gulf

KKCA യുടെ പുതുവത്സരാ ഘോഷങ്ങൾ ജാനു.6 ന് | LIVE on KVTV

Anil Mattathikunnel  ,  2017-01-02 03:29:16pmm ക്ലിന്റിസ് ജോർജ്ജ്

കുവൈത്ത്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ വാർഷിക പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനുവരി 6 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തപ്പെടുന്നു.കെവിടിവി തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൻ പിതാവും, ശ്രീ. എ. കെ. ശ്രീവാസ്തവ (Community Welfare officer, Indian Embassy) എന്നിവർ മുഖ്യ അഥിതികൾ ആയി ആഘോഷങ്ങളിൽ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി പ്രായഭേദമന്യേ ഏവർക്കും ആസ്വദിക്കുവാൻ സാധിക്കത്തക്ക വിധത്തിൽ നിരവധി കലാ പരിപാടികൾ ആസൂയത്രണം ചെയ്തിട്ടുണ്ട്. കെ കെ സി എ പ്രസിഡണ്ട് സിബി ചെറിയാന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി വാര്ഷക പൊതുയോഗത്തിന്റെയും പുതുവത്സരാഘോഷങ്ങളുടെയും സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കുവൈത്തിൽ  ഉള്ള എല്ലാ ക്‌നാനായ അംഗങ്ങളെയും പ്രോഗ്രാമിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കെ കെ സി എ പി ആർ ഓ റെനീസ് ജേക്കബ് അറിയിച്ചു. കൃത്യം 4  മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമുകൾ രാത്രി 10 മണിക്ക് അവസാനിക്കും.



Copyrights@2016.