nattuvartha

തെരുവുനായ്ക്കൂട്ടം ആടുകളെ കടിച്ചുകൊന്നു

Editor  ,  2016-03-20 11:07:24pm

 

തെരുവുനായ്ക്കൂട്ടം ആടുകളെ കടിച്ചുകൊന്നു  കാലടി: മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്തില്‍ തെരുവുനായ്ശല്യം രൂക്ഷമായി.പഞ്ചായത്തിലെ പത്താംവാര്‍ഡില്‍ പനഞ്ചിക്കവീട്ടില്‍ ജോണിയുടെ നാല് ആടുകളെ വെളളിയാഴ്ച വൈകുന്നേരം അഞ്ചിന് കൃഷിസ്ഥലത്തു കയറി തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. 
ആടുകളുടെ കരച്ചില്‍ കേട്ട് ഓടിച്ചെന്ന ജോണിയെ തെരുവുനായ്ക്കള്‍ കുരച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് തെരുവുനായ്ക്കളെ വിരട്ടിയോടിച്ചു. ഒരാഴ്ച മുമ്പ് ഞാളിയന്‍ പത്രുവിന്റെ പുരയിടത്തില്‍ കെട്ടിയിരുന്ന ആടുകളെ തെരുവുനായ്ക്കള്‍ കൊന്നിരുന്നു. ഇതുകൂടാതെ പനഞ്ചിക്ക പോള്‍ വര്‍ഗീസിന്റെ രണ്ട് ആടുകളെ ഏതാനും ദിവസം മുമ്പ് തെരുവുനായ്ക്കള്‍ കൊന്നിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും നായ്ക്കള്‍ ആക്രമിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്. ആട്, പശു, കോഴി, താറാവ്, മുയല്‍ എന്നിവയെ വളര്‍ത്തുന്ന സാധാരണകര്‍ഷകരാണ് പഞ്ചായത്തില്‍ ഭൂരിഭാഗവും. 
തെരുവുനായ്ക്കളെ നിര്‍മാര്‍ജനം ചെയ്യുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഭരണാധികാരികളും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെട്ടു. തെരുവുനായ്ശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി വേണമെന്നും അല്ലാത്തപക്ഷം കൃഷി ഓഫീസിനുമുമ്പില്‍ കുത്തിയിരിപ്പ് ഉള്‍പ്പെടെയുളള സമരനടപടി ആരംഭിക്കുമെന്നും മുന്‍ പഞ്ചായത്ത് അംഗം ടി.ഡി. സ്റ്റീഫന്‍ പറഞ്ഞു. 
കാലടി: മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്തില്‍ തെരുവുനായ്ശല്യം രൂക്ഷമായി.പഞ്ചായത്തിലെ പത്താംവാര്‍ഡില്‍ പനഞ്ചിക്കവീട്ടില്‍ ജോണിയുടെ നാല് ആടുകളെ വെളളിയാഴ്ച വൈകുന്നേരം അഞ്ചിന് കൃഷിസ്ഥലത്തു കയറി തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. 

ആടുകളുടെ കരച്ചില്‍ കേട്ട് ഓടിച്ചെന്ന ജോണിയെ തെരുവുനായ്ക്കള്‍ കുരച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് തെരുവുനായ്ക്കളെ വിരട്ടിയോടിച്ചു. ഒരാഴ്ച മുമ്പ് ഞാളിയന്‍ പത്രുവിന്റെ പുരയിടത്തില്‍ കെട്ടിയിരുന്ന ആടുകളെ തെരുവുനായ്ക്കള്‍ കൊന്നിരുന്നു. ഇതുകൂടാതെ പനഞ്ചിക്ക പോള്‍ വര്‍ഗീസിന്റെ രണ്ട് ആടുകളെ ഏതാനും ദിവസം മുമ്പ് തെരുവുനായ്ക്കള്‍ കൊന്നിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും നായ്ക്കള്‍ ആക്രമിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്. ആട്, പശു, കോഴി, താറാവ്, മുയല്‍ എന്നിവയെ വളര്‍ത്തുന്ന സാധാരണകര്‍ഷകരാണ് പഞ്ചായത്തില്‍ ഭൂരിഭാഗവും. 

തെരുവുനായ്ക്കളെ നിര്‍മാര്‍ജനം ചെയ്യുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഭരണാധികാരികളും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെട്ടു. തെരുവുനായ്ശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി വേണമെന്നും അല്ലാത്തപക്ഷം കൃഷി ഓഫീസിനുമുമ്പില്‍ കുത്തിയിരിപ്പ് ഉള്‍പ്പെടെയുളള സമരനടപടി ആരംഭിക്കുമെന്നും മുന്‍ പഞ്ചായത്ത് അംഗം ടി.ഡി. സ്റ്റീഫന്‍ പറഞ്ഞു. 

 



Latest

Copyrights@2016.