gulf

ഫാ .ജോൺ ചൊള്ളാനിക്കൽ അച്ഛനെ KKCA ആദരിച്ചു.

Saju Kannampally  ,  2017-01-05 10:05:52pmm

"വി.എസ് തപ്പാനോസ് സഹദായുടെ തിരുനാളിനു കുവൈറ്റിൽ എത്തിച്ചേർന്ന ബഹുമാനപ്പെട്ട ഫാ .ജോൺ ചൊള്ളാനിക്കൽ അച്ഛനെ കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ മൊമെന്റോ നൽകി ആദരിച്ചു. KKCA പ്രസിഡന്റ് ശ്രീ സിബി മറ്റത്തിലിന്റെ നേതൃത്വത്തിൽ അബ്ബാസിയ പോപ്പിൻസ് ഹാളിലാണ് ചടങ്ങു നടന്നത്. 200 ഇൽ പരം ക്നാനായ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ക്നാനായ സമുദായത്തെയും പാരമ്പര്യത്തെയും കുറിച്ച് വളരെ രസകരമായ രീതിയിൽ 2 മണിക്കൂർ നീണ്ട ഒരു ക്ലാസും ഉണ്ടായിരുന്നു. എല്ലാവരും വളരെ ശ്രെദ്ധയോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത്. സമയ പരിമിതി കൊണ്ട് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ സാധിച്ചുള്ളൂ. ഇനി ഒരവസരത്തിൽ വരുമ്പോൾ കൂടുതൽ സമയം നമ്മോടൊപ്പം ചിലവഴിക്കാം എന്ന് ഉറപ്പു നൽകി ഏതാണ്ട് 12.45 ട് കൂടി ചടങ്ങു അവസാനിച്ചു. 



Copyrights@2016.