india

ചു​ള്ളി​ക്ക​ര, ക​ള്ളാ​ർ പ​ള്ളി​ക​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും സെ​മി​നാ​റും 19ന്

Editor  ,  2017-02-15 09:20:43amm ക്ളിന്റിസ് ജോര്ജ്ജ്

രാ​ജ​പു​രം: മ​ല​ബാ​ർ ക്നാ​നാ​യ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 19ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ചു​ള്ളി​ക്ക​ര, ക​ള്ളാ​ർ പ​ള്ളി​ക​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റും ന​ട​ത്തും.​

കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ കാ​ർ​ഡി​യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സ​ൻ, ഗാ​സ്ട്രോ, ഗൈ​നോ​ക്കോള​ജി എ​ന്നീ വി​ഭാഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്.

ഇ​സി​ജി,പാ​പ്സ്മി​യ​ർ ടെ​സ്റ്റ്, എ​ക്കോ കാ​ർ​ഡി​യോ​ഗ്രാം(​പോ​ർ​ട്ടബിൾ) തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും അ​ത്യാ​വ​ശ്യ​മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 18ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​ന്പ​തു​വ​രെ ചു​ള്ളി​ക്ക​ര, ക​ള്ളാ​ർ പ​ള്ളി​ക​ളി​ൽ(​ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ) കൊ​ള​സ്ട്രോ​ൾ, ഷു​ഗ​ർ എ​ന്നി​വ സൗ​ജ​ന്യ നി​ര​ക്കി​ൽ പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.



Latest

Copyrights@2016.