gulf

സൗദി വന്ദേ ഭാരത്‌ മിഷന്‍ മൂന്നാം ഘട്ടം ; കേരളം പുറത്ത് , വിവിധ സംസ്ഥാനങ്ങളിലേക്ക് 12 സര്‍വ്വീസുകള്‍

Tiju Kannampally  ,  2020-06-10 01:45:14amm

റിയാദ് : അടിയന്തിര സാഹചര്യത്തില്‍ ഉള്ള പ്രവാസികളെ കൊണ്ട് പോകുന്നതിനുള്ള വന്ദേ ഭാരത്‌ മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കേരളം പുറത്ത്. സഊദിയില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിച്ച 12 സര്‍വീസുകളില്‍ ഒന്ന് പോലും കേരളത്തിന്‌ നല്‍കിയില്ല. പകരം വിവിധ സംസ്ഥാനങ്ങളാണ് ലിസ്റ്റില്‍ ഇടം നേടിയത്. കിഴക്കന്‍ സഊദിയിലെ ദമാമില്‍ നിന്നു ആറും ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നു മൂന്ന് വീതം സര്‍വീസുമാണ് മിഷന്റെ ഭാഗമായി നടത്തുക.

എയര്‍ ഇന്ത്യക്കു പുറമെ ഗോ എയറും ഇന്‍ഡിഗോയും സര്‍വീസ നടത്തുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. 12 സര്‍വീസുകളില്‍ ഭൂരിഭാഗവും ഇന്‍ഡിഗോ സര്‍വ്വീസ് ആണ്. 10 സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുക. എയര്‍ ഇന്ത്യ, ഗോഎയര്‍ എന്നിവ ഓരോ സര്‍വ്വീസും നടത്തും. ജൂണ്‍ 16 മുതല്‍ 21 വരെ ദമാമില്‍ നിന്നു ദല്‍ഹി - ഭുവനേശ്വര്‍, ലക്‌നോ, ട്രിചി, ഹൈദരാബാദ് ഗോവ, അഹമദാബാദ്, മംഗലാപുരം എന്നിവിടങ്ങളിലേക്കും 22ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് ലക്‌നോ, കൊയമ്ബത്തൂര്‍, ഭൂവനേശ്വര്‍, ദല്‍ഹി-ഗയ, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്.
അതേസമയം, ഈ മാസം 14 ന് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എഐ 924 വിമാനം 17 ലേക്ക് മാറ്റിയിട്ടുണ്ട്. 715 ന് പുറപ്പെടേണ്ട എ ഐ 1942 ദമാം തിരുവനന്തപുരം വിമാനം 18 ന് പുറപ്പെടുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം, സഊദിയില്‍ നിന്നും വിവിധ സംഘടനകള്‍ ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വ്വീസുകള്‍ തുടരുന്നുണ്ട്.

Latest

Copyrights@2016.