india

കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍ പ്രധാന തിരുനാള്‍ കൊടിയേറി

Tiju Kannampally  ,  2017-01-04 04:45:13amm

 

കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍ 
തിരുക്കുടുംബത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും
പ്രധാന തിരുനാള്‍ ഇന്ന് (ജനുവരി 5 വ്യാഴം) കൊടിയേറും
കോട്ടയം : കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും പ്രധാന തിരുനാള്‍ ഇന്ന് (ജനുവരി 5 വ്യാഴം) കൊടിയേറും. വൈകുന്നേരം 5.30 ന് പതാക ഉയര്‍ത്തല്‍ വികാരി ഫാ. ഫില്‍മോന്‍ കളത്രയും വി. കുര്‍ബാന ഇടയ്ക്കാട്ട് ഫൊറോന വികാരി വെരി.റവ ഫാ സ്റ്റാനി ഇടത്തിപ്പറമ്പിലും നിര്‍വ്വഹിക്കും.  തുടര്‍ന്ന് ഭക്ത സംഘടനാ വാര്‍ഷികവും ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജനുവരി 6 വെള്ളിയാഴ്ച പരേതര്‍ക്കുള്ള സ്മരണയോടെ വി.കുര്‍ബാനയും സിമിത്തേരി സന്ദര്‍ശനവും ഉണ്ടായിരിക്കും. വൈകിട്ട് 7.00 ന് വൈക്കം വിജയലക്ഷ്മി, കലാഭവന്‍ റെനീഷ് & ടീമിന്റെ നേതൃത്വത്തില്‍ വോയിസ് ഓഫ് കൊച്ചിന്‍ അവതരിപ്പിക്കുന്ന ദൃശ്യവിരുന്ന് ഉണ്ടായിരിക്കും. 
ജനുവരി 7 ശനിയാഴ്ച വൈകുന്നേരം 5.30 ന് മലങ്കര റീത്തില്‍ വി.കുര്‍ബാന കോട്ടയം അതിരൂപതാ, മലങ്കര റീജിയണ്‍ വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് കൈതാരവും, തിരുനാള്‍ പ്രദക്ഷിണത്തെത്തുടര്‍ന്ന് ഫാ. സാബു ചേനയ്ക്കല്‍ തിരുനാള്‍ സന്ദേശവും പരി.കുര്‍ബാനയുടെ ആശീര്‍വാദം ഫാ. ജോസ് പാട്ടക്കണ്ടത്തിലും നിര്‍വ്വഹിക്കും. 
ജനുവരി 8 ഞായറാഴ്ച രാവിലെ 7.00 ന് വി. കുര്‍ബാന ഫാ. മാത്യൂസ് വലിയപുത്തന്‍പുരയിലും തിരുസ്വരൂപ പ്രതിഷ്ഠയ്ക്കുശേഷം രാവിലെ 10.00 ന് ആഘോഷമായ തിരുനാള്‍ റാസയ്ക്ക് വടവാതൂര്‍ സെമിനാരി പ്രൊക്യുറേറ്റര്‍ വെരി.റവ. ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യകാര്‍മ്മികത്വവും ഫാ. സാബു ചേനയ്ക്കല്‍, ഫാ. അലക്‌സ് ഓലിക്കര, ഫാ. ബിബിന്‍ കണ്ടോത്ത്, ഫാ. ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. തുടര്‍ന്ന് തിരുനാള്‍ സന്ദേശം റവ.ഡോ ജോണ്‍ ചേന്നാകുഴിയും, തിരുനാള്‍ പ്രദക്ഷിണത്തിനു ശേഷം പരി. കുര്‍ബാനയുടെ ആശീര്‍വാദം കോട്ടയം അതിരൂപതാ പ്രൊക്യുറേറ്റര്‍ വെരി. റവ. ഫാ. അലക്‌സ് ആക്കപ്പറമ്പിലും നിര്‍വഹിക്കുമെന്ന് വികാരി ഫാ. ഫില്‍മോന്‍ കളത്ര അറിയിച്ചു.

കോട്ടയം : കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ പതാക ഉയര്‍ത്തല്‍ വികാരി ഫാ. ഫില്‍മോന്‍ കളത്ര നിര്‍വ്വഹിക്കുന്നു. വെരി. റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ സമീപം. ജനുവരി 7 ശനിയാഴ്ച വൈകുന്നേരം 5.30 ന് മലങ്കര റീത്തില്‍ വി.കുര്‍ബാന കോട്ടയം അതിരൂപതാ, മലങ്കര റീജിയണ്‍ വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് കൈതാരവും, തിരുനാള്‍ പ്രദക്ഷിണത്തെത്തുടര്‍ന്ന് ഫാ. സാബു ചേനയ്ക്കല്‍ തിരുനാള്‍ സന്ദേശവും പരി.കുര്‍ബാനയുടെ ആശീര്‍വാദം ഫാ. ജോസ് പാട്ടക്കണ്ടത്തിലും നിര്‍വ്വഹിക്കും. 

ജനുവരി 8 ഞായറാഴ്ച രാവിലെ 7.00 ന് വി. കുര്‍ബാന ഫാ. മാത്യൂസ് വലിയപുത്തന്‍പുരയിലും തിരുസ്വരൂപ പ്രതിഷ്ഠയ്ക്കുശേഷം രാവിലെ 10.00 ന് ആഘോഷമായ തിരുനാള്‍ റാസയ്ക്ക് വടവാതൂര്‍ സെമിനാരി പ്രൊക്യുറേറ്റര്‍ വെരി.റവ. ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യകാര്‍മ്മികത്വവും ഫാ. സാബു ചേനയ്ക്കല്‍, ഫാ. അലക്‌സ് ഓലിക്കര, ഫാ. ബിബിന്‍ കണ്ടോത്ത്, ഫാ. ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. തുടര്‍ന്ന് തിരുനാള്‍ സന്ദേശം റവ.ഡോ ജോണ്‍ ചേന്നാകുഴിയും, തിരുനാള്‍ പ്രദക്ഷിണത്തിനു ശേഷം പരി. കുര്‍ബാനയുടെ ആശീര്‍വാദം കോട്ടയം അതിരൂപതാ പ്രൊക്യുറേറ്റര്‍ വെരി. റവ. ഫാ. അലക്‌സ് ആക്കപ്പറമ്പിലും നിര്‍വഹിക്കുമെന്ന് വികാരി ഫാ. ഫില്‍മോന്‍ കളത്ര അറിയിച്ചു.

 



Copyrights@2016.