india

പ്രവാസികൾ നോട്ടു മാറാൻ അന്യസംസ്‌ഥാനത്തു പോകണം

Tiju Kannampally  ,  2017-01-03 12:04:51amm

 

പ്രവാസികൾ നോട്ടു മാറാൻ അന്യസംസ്‌ഥാനത്തു പോകണം
Tuesday, January 3, 2017 3:09 AM IST
Inform Friends Click here for detailed news of all items Print this Page
Facebook Tweet LinkedIn
കൊച്ചി/തിരുവനന്തപുരം: അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്നു പഴയ നോട്ടുകൾ മാറി വാങ്ങാൻ മലയാളികളായ പ്രവാസികൾക്കു ചെന്നൈ, മുംബൈ, ഡൽഹി, കോൽക്കത്ത, നാഗ്പുർ എന്നിവിടങ്ങളിലെ റിസർവ് ബാങ്ക് ഓഫീസുകളെ ആശ്രയിക്കേണ്ടിവരും. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിസർവ് ബാങ്ക് ശാഖകളിൽനിന്നു മാത്രം പ്രവാസി ഇന്ത്യക്കാരുടെ പണം മാറി നൽകിയാൽ മതിയെന്ന തീരുമാനത്തെത്തുടർന്നാണ് ഈ സ്‌ഥിതിവിശേഷം.
കേരളത്തിൽ റിസർവ് ബാങ്കിനു കൊച്ചിയിലും തിരുവനന്തപുരത്തുമാണു റീജണൽ ഓഫീസുകളുള്ളത്. ഈ രണ്ടിടത്തും പ്രവാസികളുടെ പണം മാറി നൽകേണ്ടെന്നു ബന്ധപ്പെട്ടവർക്ക് ഒന്നാം തീയതി നിർദേശം ലഭിച്ചിട്ടുണ്ട്. നോട്ട് മാറ്റി വാങ്ങുന്നതിനായി ഇന്നലെ തിരുവന്തപുരത്തെയും കൊച്ചിയി ലെയും ആർബിഐ ഓഫീസുക ളിൽ എത്തിയവർ നിരാശരായാണ് മടങ്ങിയത്. റദ്ദാക്കപ്പെട്ട കറൻസി മാറ്റിയെടുക്കാൻ ജൂൺ 30 വരെയാണു പ്രവാസി ഇന്ത്യക്കാർക്കു സമയം അനുവദിച്ചിട്ടുള്ളത്. നോട്ട് പിൻവലിച്ച കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെയും നോട്ടുകൾ മാറ്റിവാങ്ങാമെന്ന് സർക്കുലറിൽ പറയുന്നു. 
പ്രവാസികൾ റദ്ദാക്കപ്പെട്ട കറൻസിയുടെ വിവരങ്ങൾ വിമാനത്താവളത്തിൽ കസ്റ്റംസുകാരുടെ പക്കൽ നൽകണം. നോട്ടിന്റെ എണ്ണവും തുകയും അടക്കമുള്ള വിവരങ്ങളാണു നൽകേണ്ടത്. കസ്റ്റംസിന്റെ മുദ്രവച്ച സർട്ടിഫിക്കറ്റ് സഹിതം ഇവ റിസർവ് ബാങ്കിൽ നൽകാം. 
തെരഞ്ഞെടുക്കപ്പെട്ട റിസർവ് ബാങ്ക് ശാഖകളിൽനിന്നു മാത്രമേ പണം മാറ്റി വാങ്ങാൻ സാധിക്കൂ എന്ന തീരുമാനം പ്രവാസികളെ ബുദ്ധിമുട്ടിലാക്കും. കൊച്ചിയിലെ റിസർവ് ബാങ്ക് ശാഖയിലേക്ക് ഇതുസംബന്ധിച്ചു നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 

കൊച്ചി/തിരുവനന്തപുരം: അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്നു പഴയ നോട്ടുകൾ മാറി വാങ്ങാൻ മലയാളികളായ പ്രവാസികൾക്കു ചെന്നൈ, മുംബൈ, ഡൽഹി, കോൽക്കത്ത, നാഗ്പുർ എന്നിവിടങ്ങളിലെ റിസർവ് ബാങ്ക് ഓഫീസുകളെ ആശ്രയിക്കേണ്ടിവരും. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിസർവ് ബാങ്ക് ശാഖകളിൽനിന്നു മാത്രം പ്രവാസി ഇന്ത്യക്കാരുടെ പണം മാറി നൽകിയാൽ മതിയെന്ന തീരുമാനത്തെത്തുടർന്നാണ് ഈ സ്‌ഥിതിവിശേഷം. കേരളത്തിൽ റിസർവ് ബാങ്കിനു കൊച്ചിയിലും തിരുവനന്തപുരത്തുമാണു റീജണൽ ഓഫീസുകളുള്ളത്. ഈ രണ്ടിടത്തും പ്രവാസികളുടെ പണം മാറി നൽകേണ്ടെന്നു ബന്ധപ്പെട്ടവർക്ക് ഒന്നാം തീയതി നിർദേശം ലഭിച്ചിട്ടുണ്ട്. നോട്ട് മാറ്റി വാങ്ങുന്നതിനായി ഇന്നലെ തിരുവന്തപുരത്തെയും കൊച്ചിയി ലെയും ആർബിഐ ഓഫീസുക ളിൽ എത്തിയവർ നിരാശരായാണ് മടങ്ങിയത്. റദ്ദാക്കപ്പെട്ട കറൻസി മാറ്റിയെടുക്കാൻ ജൂൺ 30 വരെയാണു പ്രവാസി ഇന്ത്യക്കാർക്കു സമയം അനുവദിച്ചിട്ടുള്ളത്. നോട്ട് പിൻവലിച്ച കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെയും നോട്ടുകൾ മാറ്റിവാങ്ങാമെന്ന് സർക്കുലറിൽ പറയുന്നു. പ്രവാസികൾ റദ്ദാക്കപ്പെട്ട കറൻസിയുടെ വിവരങ്ങൾ വിമാനത്താവളത്തിൽ കസ്റ്റംസുകാരുടെ പക്കൽ നൽകണം. നോട്ടിന്റെ എണ്ണവും തുകയും അടക്കമുള്ള വിവരങ്ങളാണു നൽകേണ്ടത്. കസ്റ്റംസിന്റെ മുദ്രവച്ച സർട്ടിഫിക്കറ്റ് സഹിതം ഇവ റിസർവ് ബാങ്കിൽ നൽകാം. തെരഞ്ഞെടുക്കപ്പെട്ട റിസർവ് ബാങ്ക് ശാഖകളിൽനിന്നു മാത്രമേ പണം മാറ്റി വാങ്ങാൻ സാധിക്കൂ എന്ന തീരുമാനം പ്രവാസികളെ ബുദ്ധിമുട്ടിലാക്കും. കൊച്ചിയിലെ റിസർവ് ബാങ്ക് ശാഖയിലേക്ക് ഇതുസംബന്ധിച്ചു നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 

 



Latest

Copyrights@2016.