europe

കോവിഡ് പ്രതിരോധത്തിനായി പണം സംഭരിക്കാന്‍ മാരത്തോണ്‍ നടത്തവുമായി ഒരു 103കാരന്‍

Tiju Kannampally  ,  2020-06-10 05:17:52amm

 

ബെല്‍ജിയം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ മാരത്തണ്‍ നടത്തവുമായി 103 കാരനായ ഡോക്ടര്‍. ദിവസവും തന്‍റെ വീടിന്‍റെ പൂന്തോട്ടത്തിന് ചുറ്റും നടക്കുകയാണ് അല്‍ഫോണ്‍സ് ലീംപോയെല്‍സ്. 42.2 കിലോമീറ്റര്‍ നടത്തമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും പറഞ്ഞു.
ജൂണ്‍ ഒന്നിന് ആരംഭിച്ച നടത്തം ജൂണ്‍ 30ന് അവസാനിക്കും. ദിവസവും 10 തവണയായി 145 മീറ്റര്‍ നടക്കും. രാവിലെ മൂന്ന് തവണ, ഉച്ചയ്ക്ക് മൂന്ന് തവണ, വൈകീട്ട് നാല് തവണ എന്നതാണ് കണക്ക്. നടത്തത്തിന്‍റെ കണക്ക് തെറ്റാതിരിക്കാന്‍ ഓരോ റൗണ്ട് പൂര്‍ത്തിയാക്കുമ്ബോഴും ഒരു വടി എടുത്ത് അടുത്തുവച്ചിരിക്കുന്ന പാത്രത്തില്‍ ഇടും. ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത, നൂറ് വയസ്സുള്ള ടോം മൂറിയില്‍ നിന്നാണ ഈ ആശയം തനിക്ക് ലഭിച്ചതെന്നാണ് ലീംപോയെല്‍സ് പറയുന്നത്. നടതത്തിലൂടെ 40 മില്യണ്‍ ഡോളറാണ് അദ്ദേഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ചിരിക്കുന്നത്.
ബെല്‍ജിയം : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ മാരത്തണ്‍ നടത്തവുമായി 103 കാരനായ ഡോക്ടര്‍. ദിവസവും തന്‍റെ വീടിന്‍റെ പൂന്തോട്ടത്തിന് ചുറ്റും നടക്കുകയാണ് അല്‍ഫോണ്‍സ് ലീംപോയെല്‍സ്. 42.2 കിലോമീറ്റര്‍ നടത്തമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും പറഞ്ഞു. ജൂണ്‍ ഒന്നിന് ആരംഭിച്ച നടത്തം ജൂണ്‍ 30ന് അവസാനിക്കും. ദിവസവും 10 തവണയായി 145 മീറ്റര്‍ നടക്കും. രാവിലെ മൂന്ന് തവണ, ഉച്ചയ്ക്ക് മൂന്ന് തവണ, വൈകീട്ട് നാല് തവണ എന്നതാണ് കണക്ക്. നടത്തത്തിന്‍റെ കണക്ക് തെറ്റാതിരിക്കാന്‍ ഓരോ റൗണ്ട് പൂര്‍ത്തിയാക്കുമ്ബോഴും ഒരു വടി എടുത്ത് അടുത്തുവച്ചിരിക്കുന്ന പാത്രത്തില്‍ ഇടും. ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത, നൂറ് വയസ്സുള്ള ടോം മൂറിയില്‍ നിന്നാണ ഈ ആശയം തനിക്ക് ലഭിച്ചതെന്നാണ് ലീംപോയെല്‍സ് പറയുന്നത്. നടതത്തിലൂടെ 40 മില്യണ്‍ ഡോളറാണ് അദ്ദേഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ചിരിക്കുന്നത്.

 



Latest

Copyrights@2016.