക്കണക്കിനു മലയാളികള്‍ നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യമുണ്ടായി. ഒപ്പം എന്‍ഒസിയുടെ പേരില്‍ തൊഴില്‍ ചൂഷണങ്ങളും. ഈ നിയമം ഒഴിവാക്കിയതോടെ ഒരു തൊഴിലുടമക്ക് കീഴില്‍ കരാര്‍ നിയമനം പൂര്‍ത്തിയാക്കിയ ശേഷം വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്ബനിയിലേക്ക് ജോലി മാറാം.

ഇതിന് തൊഴില്‍ കരാറിന്‍റെ കാലാവധി അവസാനിച്ചതിന്‍റെയോ പിരിച്ചുവിട്ടതിന്‍റെയോ രേഖ ഹാജരാക്കിയാല്‍ മതിയാകും. വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ഷറൈഖി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എന്‍ഒസി നിയമത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തേടി സര്‍ക്കാര്‍ സര്‍വേ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി മലയാളികള്‍ക്കടക്കം ആശ്വാസമാകുന്ന പുതിയ ഉത്തരവ് പ്രഖ്യാപിക്കുന്നത്.

 



Latest

Copyrights@2016.