india

ഉഴവൂര്‍ ബി.സി.എം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 11 മുതല്‍ 15 വരെ

Tiju Kannampally  ,  2017-01-05 12:29:29amm

ഉഴവൂര്‍: കോട്ടയം അതിരൂപതയിലെ മികച്ച ഹൈസ്‌കൂള്‍ - ഹയര്‍ സെക്കണ്ടറി ഫുട്‌ബോള്‍ ചാമ്പ്യന്‍മാരെ കണ്ടെത്തുന്നതിനുവേണ്ടി എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ബി.സി.എം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈത്തവണ ഉഴവൂര്‍ ഒ.എല്‍.എല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ 2017 ജനുവരി 11 മുതല്‍ 15 വരെ നടത്തപ്പെടുന്നതാണ്. കോട്ടയം അതിരൂപതയിലെ 13 ഹൈസ്‌കൂള്‍ ടീമുകളും 8 ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമുകളും മദ്ധ്യകേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായിട്ടുള്ള ഈ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി മാറ്റുരയ്ക്കുന്നു. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ സെക്രട്ടറി ഫാ. തോമസ് എടത്തിപ്പറമ്പില്‍ രക്ഷാധികാരിയായിട്ടും സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് എടത്തിപ്പറമ്പില്‍ രക്ഷാധികാരിയായിട്ടും സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പ്രാലേല്‍ ചെയര്‍മാനായിട്ടും സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ പി.ജെ എബ്രഹാം ജനറല്‍ കണ്‍വീനറായിട്ടും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് എം. ഇടശ്ശേരില്‍ ജോ. കണ്‍വീനറായിട്ടും പി.റ്റി.എ പ്രസിഡന്റ് ശ്രീ. കെ.എം മാത്യു കോയിത്തറ കോ. ഓര്‍ഡിനേറ്ററായിട്ടും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിളമ്പര റാലി ജനുവരി 11 ന് ഉച്ചകഴിഞ്ഞ് ഉഴവൂര്‍ ടൗണ്‍ ചുറ്റി വരുമ്പോള്‍ ബഹു. കടുത്തുരുത്തി എം.എല്‍.എ. ശ്രീ. മോന്‍സ് ജോസഫ് അവര്‍കള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. 15-ാം തീയതി 4 മണിക്ക് സമാപന സമ്മേളനത്തില്‍ ശ്രീ.ജോസ് കെ. മാണി എം.പി മുഖ്യാധിതിയായിരിക്കും. കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.

Copyrights@2016.