india

നാഗമ്പടം ബസ്സ്റ്റാൻഡിനുള്ളിലെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്നു പരാതി

Editor  ,  2017-01-02 10:48:42pmm

 

നാഗമ്പടം ബസ്സ്റ്റാൻഡിനുള്ളിലെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്നു പരാതി
Facebook Tweet LinkedIn
കോട്ടയം: നാഗമ്പടം സ്വകാര്യ ബസ്സ്റ്റാൻഡിനുള്ളിലെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്നു പരാതി. സ്റ്റാൻഡിനുള്ളിലെങ്ങും മാലിന്യം കൂടികിടക്കുകയാണ്. 
ഇതൂമൂലം യാത്രക്കാർക്കും ബസ് ജീവനക്കാർക്കും സ്റ്റാൻഡിനുള്ളിലെ വ്യാപാരികൾക്കും വൻ ബുദ്ധിമുട്ടാണു അനുഭവപ്പെടുന്നത്. പേപ്പറുകളും പ്ലാസ്റ്റിക് കൂടുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് സ്റ്റാൻഡിനുള്ളിൽ നിരന്നു കിടക്കുന്നത്. 
തെരുവു നായ്ക്കളും കാക്കകളും ഉൾപ്പെടെയുള്ളവ മാലിന്യങ്ങൾ വലിച്ചു നിരത്തുന്നതും സ്റ്റാൻഡിൽ എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്റ്റാൻഡിനുള്ളിലെ മാലിന്യങ്ങൾ ബന്ധപ്പെട്ടവരെത്തി നീക്കം ചെയ്തിട്ടു രണ്ടു ദിവസത്തിലധികമായെന്നു വ്യാപാരികൾ പറഞ്ഞു. ഉടൻ തന്നെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭയുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

കോട്ടയം: നാഗമ്പടം സ്വകാര്യ ബസ്സ്റ്റാൻഡിനുള്ളിലെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്നു പരാതി. സ്റ്റാൻഡിനുള്ളിലെങ്ങും മാലിന്യം കൂടികിടക്കുകയാണ്. ഇതൂമൂലം യാത്രക്കാർക്കും ബസ് ജീവനക്കാർക്കും സ്റ്റാൻഡിനുള്ളിലെ വ്യാപാരികൾക്കും വൻ ബുദ്ധിമുട്ടാണു അനുഭവപ്പെടുന്നത്. പേപ്പറുകളും പ്ലാസ്റ്റിക് കൂടുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് സ്റ്റാൻഡിനുള്ളിൽ നിരന്നു കിടക്കുന്നത്. തെരുവു നായ്ക്കളും കാക്കകളും ഉൾപ്പെടെയുള്ളവ മാലിന്യങ്ങൾ വലിച്ചു നിരത്തുന്നതും സ്റ്റാൻഡിൽ എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്റ്റാൻഡിനുള്ളിലെ മാലിന്യങ്ങൾ ബന്ധപ്പെട്ടവരെത്തി നീക്കം ചെയ്തിട്ടു രണ്ടു ദിവസത്തിലധികമായെന്നു വ്യാപാരികൾ പറഞ്ഞു. ഉടൻ തന്നെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭയുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

 



Copyrights@2016.