india

കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

Tiju Kannampally  ,  2017-02-16 05:48:05amm

കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സി.ബി.ആര്‍ ഫോറവും സംയുക്തമായി സഹകരിച്ച് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ഡിസെബിലിറ്റി ബില്ലിനെക്കുറിച്ച് ഭിന്നശേഷിയുള്ളവരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് മുന്‍സെക്രട്ടറിയും ചിക്കാഗോ രൂപത സോഷ്യല്‍ സര്‍വ്വീസിന്റെയും അഗാപ്പെ മൂവ്‌മെന്റിന്റെയും ഡയറക്ടറുമായ റവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ അദ്ധ്യക്ഷത വഹിച്ചു. സി.ബി.ആര്‍ ഫോറം കേരള സ്റ്റേറ്റ് അഡ്വക്കസി ഓഫീസര്‍ ചാക്കോച്ചന്‍ അമ്പാട്ട്, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി കെ.സി.മത്തായി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത ടി. ജെസ്സില്‍, സി.ബി.ആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ക്ലാസ്സുകള്‍ക്ക് ചാക്കോച്ചന്‍ അമ്പാട്ട്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ ഡോ. റോബിനറ്റ് ജേക്കബ്ബ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങളും അന്ധ-ബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് ഭാരവാഹികളും ഉള്‍പ്പടെ നൂറോളം പേര്‍ പങ്കെടുത്തു

Latest

Copyrights@2016.